എന്താണ് ന്യൂക്ലിയർ (ആറ്റം) ബോംബുകൾ ?

Simple Science Technology

എന്താണ് ന്യൂക്ലിയർ (ആറ്റം) ബോംബുകൾ ?

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/klgm_C9I6tA

⭕എല്ലാവരും Oppenheimer എന്ന സിനിമയെ കുറിച്ച് കേട്ടിരിക്കുമല്ലൊ . അതിൽ പ്രധാന തീം എന്നത് മാൻഹാട്ടൻ പ്രൊജക്ടിൻ്റെ ഭാഗമായി അമേരിക്ക ഉണ്ടാക്കുന്ന ന്യൂക്ലിയർ ബോംബും അതിന്റെ നശീകരണ ശേഷിയുമാണല്ലൊ . എന്താണ് ഒരു ന്യൂക്ലിയർ ബോംബ് എന്നും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് ഒരു ചെറിയ ലേഖനമാണിത് .

മുമ്പ് പറഞ്ഞത് പോലെ ന്യൂക്ലിയർ ഫിഷൻ എന്നത് ഒരു രാജ്യത്തിൻ്റെ self reliance ൻ്റെ അടയാളമാണ് . ഒരു ന്യൂക്ലിയർ ബോംബിന് ആവശ്യമായ വസ്തുക്കളും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.

????ലോകത്ത് ഇന്ന് രണ്ട് തരം ന്യൂക്ലിയർ ബോംബുണ്ട് 

1)Pure fission bomb.

ഇത്തരം ബോംബുകൾ ന്യൂക്ലിയർഫിഷൻ എന്ന പ്രകിയ വഴിയാണ് ഊർജം ഉൽപാദനം നടത്തുന്നത് .

ഇത്തരം ബോംബുകൾ ഉണ്ടാക്കുന്ന ഡിസൈൻ variation അനുസരിച്ച് അതിനെ രണ്ടു തരത്തിൽ തിരിക്കുന്നു

a)Implosion type fission bomb

മുമ്പ് ഗ്രൂപ്പിൽ പറഞ്ഞത് പോലെ ഇംപ്ലോഷൻ എന്ന പ്രകിയയുടെ സഹായത്തോടെ ഒരു ന്യൂക്ലിയർ ബോംബുണ്ടാക്കുന്ന വഴിയാണ് ഇത് . ഇത്തരം ഡിസൈനിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട വസ്തുക്കൾ ആണ് താഴെ കൊടുത്തത്

1)High explosives : HMX, RDX, TATB എന്നിവ പോലെയുള്ള മെറ്റീരിയലുകളിൽ നിന്ന് നിർമ്മിച്ച shaped explosive charges ആണ് ഇവ .

2)Tamper : ന്യൂക്ലിയർ കോറിനെ പൊതിഞ്ഞ് ഉയർന്ന സാന്ദ്രതയുളള വസ്തുക്കൾ അടങ്ങിയ പാളിയാണ് Tamper. അതിന്റെ inertia കാരണം, fission ൻ്റെ ഫലമായി ഉണ്ടാകുന്ന താപ വികാസത്തെ വൈകിപ്പിക്കുകയും, കൂടുതൽ നേരം super critical എന്ന അവസ്ഥ നിലനിർത്തുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ ടാംപർ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ U 238 വും ലെഡ് കൊണ്ടുണ്ടാക്കിയ ഷീറ്റുകൾ ആണ്.

3)ന്യൂട്രോൺ റിഫ്ലെക്ടർ: ന്യൂട്രോൺ റിഫ്‌ളക്‌റ്റർൻ്റെ ജോലി എന്നത് core ൽ നിന്നും വരുന്ന ന്യൂട്രോണുകളെയും തിരിച്ചു core ലേക്ക് പ്രതിഫലിപ്പിക്കുന്നതാണ്. തിരികെ പ്രതിഫലിക്കുന്ന ന്യൂട്രോണുകൾ മറ്റൊരു ചെയിൻ റിയാക്ഷൻ നടത്താൻ സാധ്യത കൂടുതൽ ആണ് . ഇതിനർത്ഥം കൂടുതൽ ന്യൂക്ലിയർ ഫിഷൻ നടക്കും .അതിന്റെ ഫലമായി Yield കൂടും . ടാംപർ കഴിഞ്ഞു ന്യൂക്ലിയർ കോറിനെ പൊതിഞ്ഞു നിൽക്കുന്ന രീതിയിൽ ആണ് കാണപ്പെടുക. ചിലപ്പോൾ ടാംപർ ന്യൂട്രോൺ റിഫ്ലെക്ടർ ആയി ഉപയോഗിക്കുന്നു. പ്രത്യേകിച്ചും U 238 ടാംപർ ആയി ഉപയോഗിക്കുമ്പോൾ . 

4)core : ആണവ ഇന്ധനവും ന്യൂക്ലിയർ പ്രതിപ്രവർത്തനങ്ങളും തത്ഫലമായുണ്ടാകുന്ന സ്ഫോടനവും നടക്കുന്ന സ്ഥലവും അടങ്ങുന്ന ന്യൂക്ലിയർ ആയുധത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ന്യൂക്ലിയർ കോർ. ഇതിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ഫ്യൂവൽ സമ്പുഷ്ട യുറേനിയവും weapon grade Pu 239 ആണ്. സാധാരണ യുറേനിയത്തേക്കാളും യുറേനിയം 235-ൻറെ അളവ്(> 30%) കൂടിയ യുറേനിയത്തേയാണ് സമ്പുഷ്ട യുറേനിയം എന്ന് പറയുന്നത്.. അത് പോലെ weapon grade Plutonium എന്നത് സാധാരണ പ്ലൂട്ടോണിയത്തേക്കാളും പ്ലൂട്ടോണിയം 239-ൻറെ അളവ് കൂടിയ(93%) പ്ലൂട്ടോണിയത്തേയാണ് പറയുന്നത്. 

5) neutron initiator : ഇത് ന്യൂക്ലിയർ ഫിഷന് തുടക്കമിടാൻ ഉപയോഗിക്കുന്ന ന്യൂട്രോണുകൾ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ഒരു ന്യൂട്രോൺ ഉറവിടമാണ് ന്യൂട്രോൺ ഇനീഷ്യേറ്റർ. ആണവായുധങ്ങളുടെ നിർണായക ഭാഗമാണിത്, കാരണം ആയുധം critical phase ൽ എത്തുന്ന നിമിഷത്തിൽ ഫിഷൻ chain reaction "സ്റ്റാർട്ട്" ചെയ്യുക എന്നതാണ് ഇതിന്റെ പങ്ക്. . ഇനീഷ്യേറ്റർ സാധാരണയായി Core ഉളളിൽ മധ്യഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്, ഇതിൽ ഉപയോഗിക്കുന്ന പ്രധാന ഭാഗങൾ ആണ് Beryllium വും Polonium 210 നും. Po 210 ഒരു high ആൽഫ ഉറവിടമാണ്‌. ഇതിൽ ഒരു ആൽഫ Beriyilum ത്തിൽ പതിക്കുന്നത് വഴി അവിടെ ഒരു കൂട്ടം ന്യൂട്രോണുകൾ ഉൽപാദിപ്പിക്കുന്നു. ഇത് അനുകൂലമായ സാഹചര്യത്തിൽ ന്യൂക്ലിയർ ഫിഷൻ തുടക്കമിടുന്നു. 

⭕ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ രൂപകൽപ്പനയായ “ഇംപ്ലോഷൻ” ഡിസൈനിലുളള ആണവായുധങളിൽ ഒരു nuclear explosion ന് തുടക്കമിടാൻ ഡിറ്റണേറ്ററുകൾ സജ്ജീകരിച്ചിരിക്കുന്നു. ഡിറ്റണേറ്ററുകളുടെ സഹായത്തോടെ  High explosives ഒരേ സമയം സ്ഫോടനത്തിന് വിധേയമാക്കുന്നു. ഇതിന്റെ ഫലമായുളള ഷോക്ക് തരംഗങ്ങൾ ടാംപറിൽ എത്തുന്നു .ഈ കംപ്രഷൻ ഷോക്ക് വേവ് അകത്തേക്ക് നീങ്ങാൻ തുടങ്ങുന്നു. ഷോക്ക് വേവ് ശബ്ദത്തിന്റെ വേഗതയേക്കാൾ വേഗത്തിൽ നീങ്ങുകയും തൽഫലമായി ഉയർന്ന അളവിൽ മർദത്തിൽ വലിയ വർദ്ധനവ് സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാ വശത്തിൽ നിന്നുള്ള വലിയ അളവിലുള ഷോക്ക് വേവ് അവസാനം ന്യൂക്ലിയർ കോറിൻ്റെ അകത്തേക്ക് എത്തുന്നു . ഇത് ന്യൂക്ലിയർ കോറിനകത്തുളള പ്ലൂട്ടോണിയത്തിന്റെ കംപ്രഷൻ പ്രക്രിയ ആരംഭിക്കുന്നു. അത് വഴി കാമ്പിലെ സാന്ദ്രത വർദ്ധിക്കുന്നു. കാമ്പിന്റെ സാന്ദ്രത വർദ്ധിക്കുന്നതിനനുസരിച്ച് ക്രിട്ടികലും തുടർന്ന് സൂപ്പർക്രിട്ടിക്കലും ആയിത്തീരുന്നു (ഇവിടെ ചെയിൻ റിയാക്ഷനുകൾ ക്രമാതീതമായി വളരുന്നു).

⭕ഒരു ആണവായുധത്തിന്റെ ഭൗതിക അടിസ്ഥാനം ഈ സൂപ്പർക്രിട്ടിക്കൽ എന്ന അവസ്ഥ സൃഷ്ടിക്കുന്നതിലാണ്. ഈ  കംപ്രഷൻ്റെ ഫലമായി പൊളോണിയം ആൽഫ കണങ്ങളെ പുറത്തുവിടുന്നു, ഈ ആൽഫ കണങ്ങൾ പിന്നീട് ബെറിലിയത്തിൽ തട്ടി ന്യൂട്രോണുകൾ പുറത്തുവിടുന്ന ഒരു പ്രകിയ ഉണ്ടാക്കുന്നു. അങ്ങനെ ഈ ന്യൂട്രോൺ ന്യൂക്ലിയർ കോറിൽ എത്തുന്നു . അങ്ങനെ അവിടെ വെച്ച് ഒരു ഫിസൈൽ ന്യൂക്ലിയസിനെ ഒരു ന്യൂട്രോൺ ഇടിക്കുമ്പോൾ, ന്യൂക്ലിയസ് പിളർന്ന് അധിക ന്യൂട്രോണുകളും വലിയ അളവിൽ ഊർജ്ജവും പുറപ്പെടുവിക്കുന്നു. പുതുതായി സ്വതന്ത്രമാക്കപ്പെട്ട ഈ ന്യൂട്രോണുകൾക്ക് പിന്നീട് ഒരു ചെയിൻ റിയാക്ഷൻ ഉണ്ടാക്കുന്നതിന് വേണ്ടി മറ്റ് ന്യൂക്ലിയസുകളെ ഇടിക്കുകയും വിഭജിക്കുകയും ചെയ്യും. ഒരു ന്യൂക്ലിയസിന്റെ വിഘടനം മറ്റൊരു ന്യൂക്ലിയസിന്റെ വിഘടനത്തിലേക്ക് നയിക്കുന്ന വിധത്തിൽ ഫിസൈൽ മെറ്റീരിയൽ ക്രമീകരിച്ചാൽ, ചെയിൻ റിയാക്ഷൻ സ്വയം നിലനിൽക്കുകയും ചെയ്യുന്നു . അങ്ങനെ ഈ ചെയിൻ റിയാക്ഷനിലെ ഒരു ന്യൂക്ലിയസിന്റെ വിഘടനം നിയന്ത്രിക്കാൻ സാധിക്കാത്ത വിധം ഒന്നിലധികം ന്യൂക്ലിയസുകളുടെ വിഘടനത്തിലേക്ക് നയിക്കുമ്പോഴാണ് സൂപ്പർ ക്രിട്ടിക്കലിറ്റി എന്ന അവസ്ഥ കൈവരുന്നു.

⭕ഓരോ വിഘടനവും പ്രകാശം, താപം, വികിരണം എന്നിവയുടെ രൂപത്തിൽ വലിയ അളവിൽ ഊർജ്ജം പുറത്തുവിടുന്നു, അതിനാൽ ചെയിൻ റിയാക്ഷനിലെ വിഘടന സംഭവങ്ങളുടെ തുടർച്ചയായ തലമുറകൾ ഗണ്യമായി വർദ്ധിക്കുന്ന ഊർജ്ജം ഉൽപ്പാദിപ്പിക്കും. ഊർജ്ജ പ്രകാശനം സൃഷ്ടിക്കുന്ന ആന്തരിക മർദ്ദം മൂലം ഫിസൈൽ കോർ സ്വയം പിളരുന്നതിന് മുമ്പ് ആവശ്യമുള്ള സ്ഫോടനാത്മക ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഒരു ചെയിൻ പ്രതികരണം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഉദാഹരണത്തിന്, 100 കിലോടൺ (1 കിലോടൺ = 1,000 ടൺ ടിഎൻടി) ആണവ സ്ഫോടനത്തിൽ 99.9% ഊർജ്ജത്തിന്റെ പുറത്തവിടൽ ഏകദേശം 0.07 മൈക്രോസെക്കൻഡിൽ സംഭവിക്കുന്നു.

⭕ആവശ്യമായ വിഘടന തലമുറകൾ ഉണ്ടാകാൻ അനുവദിക്കുന്നതിന് കാമ്പിനെ ഒന്നിച്ച് നിർത്തുക എന്നതാണ് ടാംപറിന്റെ ഉദ്ദേശ്യം, അല്ലാത്തപക്ഷം ആയുധം fizzle എന്ന അവസ്ഥ വരുകയും പ്രതീക്ഷിച്ച energy Yield പുറത്തുവിടാതിരിക്കുകയും ചെയ്യും. കാമ്പിൽ നടക്കുന്ന വിഘടനം ടാമ്പറിൽ സമ്മർദ്ദം ചെലുത്തുന്നു,ഈ സമ്മർദ്ദം താങ്ങാൻ ടാംപറിന് കഴിയണം അല്ലെങ്കിൽ എല്ലാ നിമിഷനേരത്തേക്ക് പൊട്ടിത്തെറിച്ചു മുകളിൽ പറഞ്ഞപ്പോലെ fizzle അവസ്ഥ വരുകയും 

⭕ഈ ഇംപ്ലോഷൻ രൂപകല്പനയുടെ ഒരു variation design ൽ , ന്യൂക്ലിയർ കോറിൻ്റെ മധ്യഭാഗത്ത് ഡ്യൂറ്റീരിയം, ട്രിഷ്യം വാതകം എന്നിവ വയ്ക്കുന്നതിലൂടെ ഒരു "boosted yield നേടാനാകും. അതായത് നമ്മൾ വിചാരിച്ചതിലും കൂടുതൽ ഊർജം പുറത്ത് വിടും .ഡ്യൂറ്റീരിയം പ്രകൃതിയിൽ നിന്നും ലഭിക്കും , എന്നാൽ ഒരു റിയാക്ടറിൽ ലിഥിയം വികിരണം ചെയ്താണ് ട്രിറ്റിയം നിർമ്മിക്കുന്നത്. കാമ്പിന്റെ ഫിഷൻ്റെ സമയത്ത് ഉണ്ടാകുന്ന ചൂടും മർദ്ദവും ഈ വാതകത്തിഒരു ഫ്യൂഷൻ പ്രതികരണത്തിന് കാരണമാകുന്നു, അത് കൂടുതൽ ന്യൂട്രോണുകൾ പുറത്തുവിടുന്നു. അധിക ന്യൂട്രോണുകൾ ഫിസൈൽ കോർ കൂടുതൽ വിഭജിച്ച് Yield വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. അതിനാൽ ഇത് സാധാരണ ഫിഷൻ ബോംബിനെക്കാളും  Yield 10 മടങ്ങ് വർദ്ധിപ്പിക്കും. ശരിയായി യോജിപ്പിക്കുമ്പോൾ, ഇത്തരം  ബോംബിന് ഏതാനും കിലോടൺ മുതൽ നൂറുകണക്കിന് കിലോടൺ വരെ സ്ഫോടനം ഉണ്ടാക്കാൻ കഴിയും.അമേരിക്ക നാഗാസാക്കിയിൽ ഇട്ട Fatman ഇംപ്ലോഷൻ ഡിസൈൻ ആണ്. 

b) Gun type ഡിസൈൻ 

എന്നാൽ അതേ ആവശ്യത്തിനായി ഉപയോഗിക്കുന്നു, ഒരു ഇംപ്ലോഷൻ ഡിസൈനിലെ അതേ മെറ്റീരിയലിൽ നിർമ്മിച്ചതാണ്. സബ്‌ക്രിറ്റിക്കൽ പിണ്ഡവും സൂപ്പർക്രിട്ടിക്കൽ പിണ്ഡവും : ഈ രൂപകൽപ്പനയ്ക്ക് യുറേനിയം-235 മാത്രം . ഇതിൽ പ്ലൂട്ടോണിയം-239 പ്രവർത്തിക്കില്ല.ഈ രൂപകൽപ്പനയുടെ അടിസ്ഥാനം രണ്ട് sub critical mass അവസ്ഥയിലുളള രണ്ട് ഫിസൈൽ മെറ്റീരിയലിനെ ഒരു സൂപ്പർക്രിട്ടിക്കൽ ആയി കൂട്ടിച്ചേർക്കുകയും ആവശ്യമുള്ള ന്യൂക്ലിയർ സ്ഫോടനം നടത്തുന്നു.  

⭕അതായത്  യുറേനിയം-235 ത്തിന്റെ രണ്ട് sub critical എന്ന അവസ്ഥയെ  ഒരുമിപ്പിച്ചു സൂപ്പർക്രിട്ടിക്കൽ എന്ന അവസ്ഥ സൃഷ്ടിക്കുന്നു . അതിനുവേണ്ടി ഒരു subcritical അവസ്ഥയിലുളള ഒരു കഷ്ണം U235 ഒരു ട്യൂബിന്റെ ഒരറ്റത്ത് ഒരു പ്രൊപ്പല്ലന്റിനു മുന്നിൽ സ്ഥാപിക്കുന്നു, മറ്റൊന്ന് ട്യൂബിന്റെ മറ്റേ അറ്റത്ത് സ്ഥാപിക്കുന്നു. പ്രൊപ്പല്ലന്റ് സഹായത്തോടെ അത് ഉയർന്ന വേഗതയിൽ ട്യൂബിലൂടെ മറ്റേതിനെ കൊണ്ട് കൂട്ടിയിടിപ്പികുന്നു. ഈ പിണ്ഡം രണ്ടാമത്തതുമായി കൂട്ടിയിടിക്കുമ്പോൾ അവ ഒരു സൂപ്പർക്രിട്ടിക്കൽ എന്ന അവസ്ഥ സൃഷ്ടിക്കുന്നു, യുറേനിയത്തിന്റെ രണ്ട് കഷണങ്ങൾ ഒരുമിച്ച് കൊണ്ടുവന്നുകഴിഞ്ഞാൽ, ഇനീഷ്യേറ്റർ ന്യൂട്രോണുകളുടെ ഒരു പൊട്ടിത്തെറി അവതരിപ്പിക്കുകയും ചെയിൻ പ്രതികരണം ആരംഭിക്കുകയും ചെയ്യുന്നു, പുറത്തുവിടുന്ന ഊർജ്ജം വളരെ വലുതാകുന്നതാണ് . അവസാനം ബോംബ് സ്വയം പൊട്ടിത്തെറിക്കുന്നത് വരെ തുടരുന്നു. ഇത് ഒരു വിഘടന ശൃംഖല പ്രതികരണം ഉണ്ടാക്കുന്നു. ഒരിക്കൽ കൂടി, ആയുധം പിളരുന്നത് തടയാൻ ഫിസൈൽ കോർ ഒരുമിച്ച് പിടിക്കാൻ ടാംപർ പ്രവർത്തിക്കുന്നു. 

⭕ഇനി മറ്റൊരു തരത്തിലുളള ഒരു ന്യൂക്ലിയർ ബോംബായ തെർമോ ന്യൂക്ലിയർബോംബിനെ കുറിച്ച് ചില കാര്യങ്ങൾ നോക്കാം .ഇത്തരം ബോംബ് ന്യൂക്ലിയർഫ്യൂഷൻ എന്ന പ്രകിയ വഴിയാണ് ഊർജം പുറത്ത് വിടുന്നത്.

⭕ആധുനിക ഫ്യൂഷൻ ആയുധങ്ങൾ പ്രധാനമായും രണ്ട് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നു: ഒരു ന്യൂക്ലിയർ ഫിഷൻ പ്രാഥമിക ഘട്ടം ( U235 അല്ലെങ്കിൽ Pu 239 ഫിഷൻ ബോംബ്) കൂടാതെ തെർമോ ന്യൂക്ലിയർ ഇന്ധനം ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ന്യൂക്ലിയർ ഫ്യൂഷൻ ദ്വിതീയ ഘട്ടം: ഹൈഡ്രജൻ ഐസോടോപ്പുകളായ ഡ്യൂറ്റീരിയവും ട്രിറ്റിയവും അല്ലെങ്കിൽ ആധുനിക ആയുധങ്ങളിൽ ലിഥിയം ഡ്യൂറ്ററൈഡും ഉൾപെടും. ഇക്കാരണത്താൽ, തെർമോ ന്യൂക്ലിയർ ആയുധങ്ങളെ പലപ്പോഴും ഹൈഡ്രജൻ ബോംബുകൾ അല്ലെങ്കിൽ H bomb എന്ന് വിളിക്കുന്നു . ഈ രണ്ടു ഘടകങ്ങളുടെ ഇടയിൽ polyesterin foams ഉപയോഗിക്കുന്നു

⭕രണ്ട് ന്യൂക്ലിയസുകളെ കൂട്ടിച്ചേർത്ത് ഒരു പുതിയ ന്യൂക്ലിയസ് ഉണ്ടാക്കുന്നതാണ് ഫ്യൂഷൻ. ഏറ്റവും സാധാരണമായ ഫ്യൂഷൻ പ്രതികരണം ഹൈഡ്രജന്റെ രണ്ട് ഐസോടോപ്പുകളാണ്, അതായത് ട്രിറ്റിയം, ഡ്യൂറ്റീരിയം, അതിനാൽ "ഹൈഡ്രജൻ ബോംബ്" എന്ന പദം. ഈ ഐസോടോപ്പുകൾ സംയോജിച്ച് ഹീലിയം-4 ഉം ന്യൂട്രോണും ഉണ്ടാക്കുന്നു. വിഘടനത്തിന് സമാനമായി, ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ഊർജ്ജം പുറത്തുവിടുന്ന ഒരു സ്വയം-സുസ്ഥിര ശൃംഖല പ്രതിപ്രവർത്തനം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

⭕ഇത്തരം ആയുധങ്ങൾക്ക് സൈദ്ധാന്തികമായി പരിധിയില്ലാത്ത ശക്തിയിൽ എത്താൻ കഴിയും. പലപ്പോഴും അവ ഏതാനും മെഗാട്ടണുകളുടെ (1 മെഗാടൺ = 1,000,000 ടൺ ടിഎൻടി) ക്രമത്തിലാണ്. ഇതുവരെ പൊട്ടിത്തെറിച്ചതിൽ വച്ച് ഏറ്റവും വലിയ ആണവായുധം സോവിയറ്റ് യൂണിയൻ നിർമ്മിച്ച ഏകദേശം 56 മെഗാടൺ തെർമോ ന്യൂക്ലിയർ ബോംബായിരുന്നു. 

എന്നിരുന്നാലും, ഫ്യൂഷന് കെമിക്കൽ High ex ഉപയോഗിച്ച് നേടാവുന്നതിനേക്കാൾ ഉയർന്ന താപനിലയും സാന്ദ്രതയും ആവശ്യമാണ്, അതിനാൽ ആവശ്യമായ താപനിലയും സാന്ദ്രതയും സൃഷ്ടിക്കാൻ ഒരു ന്യൂക്ലിയർ ഫിഷൻ സ്ഫോടനം അത്യാവശ്യമാണ്. അതിനാലാണ് ഇതിന്റെ പ്രഥമിക സ്റ്റേജിൽ ഒരു ഫിഷൻ ബോംബ് വെക്കുന്നത്. രണ്ട് ഘട്ടങ്ങളുള്ള ഒരു ബോംബ് ഉണ്ടാക്കുന്നത് . ഈ ചർച്ചയിൽ നിന്ന് ഉപസംഹരിക്കാൻ കഴിയുന്നതുപോലെ, തെർമോ ന്യൂക്ലിയർ ആയുധങ്ങൾ ഒരു രാജ്യത്തിന് ആദ്യശ്രമത്തിൽ വികസിപ്പിക്കുന്നതിന് കഴിയുകയില്ല . കാരണം ഒരു തെർമോ ന്യൂക്ലിയർ ആയുധം വികസിപ്പിക്കുന്നതിന് മുമ്പ് ഫിഷൻ ആയുധ സാങ്കേതികവിദ്യ ആദ്യം പ്രാവീണ്യം നേടിയിരിക്കണം .ഇത്തരം മൾട്ടി-സ്റ്റേജ് തെർമോ ന്യൂക്ലിയർ ആയുധത്തെ ടെല്ലർ-ഉലം കോൺഫിഗറേഷൻ(Teller -Ullam Configuration ) എന്ന് വിളിക്കുന്നു. 

⭕നമ്മുക്ക് എങ്ങനെ ഇതിന്റെ പ്രവർത്തനം നോക്കാം . അദ്യം  പ്രഥമിക ഘട്ടത്തിൽ ഫിഷൻ ബോംബിന്റെ സ്ഫോടനം ആദ്യം നടത്തുന്നു . അത് ധാരാളം എക്സ്-റേകളും ന്യൂട്രോൺകളും ഉൽപാദിപ്പിക്കുന്നു . ആദ്യം ഈ ന്യൂട്രോൺകൾ രണ്ടാമത്തെ സ്റ്റേജികളിൽ ഉളള ലിഥിയം ഡ്യൂട്ടറൈഡിനെ ഡ്യൂറ്റീരിയവും ട്രിറ്റിയവുമായി മാറ്റുന്നു. ഇത്  ആ ആയുധത്തിന്റെ ദ്വിതീയ ഘട്ടത്തെ അതായത് ഫ്യൂഷൻ ഭാഗത്തെ സജ്ജമാക്കുകയും ചെയ്യുന്നു. .  പിന്നെ ഈഎക്സ്-റേകളുടെ ഫലമായി അവിടെ വലിയ തോതിൽ താപവും മർദ്ദവും വർദ്ധിക്കുന്നു.ഈ മർദ്ദവും താപനിലയും വർദ്ധിക്കുന്നതിൻ്റെ ഫലമായി ഒരു തെർമോ ന്യൂക്ലിയർ ഫ്യൂഷൻ നേടുന്നതിന് ആവശ്യമായ അവസ്ഥയിലെത്തിയിരിക്കുന്നു. തൽഫലമായി രണ്ടാം സ്റ്റേജിൽ ഫ്യൂഷൻ തുടങ്ങും .ഈ ഫ്യൂഷൻ അതിന്റെ മധ്യഭാഗത്തുള്ള വടിയുടെ ആക്യതിയിൽ ഉളള പ്ലൂട്ടോണിയത്തെ സൂപ്പർക്രിട്ടിക്കൽ അവസ്ഥയിലെത്തുകയും അതിന്റെ ഫലമായി വിഘടനം ആരംഭിക്കുകയും ചെയ്യുന്നു. ഫ്യൂഷൻ്റെ ഫലമായി ഉയർന്ന ഊർജ ന്യൂട്രോണുകൾ പുറത്തുവിടുന്നു, അത് ഫ്യൂഷൻ ഇന്ധനത്തിന് ചുറ്റും പൊതിഞ്ഞ യുറേനിയം ടാംപറായ യുറേനിയം-238 ന്യൂക്ലിയസുകളെ വിഘടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഇത് ഉയർന്ന അളവിൽ ഊർജം (Peta Joules ) പുറത്തേക്ക് വിടുന്നു. 270 കി.ഗ്രാം ഭാരമുള്ള ഒരു തെർമോ ന്യൂക്ലിയർ ആയുധത്തിന് 1.2 മെഗാടൺ ടിഎൻടി (5.0 പിജെ)ക്ക് തുല്യമായ ഊർജ്ജം പുറത്തുവിടാൻ കഴിയും.