അറിയാം നമ്മുടെ വൃക്ക (Kidney)

Simple Science Technology

അറിയാം നമ്മുടെ വൃക്കയേയും നാം കുടിക്കുന്ന വെള്ളത്തിന്റെ പ്രാധാന്യവും

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

https://youtu.be/ceMNgPNK8Dk

✍️ Sangeeth Satheesh

⭕വൃക്കകളുടെ ധർമം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

ശരീരത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകവും (Filtration) നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാന പ്രവർത്തനം.

കൂടാതെ..

- ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക- ശരീരത്തിലെ ദ്രാവകങ്ങൾ സന്തുലിതമാക്കുക- രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉണ്ടാക്കുക.- സുശക്തമായ അസ്ഥികൾക്ക് വേണ്ട Vitamin-D യുടെ സജീവ രൂപം ഉത്പാദിപ്പിക്കുക

- ചുവന്ന രക്താണുക്കളുടെ ഉത്പാദനം നിയന്ത്രിക്കുക

ഇത്രയും പ്രധാനപ്പെട്ട നമ്മുടെ ഈ അരിപ്പ അവയവം ശ്രദ്ധയോടെ പരിപാലിക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണ്.  

Keep your kidneys healthy by being “water wise.” 

⭕8 ഗ്ലാസ് വെള്ളം?

ശരിയായ അളവിൽ വെള്ളം കുടിക്കുക. 

എല്ലാവരും പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്നതാണ് പൊതുവായ തെറ്റിദ്ധാരണ, എന്നാൽ എല്ലാവരും വ്യത്യസ്തരായതിനാൽ, ദൈനംദിന ജലത്തിന്റെ ആവശ്യകത വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടും. നിങ്ങൾക്ക് എത്ര വെള്ളം വേണം എന്നത് പ്രായം, കാലാവസ്ഥ, വ്യായാമത്തിന്റെ തീവ്രത, ഗർഭാവസ്ഥ, മുലയൂട്ടൽ, രോഗം എന്നിവയിലെ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

⭕കഠിനമായ നിർജ്ജലീകരണം വൃക്കകളെ തകരാറിലേക്ക് നയിച്ചേക്കാം, അതിനാൽ കഠിനാധ്വാനം ചെയ്യുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ.

⭕എല്ലാവർക്കും ഒരു ദിവസം 8 ഗ്ലാസ് വെള്ളം വേണമെന്ന് കർശനമായ നിയമമൊന്നുമില്ല. ഇത് നമ്മുടെ ശരീരത്തിൽ നിന്ന് തുടർച്ചയായി ജലം നഷ്‌ടപ്പെടുത്തുന്നു എന്ന വസ്തുതയെ അടിസ്ഥാനമാക്കിയുള്ള ഒരു പൊതു നിർദ്ദേശം മാത്രമാണ്. എന്നാൽ ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടതുണ്ട്. പുരുഷന്മാർക്ക് പ്രതിദിനം ഏകദേശം 03 ലിറ്റർ വെള്ളം ആവശ്യമാണെന്നും സ്ത്രീകൾക്ക് പ്രതിദിനം ഏകദേശം 2.2 ലിറ്റർ വെള്ളം ആവശ്യമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ കണക്കാക്കിയിട്ടുണ്ട്.

⭕എന്നാൽ എല്ലാപേർക്കും എന്നും കൃത്യമായ അളവിലാണോ വെള്ളം കുടിക്കുന്നത് എന്നൊന്നും അളന്നു വെച്ച് നോക്കാൻ പറ്റണമെന്നില്ല. കുടിക്കുന്ന എല്ലാ ദ്രാവകങ്ങളും ചായ, കാപ്പി, ജൂസുകൾ ഒക്കെ മൊത്തം WATER INTAKE ഇന്റെ ഗണത്തിൽ പെടുത്താവുന്നതാണ്. എന്നിരുന്നാലും മതിയായ അളവിൽ നാം വെള്ളം കുടിക്കുന്നുണ്ടോ എന്ന് എല്ലാരും ഒന്ന് ശ്രദ്ധ വെക്കുന്നത് നന്നായിരിക്കും.  

Yes, drink water — even if you don't feel thirsty.

⭕ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതി എന്ന തത്വം കളഞ്ഞു ഇടയ്ക്കിടെ മതിയായ അളവിൽ വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, തണുത്ത കാലാവസ്ഥയിലോ, AC മുറികൾക്കകത്തോ ഒക്കെ ജോലി ചെയ്യുന്നവർക്ക് പെട്ടെന്ന് ദാഹിക്കണമെന്നില്ല.  

⭕ഓഫീസിൽ ജോലിയൊക്കെ ചെയ്യുന്നവർക്കും, അല്ലാത്തവർക്കും, വാട്ടർ ബോട്ടിലിൽ ഒരു കണക്കുവെച്ചു ഇത്ര BOTTLE വെള്ളം ദിവസം കുടിച്ചിരിക്കണം എന്ന ഒരു SELF AWARENESS ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. 

⭕കൂടുതൽ കായിക അദ്ധ്വാനമുള്ള, നിരന്തരം വിയർക്കുന്ന ജോലി ചെയ്യുന്നവർ അതിനനുസരിച്ചു വെള്ളം കുടിക്കേണ്ടതാണ്. സ്ഥിരമായി യാത്ര ചെയ്യുന്നവർ, വാഹനം ഓടിച്ചുള്ള ജോലികൾ ചെയ്യുന്നവർ, ഒക്കെ കൃത്യമായി വെള്ളം കുടിക്കാൻ സാധ്യത കുറവുള്ളവരാണ്.

ദാഹിച്ചില്ലെങ്കിലും വെള്ളം ഇടവിട്ട് കുടിക്കുക, കാരണം നമ്മുടെ ശരീരത്തിന്റെ 70% ജലമാണ്. കൃത്യമായ ജലീകരണം, ശരീരത്തിൽ നിന്ന് സോഡിയം, യൂറിയ, മറ്റു മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാനായി വൃക്കകളെ സഹായിക്കുന്നു, ഇത് വിട്ടുമാറാത്ത വൃക്കരോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രധാനമായും നമുക്ക് ഡീഹൈഡ്രേഷൻ അഥവാ നിർജലീകരണം ഉണ്ടോ എന്നത് നമുക്ക് തന്നെ നിരീക്ഷിച്ചറിയാവുന്നതേയുള്ളൂ.

????Urine Color Chart?

⭕ഒഴിക്കുന്ന മൂത്രത്തിന്റെ നിറവ്യത്യാസം ഓരോ തവണ മൂത്രമൊഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന യൂറിൻ ചാർട്ടിൽ പറഞ്ഞിരിക്കുന്ന തരത്തിൽ മൂത്രത്തിൽ കാണുന്ന നിറ വ്യത്യാസം എല്ലാവരും ശ്രദ്ധ വെക്കേണ്ടതാണ്.  

⭕ആദ്യത്തെ നാല് നിറങ്ങളും വലിയ പ്രശ്നക്കാരല്ല, എന്നാൽ അഞ്ചുമുതൽ എട്ടു വരെ ഉള്ള നിലയിൽ കാണപ്പെടുന്ന നിറവ്യത്യാസത്തിൽ നിന്നും ഒരാൾ dehydrated അല്ലെങ്കിൽ severly dehydrated ആണെന്ന് മനസിലാക്കാം. കൃത്യമായി ആവശ്യത്തിന് ഇടവിട്ട് വെള്ളം കുടിക്കുന്നവരിൽ സാധാരണയായി അഞ്ചു മുതലുള്ള നിറത്തിന്റെ കടുപ്പം കാണാറില്ല.

(എന്നാൽ ചില മരുന്നുകൾ കഴിക്കുന്നവരിലോ, മറ്റു അസുഖം ഉള്ളവരിലോ, മദ്യപിച്ചു കഴിഞ്ഞ ശേഷമോ, ഒക്കെ കടുത്ത നിറവ്യത്യാസം കാണാറുണ്ട്. കൃത്യമായി വെള്ളം കുടിച്ചിട്ടും സ്ഥിരമായി നിറവ്യത്യാസം കാണപെട്ടാൽ മതിയായ വൈദ്യ സഹായമോ വിദഗ്ധ ഉപദേശമോ തേടേണ്ടതാണ്).

⭕എല്ലാവരും വീടുകളിലെയും ഓഫീസുകളിലെയും ടോയ്‌ലെറ്റിൽ ഈ Urine Chart ഒട്ടിച്ചു വെക്കുന്നത് നന്നായിരിക്കും. കാരണം ഇത് നമുക്ക് സ്ഥിരമായ ഒരു അവബോധം സൃഷ്ടിക്കുകയും, നിരന്തരമായ നിരീക്ഷണത്തിനുള്ള ഓര്മപ്പെടുത്തലാക്കാവുകയും ചെയ്യും.                          

⭕പഠനങ്ങൾ പറയുന്നത്, നിരന്തരമായ ഇടവിട്ടുള്ള നിർജലീകരണം സ്ഥിരമായ തകരാറുകളിലേക്കു വൃക്കകളെ നയിക്കും എന്നുതന്നെയാണ്. നിർജ്ജലീകരണം ശരീരത്തിൽ മാലിന്യങ്ങളും ആസിഡുകളും അടിഞ്ഞുകൂടുന്നതിന് കാരണമാകും, കൂടാതെ ഇത് മസിൽ പ്രോട്ടീനുകൾ (മയോഗ്ലോബിൻ) ഉപയോഗിച്ച് വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇവയെല്ലാം കിഡ്‌നിയെ സ്ഥിരമായ തകരാറുകളിലാക്കിയേക്കാം.

ഓർക്കുക! വൃക്ക സംബന്ധമായ ചികിത്സകൾ, ഡയാലിസിസ്, തുടങ്ങിയവ വളരെ ചെലവേറിയതാണ്. 

വൃക്ക മാറ്റിവെക്കൽ പറയുകയേ വേണ്ട. 

സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

Reference : The National Kidney Foundation / Mayo Clinic / Kidney Research.UK.