ജയിംസ് വെബ് ടെലസ്കോപ് (JWST) പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടപ്പോൾ

Simple Science Technology

ജയിംസ് വെബ് ടെലസ്കോപ് (JWST) പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടപ്പോൾ

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕പതിവ് പോലെ jwst അതിന്റെ നാല് പുതിയ ചിത്രത്തിൽ പുറത്ത് വിട്ടു.നമുക്ക് അത് ഏതൊക്കെ നോക്കാം.

⭕1) നമ്മുടെ ആകാശഗംഗയിൽ തന്നെയുളള കാരീനാ നെബുലയുടെ ഇൻഫ്രാറെഡ് ചിത്രമാണ്.ഈ നെബുല ഒരു വലിയ നക്ഷത്രരൂപീകരണ സ്ഥലമാണ്.ഈ പൊടിയുടെയും വാതകത്തിന്റെയും തിരശ്ശീലയ്ക്ക് പിന്നിൽ മുമ്പ് മറഞ്ഞിരിക്കുന്ന കുഞ്ഞു നക്ഷത്രങ്ങളാണ്, ഇപ്പോൾ വെബ്ബ് വെളിപ്പെടുത്തിയത്. വെബിന്റെ പുതിയ കാഴ്‌ച നമുക്ക് നക്ഷത്രങ്ങളുടെ രൂപീകരണത്തിന്റെ ആദ്യ ഘട്ടങ്ങളിലും വേഗത്തിലും ഉള്ള ഒരു അപൂർവ വീക്ഷണം നൽകുന്നു. ഒരു വ്യക്തിഗത നക്ഷത്രത്തിന്, ഈ കാലയളവ് ഏകദേശം 50,000 മുതൽ 100,000 വർഷം വരെ മാത്രമേ നീണ്ടുനിൽക്കൂ. രണ്ടാമത്തെ ചിത്രം അതേ സ്ഥലത്തിൻ്റെ ഹബിളിൻ്റെ സംഭാവനയാണ്. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന സ്ഥലത്തിന് മുകളിൽ, കുമിളയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വളരെ ഭീമാകാരമായ, ചൂടുള്ള, ഇളം നക്ഷത്രങ്ങളിൽ നിന്നുള്ള തീവ്രമായ അൾട്രാവയലറ്റ് വികിരണവും നക്ഷത്രക്കാറ്റും ചേർന്നാണ് നെബുലയിൽ നിന്ന് ഈ പ്രദേശം രൂപപ്പെട്ടത്. യുവനക്ഷത്രങ്ങളിൽ നിന്നുള്ള കുമിളകൾ, അൾട്രാവയലറ്റ് വികിരണം, നെബുലയുടെ ഭിത്തിയെ സാവധാനം തുരത്തുന്നു. ഈ വികിരണത്തെ പ്രതിരോധിച്ചുകൊണ്ട് വാതകത്തിന്റെ തിളങ്ങുന്ന മതിലിന് മുകളിൽ തൂണുകളുടെ ടവർ രൂപപ്പെടുന്നു. ദൃശ്യ-പ്രകാശ ചിത്രങ്ങളിൽ പൂർണ്ണമായും മറഞ്ഞിരിക്കുന്ന ഉയർന്നുവരുന്ന നക്ഷത്ര നഴ്സറികളും വ്യക്തിഗത നക്ഷത്രങ്ങളും വെബ് വെളിപ്പെടുത്തുന്നു. ഇൻഫ്രാറെഡ് പ്രകാശത്തോടുള്ള വെബ്ബിന്റെ സംവേദനക്ഷമത കാരണം, ഈ വസ്തുക്കളെ കാണാൻ അതിന് വാതക ങ്ങളുടെയും പൊടിയിലൂടെയും കടന്നു പോകാൻ കഴിയും. NIRCam - അതിന്റെ മികച്ച റെസല്യൂഷനും സമാനതകളില്ലാത്ത സംവേദനക്ഷമതയും - മുമ്പ് മറഞ്ഞിരിക്കുന്ന നൂറുകണക്കിന് നക്ഷത്രങ്ങളെയും നിരവധി പശ്ചാത്തല ഗാലക്സികളെയും അനാവരണം ചെയ്യുന്നു. MIRI-യുടെ വീക്ഷണത്തിൽ, യുവനക്ഷത്രങ്ങളും അവയുടെ പൊടിപടലങ്ങളും ഗ്രഹങ്ങൾ രൂപപ്പെടുന്ന ഡിസ്കുകളും മധ്യ ഇൻഫ്രാറെഡിൽ തിളങ്ങുന്നു, പിങ്ക്, ചുവപ്പ് നിറങ്ങളിൽ കാണപ്പെടുന്നു. MIRI പൊടിയിൽ പതിഞ്ഞിരിക്കുന്ന ഘടനകളെ വെളിപ്പെടുത്തുകയും ഭീമാകാരമായ ജെറ്റുകളുടെയും പുറത്തേക്ക് ഒഴുകുന്നതിന്റെയും നക്ഷത്ര സ്രോതസ്സുകൾ കണ്ടെത്തുകയും ചെയ്യുന്നു. MIRI ഉപയോഗിച്ച്, വരമ്പുകളുടെ ഉപരിതലത്തിലെ ചൂടുള്ള പൊടിയും മണം പോലുള്ള വസ്തുക്കളും തിളങ്ങുന്നു, ഇത് മുല്ലയുള്ള പാറകളുടെ രൂപം നൽകുന്നു. NGC 3324-ന്റെ ഈ നിരീക്ഷണങ്ങൾ നക്ഷത്ര രൂപീകരണ പ്രക്രിയയിലേക്ക് വെളിച്ചം വീശും. ആധുനിക ജ്യോതിശാസ്ത്രത്തിലെ ചില വലിയ, തുറന്ന ചോദ്യങ്ങളെ വെബ്ബ് അഭിസംബോധന ചെയ്യും: ഒരു പ്രത്യേക പ്രദേശത്ത് രൂപപ്പെടുന്ന നക്ഷത്രങ്ങളുടെ എണ്ണം നിർണ്ണയിക്കുന്നത് എന്താണ്? എന്തുകൊണ്ടാണ് ഒരു നിശ്ചിത പിണ്ഡത്തോടെ നക്ഷത്രങ്ങൾ രൂപപ്പെടുന്നത്? വാതകത്തിന്റെയും പൊടിയുടെയും ഭീമാകാരമായ മേഘങ്ങളുടെ പരിണാമത്തിൽ നക്ഷത്ര രൂപീകരണത്തിന്റെ സ്വാധീനവും വെബ് വെളിപ്പെടുത്തും.

⭕2) സ്റ്റീഫന്റെ ക്വിന്റ്റെറ്റിന്റെ ചിത്രമാണ് അടുത്തത്  .വെബ്ബിന്റെ ചിത്രത്തിൽ, നമ്മൾ 5 ഗാലക്സികൾ കാണുന്നു, അതിൽ 4 എണ്ണം കൂടിച്ചേർന്ന് കൊണ്ടിരിക്കുന്നു. (ഇടത് ഗാലക്സി യഥാർത്ഥത്തിൽ ഗ്രൂപ്പിലെ ബാക്കിയുള്ളവരേക്കാൾ നമ്മോട് വളരെ അടുത്താണ്!) ഈ കൂട്ടിയിടി ഗാലക്സികൾ ഗുരുത്വാകർഷണ നൃത്തത്തിൽ പരസ്പരം വലിച്ചുനീട്ടുകയാണ്. നക്ഷത്ര രൂപീകരണത്തെക്കുറിച്ചും ഉള്ളിലെ വാതക ഇടപെടലുകളെക്കുറിച്ചും വെബ്ബ് നമ്മുടെ അറിവിൽ വിപ്ലവം സൃഷ്ടിക്കും ചന്ദ്രന്റെ വ്യാസത്തിന്റെ 1/5 (ഭൂമിയിൽ നിന്ന് കാണുന്നത് പോലെ) ആകാശത്തിന്റെ വിസ്തീർണ്ണം ഉൾക്കൊള്ളുന്ന ഈ മൊസൈക്ക് വെബ്ബിന്റെ ഇന്നുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ്. ഇതിൽ 150 ദശലക്ഷത്തിലധികം പിക്സലുകൾ അടങ്ങിയിരിക്കുന്നു, ഏകദേശം 1,000 ഇമേജ് ഫയലുകളിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

⭕3) വാതകവും പൊടിയും പുറന്തള്ളി മരിക്കുന്ന നക്ഷത്രമാണ് അടുത്തത് . ഇതിന്റെ പേര് സതേൺ റിംഗ് നെബുല അഥവാ NGC 3132 . ഇടതുവശത്തുളളത് വെബ്ബിന്റെ NIRCam ഉപകരണത്തിൽ നിന്നുള്ള ഒരു ചിത്രമാണ് അത് നിയർ ഇൻഫ്രാറെഡിൽ ഈ നെബുലയെ നീരീക്ഷിക്കുന്നു. മിഡ്-ഇൻഫ്രാറെഡിൽ വെബിന്റെ MIRI ഉപകരണം കാണുന്ന അതേ നെബുല വലതുവശത്താണ്. നക്ഷത്രങ്ങളും - അവയുടെ പ്രകാശ പാളികളും - NIRCam ഇമേജിൽ കൂടുതൽ കാണുന്നു, അതേസമയം തിളങ്ങുന്ന പൊടി MIRI ഇമേജിൽ കാണുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കുള്ളിൽ, ഈ അതിലോലമായ, വാതക പാളികൾ ചുറ്റുമുള്ള സ്ഥലത്തേക്ക് ചിതറിക്കിടക്കും. സതേൺ റിംഗ് നെബുലയെ പ്ലാനറ്ററി നെബുല എന്ന് വിളിക്കുന്നു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ജ്യോതിശാസ്ത്രജ്ഞർക്ക് ഈ വസ്തുക്കൾ ആദ്യമായി നീരിക്ഷണനം നടത്തിയതിൽ നിന്നാണ് ഇത്തരം പ്രതിഭാസങ്ങളെ കണ്ടെത്തിയത് . ഇവ "ഗ്രഹം" എന്ന പേരുണ്ടായിട്ടും, ഇവ സൂര്യനെപ്പോലെ മരിക്കുന്ന നക്ഷത്രങ്ങൾ പൊടിയും വാതകവും ചൊരിയുന്ന ഷെല്ലുകളാണ്. വെബിൽ നിന്നുള്ള പുതിയ വിശദാംശങ്ങൾ നക്ഷത്രങ്ങൾ എങ്ങനെ പരിണമിക്കുന്നുവെന്നും അവയുടെ പരിതസ്ഥിതികളെ സ്വാധീനിക്കുന്നുവെന്നും ഉള്ള നമ്മുടെ ധാരണയെ മാറ്റിമറിക്കും.

⭕4) വെബ്ബ് എക്സോപ്ലാനറ്റ് WASP-96 b ന്റെ നീരാവി അന്തരീക്ഷം വെളിപ്പെടുത്തുന്നു, മേഘങ്ങൾക്കും മൂടൽമഞ്ഞിനുമുള്ള തെളിവുകൾക്കൊപ്പം ജലത്തിന്റെ വ്യതിരിക്തമായ ഒപ്പ് പകർത്തുന്നു. നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ നക്ഷത്രപ്രകാശം അരിച്ചെടുക്കുന്നതിന്റെ ഏറ്റവും വിശദമായ അളവുകളാണിത്. WASP-96 b സൂര്യനെപ്പോലെയുള്ള ഒരു വിദൂര നക്ഷത്രത്തെ ചുറ്റുന്ന ഒരു ചൂടുള്ള, വീർത്ത വാതക ഭീമൻ ഗ്രഹമാണ്. ജൂൺ 21-ന്, വെബിന്റെ നിയർ-ഇൻഫ്രാറെഡ് ഇമേജറും സ്ലിറ്റ്‌ലെസ് സ്പെക്‌ട്രോഗ്രാഫും NIRISS ഗ്രഹം നക്ഷത്രത്തിന് കുറുകെ നീങ്ങുമ്പോൾ 6.4 മണിക്കൂർ WASP-96 സിസ്റ്റത്തിൽ നിന്നുള്ള പ്രകാശം അളന്നു. ഫലം ഒരു ലൈറ്റ് കർവ് ആയിരുന്നു. - ട്രാൻസിറ്റ് സമയത്ത് നക്ഷത്രപ്രകാശത്തിന്റെ മൊത്തത്തിലുള്ള മങ്ങൽ കാണിക്കുന്നു,അതാണ് ക്രമേണ കുത്തനെയുള്ള ചരിവ്. ഗ്രഹം ആ നക്ഷത്രപ്രകാശത്തിൽ ചിലത് തടയുമ്പോൾ - ഒരു ട്രാൻസ്മിഷൻ സ്പെക്ട്രം ഉണ്ടാകുന്നു. ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ ഫിൽട്ടർ ചെയ്യപ്പെടുന്ന നക്ഷത്രപ്രകാശത്തെ നക്ഷത്രത്തിനു കുറുകെ സഞ്ചരിക്കുമ്പോൾ, ഗ്രഹം നക്ഷത്രത്തിനടുത്തായിരിക്കുമ്പോൾ കണ്ടെത്തിയ ഫിൽട്ടർ ചെയ്യാത്ത നക്ഷത്രപ്രകാശവുമായി താരതമ്യം ചെയ്താണ് ഒരു ട്രാൻസ്മിഷൻ സ്പെക്ട്രം നിർമ്മിക്കുന്നത്. ഗ്രഹത്തിന്റെ അസ്തിത്വം, വലിപ്പം, ഭ്രമണപഥം - മറ്റ് നിരീക്ഷണങ്ങളിൽ നിന്ന് ഇതിനകം നിർണ്ണയിച്ചിട്ടുള്ള ഗ്രഹത്തിന്റെ സവിശേഷതകൾ ലൈറ്റ് കർവിൽ നിന്നും സ്ഥിരീകരിക്കുന്നു. മറുവശത്ത്, ട്രാൻസ്മിഷൻ സ്പെക്ട്രം അന്തരീക്ഷത്തിന്റെ മുമ്പ് മറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു: ജലത്തിന്റെ സാന്നിധ്യം, മൂടൽമഞ്ഞിന്റെ സൂചനകൾ, മുൻ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലില്ലെന്ന് കരുതിയ മേഘങ്ങളുടെ തെളിവുകൾ. അസാധാരണമായ വിശദമായ സ്പെക്ട്രം എക്സോപ്ലാനറ്റ് ഗവേഷണത്തിനായി വെബ് സംഭരിച്ചിരിക്കുന്നതിന്റെ ഒരു സൂചന മാത്രമാണ് നൽകുന്നത്. വരും വർഷത്തിൽ, ചെറിയ പാറക്കെട്ടുകൾ മുതൽ വാതകവും മഞ്ഞുമൂടിയ ഭീമൻ ഗ്രഹങ്ങളും വരെയുള്ള നിരവധി ഡസൻ എക്സോപ്ലാനറ്റുകളുടെ ഉപരിതലവും അന്തരീക്ഷവും വിശകലനം ചെയ്യാൻ ഗവേഷകർ സ്പെക്ട്രോസ്കോപ്പി ഉപയോഗിക്കും.

*James Webb's Telescope* നെപ്പറ്റി സാധാരണക്കാർക്ക് മനസിലാക്കുക എന്ന ഉദ്ദേശത്തോടെ Dileesh എഴുതിയ കുറിപ്പ്.

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

⭕ജെയിംസ് വെബ് ടെലിസ്കോപ്പ് (JSWT) രണ്ടുതരത്തിലാണ് നമ്മളെ അത്ഭുതപ്പെടുത്താൻ പോകുന്നത്. ഒന്ന് പ്രപഞ്ചരഹസ്യങ്ങൾ മനുഷ്യർക്ക് കൂടുതൽ കൃത്യതയോടെ മനസിലാക്കാനുള്ള ഇൻഫർമേഷൻ ശേഖരിക്കൽ. മറ്റൊന്ന് മനുഷ്യസാധ്യമായ എൻജിനീയറിങ് മികവാണ്. ഒരുപക്ഷേ വോയേജറിന് ശേഷം ഇത്രയധികം കോംപ്ലിക്കേറ്റഡ് ആയ, ഇന്നോവെറ്റിവ് ആയ പ്രോജക്റ്റ് അപൂർവമായിരിക്കും. കഴിഞ്ഞ 25 വർഷമെങ്കിലുമായി നാസ റിസർച്ച്‌ ചെയ്യുന്ന , അവരുടെ വാർഷിക ബജറ്റിന്റെ നാലിലൊന്നെങ്കിലും ചിലവഴിക്കുന്ന ഒരു 10ബില്യൺ ഡോളർ മെഗാ പ്രോജക്റ്റാണ് JWST. 

⭕JSWT യുടെ മുഴുവൻ എൻജിനീയറിങ് വൈദഗ്ദ്ധ്യവും സ്പെസിഫിക്കേഷനുകളും മനസിലാക്കാനുള്ള സ്കിൽ എനിക്കില്ല. ലോഞ്ച് ഡേ മുതൽ first image എടുക്കുന്നതുവരെ അനേകം failure സാധ്യതകൾ ഉള്ളൊരു മിഷനാണ് നാസയേ സംബന്ധിച്ച് JSWT. 

⭕ഒരു ടെലസ്കോപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്നത് അതിന്റെ റിഫ്ളക്റ്റിങ് മിറർ ആണ്. എത്രത്തോളം വലിയ മിറർ ഉപയോഗിക്കാമോ അത്രത്തോളം മിഴിവേറിയ ചിത്രങ്ങൾ നമുക്ക് ലഭിക്കും. JSWT മൂന്നു മിററുകളുടെ ഒരു കോമ്പിനേഷനാണ് ഉപയോഗിക്കുന്നത്. (നാലാമതൊരു ചെറിയ മിറർ കൂടി ടാർഗറ്റ് ലോക്ക് ചെയ്യാനും direction കൃത്യമായി സെറ്റ് ചെയ്യുന്നതിന് വേണ്ടിയുണ്ട്. അത് 4 ഫ്ലൈ വീലുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഫ്ളൈ വീലുകൾ കറങ്ങുമ്പോഴുള്ള മൊമെന്റം ഉപയോഗിച്ച് നമുക്ക് driection , orientation മാറ്റാവുന്നതാണ്. )

⭕ഏറ്റവും വലിയ കണ്ണാടിയായ പ്രൈമറി മിറർ എന്നത് 18 ഹെക്സഗണൽ ഷേപ്പിലുള്ള ചെറു കണ്ണാടികൾ ഉൾക്കൊള്ളുന്ന വലിയൊരു strecture ആണ്. ഇതിന് 7മീറ്ററോളം വീതിയുണ്ട് . ഇത്രയും വലിയൊരു കണ്ണാടി ഭൂമിയിലൂടെ കൊണ്ടുനടക്കുന്നതുപോലും ബുദ്ധിമുട്ടാണെന്നിരിക്കെ ആകാശത്ത് 1.5മില്യൺ കിലോമീറ്റർ ദൂരെ L2 ഓർബിറ്റിൽ പൊട്ടാതെ പൊടിയാതെ എത്തിക്കുക എന്നതുതന്നെ ഏറ്റവും വലിയ ചലഞ്ചിൽപെടുന്നു. 

⭕നാസ കണ്ണാടിയുണ്ടാക്കാൻ കണ്ടെത്തിയ മൂലകം ബെറിലീയം(Be) ആണ്. സ്റ്റിഫ് ആയ, വൈബ്രെഷൻസ് ചെറുക്കാൻ കഴിയുന്ന , ആവശ്യത്തിനു സ്ട്രെസ് താങ്ങാൻ കെൽപ്പുള്ള മേറ്റിരിയൽ ആണ് ബെറിലീയം.

⭕20കിലോഗ്രാം ഭാരമുള്ള 18 hexagon കണ്ണാടികൾ നിർമിച്ചു. അതിനു ശേഷം മൂന്നായി ഫോൾഡ് ചെയ്യാൻ കഴിയുന്ന ഒരു ഫ്രെയിമിൽ ഉറപ്പിച്ചു. ഈ 18 കുഞ്ഞു മിററുകൾക്കും സ്വന്തമായി 3 actuator ഉണ്ട്. എന്നുവെച്ചാൽ അവയ്ക്ക് സ്വന്തമായി നാനോമീറ്റർ rangeൽ അഡ്ജസ്റ്റ് ചെയ്യപ്പെടാൻ കഴിയും. അങ്ങനെ പരസ്പരം അഡ്ജസ്റ്റ് ചെയ്യപ്പെട്ടു സിംഗിൾ മിറർ ആയിട്ടു വേണം പണി തുടങ്ങാൻ. പണ്ട് 2.5m മാത്രം വ്യാസമുള്ള ഹബിൾ ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടു ആദ്യത്തെ ഫോട്ടോകൾ വന്നപ്പോൾ എല്ലാത്തിനും ക്ലാരിറ്റി കുറവായിരുന്നു. പിന്നെ പിരിയോഡിക്കൽ മെയിന്റനൻസിന് പോയ ടെക്നിഷ്യൻസ് ചില മൊഡ്യുളുകൾ മാറ്റി, റിപ്പയർ ചെയ്തു ശരിയാക്കിയെടുക്കുകയായിരുന്നു. ഭൂമിയിൽ നിന്നും 570km മാത്രം ദൂരെയുള്ള ഹബിൾ ശരിയാക്കാൻ ഇവിടെ നിന്നും ആളെ വിടാൻ കഴിയും . പക്ഷെ JSWT ഔട്ട് ഓഫ് ഫോക്കസ് ആയാൽ 15000000km ദൂരെ റിപ്പയർ ചെയ്യാൻ ആരും പോകില്ലല്ലോ... അതുകൊണ്ടാണ് ഇവിടെനിന്നും സിഗ്നലുകൾ നൽകി സ്വയം അലൈൻ ചെയ്യാൻ കഴിയുന്ന മിററുകളുടെ ഒരു ഗ്രൂപ്പിനെ ഉണ്ടാക്കിയെടുത്തത്. 

⭕അപ്പൊ വിക്ഷേപണത്തിന് മുൻപ് ഈ പറഞ്ഞ 6.5m വീതിയുള്ള മിറർ മൂന്നായി മടങ്ങി കമന്റ് ഒന്നിലുള്ളതുപോലെ ഒതുക്കി വെച്ചിട്ടുണ്ടാകും. ബഹിരാകാശത്തരത്തിച്ച Arean 5 റോക്കറ്റിൽ നിന്നും വേർപെട്ട JSWT പതുക്കെ ഈ മിറർ അസംബ്ലി നിവർത്തും. അപ്പോൾ മാത്രം 200ലേറെ failure ചാൻസ് ഉണ്ടാകുമെന്നാണ് കരുതുന്നത്. 

⭕പിന്നീട് L2 ഓർബിറ്റിൽ എത്തിയ ശേഷം ഏതെങ്കിലുമൊരു സ്റ്റാർ നെ ഫോക്കസ് ചെയ്ത് 18 മിററുകളും ഓരോ ചിത്രങ്ങൾ എടുക്കുന്നു. ഇവയുടെ അലൈന്മെന്റുകൾ വ്യത്യസ്തമായതിനാൽ 18 വ്യത്യസ്ത ചിത്രങ്ങളാവും നമുക്ക് ലഭ്യമാവുക. അതെല്ലാം കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ പരിശോധിച്ചു ഏതൊക്കെ മിററുകൾ അഡ്ജസ്റ്റ് ചെയ്യണമെന്ന് കണ്ടെത്തും. അതിനു ശേഷം മാത്രമേ യഥാർത്ഥ പരീക്ഷണ ചിത്രങ്ങൾ എടുക്കുകയുള്ളൂ. 

????ഓർബിറ്റ്. 

⭕ഭൂമിയിൽ നിന്നും മൂന്നുലക്ഷം കിലോമീറ്റർ ദൂരെയെയാണ് ചന്ദ്രൻ. ഭൂമിയിൽ നിന്നും 15ലക്ഷം കിലോമീറ്റർ ദൂരെ ചന്ദ്രന്റെ പുറകിലായി സൂര്യനെ ചുറ്റുന്ന രീതിയിലാണ് JSWT വിക്ഷേപിക്കപ്പെടുക. ഈ പോയന്റിന് ഒരു പ്രത്യേകതയുണ്ട്. L2 ഓർബിറ്റ് എന്ന വിളിപ്പേരുള്ള ഇവിടെ സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണം മൂലം വിക്ഷേപിക്കപ്പെടുന്ന സാറ്റലൈറ്റ് പ്രത്യേകം എനർജിയുടെ ആവശ്യമൊന്നുമില്ലാതെ സ്റ്റേബിൾ ആയി സൂര്യനെ വലം വെച്ചോളും. എന്നുമാത്രമല്ല ഭൂമിയുടെ നിഴൽ സ്ഥിരമായി ഉള്ളതുകൊണ്ട് സൂര്യനിൽ നിന്നുള്ള വെളിച്ചം കൊണ്ടുണ്ടാവുന്ന ശല്യങ്ങൾ കുറയ്ക്കുകയും ചെയ്യാം. പക്ഷെ ഭൂമിയിൽ നിന്നും ചന്ദ്രനെ മറികടന്നുള്ള കമ്മ്യുണിക്കേഷൻ സാധ്യതകൾ , ഉപഗ്രഹത്തിന് വേണ്ട സോളാർ എനർജി എന്നിവ പരിഗണിച്ചു , L2 പോയന്റിനെ വലം വയ്ക്കുന്ന ,അതേസമയം സൂര്യനെ ചുറ്റുന്ന, ഭൂമിക്ക് നേരെ എപ്പോഴും സ്ഥിരമായി ഹൈ ഗെയിൻ ആന്റിന പോയന്റ് ചെയ്തുകൊണ്ടുള്ള വളരെ കോംപ്ലെക്സ് ആയ ഓർബിറ്റൽ മൂവ്‌മെന്റാണ് JSWT യുടേത്. 

⭕ഈ ഓർബിറ്റിലേക്ക് JSWT എത്തിക്കുന്ന പ്രോസസ് അതീവ രസകരമായിട്ടാണ് നാസയുടെ ബ്ലോഗിൽ വിവരിച്ചിട്ടുള്ളത്. വിക്ഷേപിക്കപ്പെട്ടു 3ആം ദിവസം തന്നെ ചന്ദ്രനോളം ദൂരത്തിൽ JSWT എത്തിച്ചേരും. പിന്നീട് 27 ദിവസമെടുത്താണ് L2 ഓർബിറ്റിൽ എത്തുന്നത്. ഇതിനെ ഒരു കുന്നിൻ മുകളിലേക്ക് വണ്ടി ഓടിച്ചു കയറ്റുന്നതുപോലെ എന്നാണ് വിശേഷിപ്പിക്കുന്നത്. താഴെ നിന്നും ഒരു നിശ്ചിത സ്പീഡിൽ ഓടിച്ചു കയറിയാൽ ഓട്ടോമാറ്റിക്കായി കുന്നിൻ മുകളിലെത്തുമ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ നിൽക്കുമല്ലോ. ഇത് ചരക്കുവാഹനങ്ങളൊക്കെ ഓടിക്കുന്നയാളുകൾ ചെയ്യാറുണ്ട്. കോസ്റ്റിങ് എന്നു പറയും. With the help of grade , ഏറ്റവും കുറഞ്ഞ ഫ്യുവൽ മാത്രം ഉപയോഗിച്ച് നമുക്ക് വണ്ടിയോടിക്കാം. കാൽക്കുലേഷൻ പിഴച്ചാൽ ചിലപ്പോഴൊക്കെ വൻ അപകടങ്ങളിൽ കലാശിക്കുകയും ചെയ്യുമെന്ന് മാത്രം. 

⭕JSWT യുടെ ഒരുഭാഗം സ്ഥിരമായി ഭൂമിക്കും സൂര്യനും അഭിമുഖമായിരിക്കുകയും മറുഭാഗത്ത് നേരത്തെപറഞ്ഞ മിററുകൾ, ഇൻഫ്രാറെഡ് സെൻസറുകൾ സ്പെക്ട്രോമീറ്ററുകൾ എന്നിവ അനന്തതയിലേക്ക് നിലയുറപ്പിച്ചുമാണ്. സൂര്യനഭിമുഖമായിരിക്കുന്ന ഭാഗത്ത് 86°C വരെ ചൂടുണ്ടായിരിക്കും. എന്നാൽ ഇൻഫ്രാറെഡ് സെൻസറുകൾ പ്രവർത്തിക്കാൻ വളരെ കുറഞ്ഞ താപനില ആവശ്യമാണ് (-233°C and low ) ഒരേ ഉപഗ്രത്തിന്റെ അപ്പുറവുമിപ്പുറവും ഇത്രയും വ്യത്യസ്തമായ താപനില ഉണ്ടാക്കുന്നത് അതി സങ്കീർണമായ ഹീറ്റ് ഷീൽഡുകളാണ്. ഇതു വിക്ഷേപിക്കപ്പെടുമ്പോൾ മടക്കിയൊതുക്കി വെച്ചിരിക്കും. 

⭕NIRCAM മുതലായ ഉപകരണങ്ങൾ 7 കെൽവിനൊക്കെ താപനിലയിൽ മാത്രമേ വർക്ക് ചെയ്യുകയുള്ളൂ. അതുറപ്പാക്കാനായി ക്രയോജനിക് കൂളിംഗ് എന്ന അതി സങ്കീർണമായ കൂളിംഗ് സാങ്കേതികവിദ്യയും നാസ ഇതോടൊപ്പം ഡെവലപ്പ്‌ ചെയ്തിട്ടുണ്ട്. 

????എന്തുകൊണ്ട് ഇൻഫ്രാറെഡ് .

⭕ഏതൊരുവസ്തുവും ചൂടാകുമ്പോൾ ഇൻഫ്രാറെഡ് കിരണങ്ങൾ പുറത്തുവിടും. JSWT യുടെ മിററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ചൂടയാൽ ഇൻഫ്രാറെഡ് വികിരണങ്ങൾ പുറത്തുവിടുകയും അത് ദുർബലമായ വിദൂര സിഗ്നലുകൾ നശിപ്പിക്കുകയും ചെയ്യും. അതൊഴിവാക്കാനാണ് ഏറ്റവും താഴ്ന്ന താപനിലയിൽ ഇത്തരം ഉപകരണങ്ങൾ ഉണ്ടാവാൻ വേണ്ടി ഹീറ്റ് ഷീൽഡ് ഒക്കെ ഉണ്ടാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും കഷ്ടപ്പെട്ട് ഇൻഫ്രാറെഡ് വികിരണങ്ങൾ തന്നെ detect ചെയ്യുന്നത് എന്നാലോചിച്ചിട്ടുണ്ടോ?.

⭕ JSWT അടിസ്ഥാനപരമായി അനന്തമായി വികസിച്ചുകൊണ്ടിരിക്കുന്ന പ്രഞ്ചത്തിന്റെ ഫോട്ടോയെടുക്കുകയാണല്ലോ. ഏതാണ്ട് 12 ബില്യൺ വർഷം മുൻപൊക്കെ രൂപം കൊണ്ട ഗലക്സികളും നക്ഷത്രങ്ങളും അപ്പോൾ പുറത്തുവിട്ട കിരണങ്ങൾ ഹൈ freequency സ്‌പെക്ട്രത്തിൽ പെടുന്ന UV റേഡിയേഷൻസ് വരെയാവാം. 

എന്നാൽ നമ്മളെ സംബന്ധിച്ചേടത്തോളം ഇവയൊക്കെ അകന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ.. നമ്മളിൽ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്ന വസ്തു പുറത്തുവിടുന്ന തരംഗങ്ങളുടെ തരംഗ ദൈർഘ്യം കൂടും(അഥവാ ഫ്രീക്വൻസി കുറയുന്നു) .ഡോപ്ലർ ഷിഫ്റ്റ് എന്നുപറയുന്ന പ്രതിഭാസമാണ്. ഇതുപയോഗിച്ചാണ് നമ്മുടെ ട്രാഫിക് ഡിപാർട്മെന്റുകൾ സ്പീഡ് വയലേഷൻസ് കണ്ടെത്തുന്നത്. 13ബില്യൺ വർഷം മുന്നേ ഏതെങ്കിലും ഗാലക്‌സി/നക്ഷത്രങ്ങൾ അൾട്രാ വയലറ്റ്, വിസിബിൾ ലൈറ്റ് തുടങ്ങിയ ഹൈ ഫ്രീക്വൻസി ലൈറ്റ് പുറത്തുവിട്ടത് അനേകലക്ഷം പ്രകാശവർഷങ്ങൾ പിന്നിട്ട് സൗരയൂഥത്തിലെത്തുമ്പോഴേക്കും ഫ്രീക്വൻസി കുറഞ്ഞു ഇൻഫ്രാറെഡ് റീജിയണൽ എത്തിയിട്ടുണ്ടാകും.

അപ്പൊ അത്രയും ദൂരെയുള്ള ഗാലക്സികളെ നിരീക്ഷിക്കാൻ വിസിബിൾ സ്‌പെക്ട്രം ഉപയോഗിക്കാൻ കഴിയുകയില്ല എന്നർത്ഥം.

കടപ്പാട് : Dileesh