ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ എന്ന ATM

Simple Science Technology

ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ എന്ന ATM

⭕ബാങ്കിലെ ഇടപാടുകാർക്ക്, ബാങ്കുജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താൻ സഹായിക്കുന്ന ഒരു യന്ത്രോപകരണമാണ് എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ‍. കേരളത്തിലും, ഇന്ത്യയിലെമ്പാടും പ്രചാരം നേടിവരുന്ന ഈ യന്ത്രസംവിധാനം, പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഓട്ടോമേറ്റഡ് ബാങ്കിങ് മെഷീൻ, മണിമെഷീൻ, ബാങ്ക് മെഷീൻ,കാഷ് മെഷീൻ, എനി ടൈം മണി എന്നിങ്ങനെ. പൊതുസ്ഥലങ്ങളിൽ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള ഈ പണപ്പെട്ടി ഉപയോഗിച്ച് ഏതുസമയത്തും പണം പിൻവലിക്കാനും നിക്ഷേപിക്കാനും ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അറിയാനും മറ്റും കഴിയും. ഇതിനായി, ഇടപാടുകാരൻ സ്വന്തം പേരിൽ ബാങ്ക് തന്നിട്ടുള്ള ഒരു ശീട്ട് (പ്ലാസ്റ്റിക് കാർഡ്) യന്ത്രത്തിൽ നിക്ഷേപിക്കുകയും, മുൻനിശ്ചയിക്കപ്പെട്ട ഒരു രഹസ്യമായ ഒരു വ്യക്തിസൂചീസംഖ്യ (Personal Index Number) യന്ത്രത്തിനു നൽകുകയും ചെയ്യേണ്ടതുണ്ട്.

⭕ എടിഎം നിലവിൽ വന്നിട്ട് അരനൂറ്റാണ്ടിലേറെയായി. ജോൺ ഷെപ്പേർഡ് ബാരനാണ് ആദ്യമായി എടിഎം കണ്ടുപിടിച്ചത്. 1967 ജൂൺ 27 -ന് ഇംഗ്ലണ്ടിലെ എൻഫീൽഡ് പട്ടണത്തിലാണ് ലോകത്തിലെ ആദ്യ എടിഎം നിലവിൽ വന്നത്. ബ്രിട്ടീഷ് ബാങ്കായ ബാർക്ലെയ്സ് ബാങ്കാണ് ഈ എടിഎം സ്ഥാപിച്ചത്. ഇംഗ്ലീഷ് ടെലിവിഷൻ താരം റെഗ് വാർനെ ആയിരുന്നു എടിഎം ഉദ്ഘാടകൻ. 1969-ആയപ്പോൾ അമേരിക്ക, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, റഷ്യ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും എടിഎം എത്തി. 1970-കളിൽ പല രാജ്യങ്ങളും എടിഎം ഇൽ പുതിയ രീതികൾ അവതരിപ്പിച്ചു. സ്പെയിൻ എടിഎം വഴി ഫുട്ബോൾ ടിക്കറ്റുകൾ വിറ്റപ്പോൾ ബ്രിട്ടൻ തപാൽ സ്റ്റാമ്പുകൾ വിറ്റു. അമേരിക്കൻ ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക എടിഎമ്മിൽ നിന്നും ഇടപാടുകാർക്ക് ബാങ്ക് ജീവനക്കാരുമായി നേരിൽ കണ്ട് സംസാരിക്കാനുള്ള വീഡിയോ ചാറ്റിംഗ് സംവിധാനം ഏർപ്പെടുത്തി. ഇന്നത്തെ രീതിയിലുള്ള ചിപ്പ് കാർഡ് ആദ്യമായി അവതരിപ്പിച്ചത് ജപ്പാൻ ബാങ്ക് ആയ സുമിടോമോ ബാങ്കാണ്. 1987 ബോംബെയിലാണ് ഇന്ത്യയിലെ ആദ്യ എടിഎം നിലവിൽ വരുന്നത് എച്ച്എസ്ബിസി ബാങ്ക് ആണ് ഇത് സ്ഥാപിച്ചത്. 1993-ൽ കേരളത്തിൽ ആദ്യമായി എടിഎം എത്തി തിരുവനന്തപുരം വെള്ളയമ്പത്ത് ബ്രിട്ടീഷ് ബാങ്ക് ഓഫ്     മിഡിൽ ഈസ്റ്റ്‌ (ഇപ്പോൾ HSBC )ആണ് എടിഎം സ്ഥാപിച്ചത്. 3000 രൂപയായിരുന്നു ഒരു ദിവസം പിൻവലിക്കാവുന്ന കുറഞ്ഞ തുക. 50, 100 രൂപ നോട്ടുകളായിരുന്നു കിട്ടിയിരുന്നത്. കേരളത്തിൽ ആദ്യമായി എടിഎം സ്ഥാപിക്കുന്ന പൊതുമേഖലാ ബാങ്ക് SBT ആണ് 1994-ൽ തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിൽ. 2004-ൽ SBI കേരളത്തിലെ ആദ്യ ഒഴുകുന്ന എടിഎം സ്ഥാപിച്ചു. കൊച്ചിയിൽ നിന്നും വൈപ്പിനിലേക്കു സർവീസ് നടത്തുന്ന ജങ്കാറിലാണ് ഇത് സ്ഥാപിച്ചത്.

⭕ എ.ടി.എമ്മിൽ ഉപയോഗിക്കുന്ന, വ്യക്തിസൂചീസംഖ്യ (പിൻ നമ്പർ) ഉപയോഗിച്ചുള്ള ശീട്ടുകൾ വികസിപ്പിച്ചത് (1965) ജയിംസ് ഗുഡ് ഫെലോ എന്ന ബ്രിട്ടീഷ് എഞ്ജിനിയറാണ്. 1968ൽ അമേരിക്കയിലെ ഡാലസിലാണ് തന്തുജാലം (Network) ഉപയോഗിച്ചു പരസ്പരം ബന്ധിച്ച എ.ടി.എമ്മുകൾ സ്ഥാപിക്കപ്പെട്ടത്. 1995 ൽ അമേരിക്കൻ ചരിത്രാന്വേഷണത്തിനായുള്ള സ്മിത്സോണിയൻ ദേശീയ മ്യൂസിയം തന്തുജാലബന്ധിത ഏ.ടി.എമ്മുകളുടെ കണ്ടുപിടിത്തക്കാരായി, അവ സ്ഥാപിച്ച ഡോനൾഡ് വെറ്റ്സെല്ലിനേയും, അദ്ദേഹം ജോലിചെയ്തിരുന്ന ഡോക്യൂട്ടെൽ എന്ന കമ്പനിയേയും അംഗീകരിച്ചു. ഇംഗ്ലണ്ടിൽ, ‍തന്തുജാലബന്ധിത എ.ടിമ്മുകൾ പ്രത്യക്ഷപ്പെടുന്നത് 1973 ലാണ്. ലോയ് ഡ്സ് ബാങ്കിനു വേണ്ടി ഐ.ബി.എം. ആണ് അവ നിർമ്മിച്ചത്.

⭕ആധുനിക എ.ടി.എമ്മുകളിൽ, വ്യാവസായിക നിലവാരത്തിലുള്ള ഒരു കേന്ദ്രപ്രവർത്തനഘടകവും (CPU, Central Processing Unit) അതിനോടു ബന്ധിപ്പിച്ചിട്ടുള്ള ചില വിശിഷ്ട ഉപകരണങ്ങളും ഉൾപ്പെടുന്നു:

????പണം സൂക്ഷിക്കാനുള്ള പെട്ടി (Cash Vault)‍

????പണം എണ്ണി നൽക്കാനുള്ള ഉപകരണം (Cash Handling Unit)

????ഉപയോക്താവിന്റെ ശീട്ടു വായിക്കാനുള്ള ഉപകരണം (Card Reader)

????രഹസ്യസംഖ്യ സ്വീകരിക്കാനുള്ള അക്കപ്പലകയും അതു ഗോപ്യമാക്കാനുമുള്ള ഉപകരണം, (EPP, Encrypting PIN Pad)

????ഉപയോക്താവിന് സേവനവിവരങ്ങളും നിർദ്ദേശങ്ങളൂം നൽകുന്ന പ്രദർശിനി (Display unit),

????അച്ചടി യന്ത്രം (Printer)ഇവ കൂടാതെ,

????വീഡിയോക്യാമറ (സുരക്ഷാകാര്യങ്ങൾക്ക്) , ഉച്ചഭാഷിണി (കാഴ്ച്ചക്കുറവുള്ളവർക്ക്), തുടങ്ങിയ ഉപകരണങ്ങളും ഉണ്ടായേക്കാം