സിലിക്ക ജെൽ

Simple Science Technology

സിലിക്ക ജെൽ

കൂറയെ ഓടിക്കാൻ മാത്രമല്ല, സിലിക്ക ജെൽകൊണ്ട് അനേകം ഗുണങ്ങൾ വേറെയുമുണ്ട്സിലിക്ക ജൽ പാക്കറ്റിന്റെ ഉപയോഗം അറിയാതെ വെറുതെ കളഞ്ഞാൽ നഷ്ടം നിങ്ങൾക്ക് തന്നെ…

ബാഗുകൾ വാങ്ങുമ്പോൾ അതിനുള്ളിൽ സിലിക്ക ജലിന്റെ ചെറിയ പാക്കറ്റ് കാണാം പക്ഷേ ഇത് എന്തിനാണ് അതിൽ വയ്ക്കുന്നതെന്ന് പലർക്കും അറിയില്ല, പലരും അത് ഷമാണെന്ന് പറഞ്ഞു കളയാറാണ് പതിവ്, എന്നാൽ സിലിക്ക ജൽ ഈർപ്പത്തെ വലിച്ചെടുത്തു ഇലക്ട്രോണിക് വസ്തുക്കളും ബാഗുകളും കേടുകൾ ഒന്നുമില്ലാതെ സൂക്ഷിക്കും. സ്വന്തം ഭാരത്തിൻറെ ഏകദേശം 40 ശതമാനം വെള്ളം വലിച്ചെടുക്കാൻ ഇതിവിന് സാധിക്കും.

സിലിക്ക ജല്ലിന് ചെറിയ രീതിയിൽ വിഷാംശമുള്ളതുകൊണ്ടുതന്നെ കൊച്ചുകുട്ടികളിൽ നിന്നും ഇത് മാറ്റി വെക്കണം ഒപ്പം നമ്മൾ ഇത് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുകയും വേണം, ഇത് ദൂരെ കളയാതെ പല കാര്യങ്ങൾക്കും നമുക്ക് ഇത് ഉപയോഗിക്കാം, എന്തൊക്കെയാണെന്ന് നമുക്ക് ഓരോന്നായിട്ട് അറിയാം..

. ജിം ബാഗിൽ സിലിക്ക ജെൽ പാക്കറ്റ് വെക്കുകയാണെങ്കിൽ അതിനുള്ളിലെ ഈർപ്പവും വിയർപ്പ് നാറ്റവും മാറി ബാഗ് ഫ്രഷ് ആയിരിക്കുന്നതാണ്.

ടവ്വലുകൾ സൂക്ഷിക്കുന്ന പെട്ടിയിൽ സിലിക്ക ജെൽ പാക്കറ്റ് വച്ചാൽ ഇതെല്ലാം മുഷിഞ്ഞു നാറുന്നത് ഒഴിവാക്കാം.

. നമ്മുടെ ഫോൺ വെള്ളത്തിൽ വീഴുകയാണേങ്കിൽ അരിയിൽ പൂഴ്ത്തിവെച്ച് അതിൻറെ വെള്ളം കളയാനാണ് പതിവ്, എന്നാൽ അതിലും നല്ലത് സിലിക്ക ജെൽ നിറച്ച ബാഗിൽ ഇട്ടു വയ്ക്കുന്നതാണ്.

പിന്നെ കാർ വിൻഡോയിൽ

മൂടൽമഞ്ഞു പിടിക്കുന്നത് ഇടയ്ക്ക് തുടച്ചു സമയം കളയേണ്ട ആവശ്യമില്ല, ഇതൊഴിവാക്കാൻ വിൻഡ് ഷീൽഡിന്റെ പുറകിലായി അല്പം സിലിക്ക ബാഗുകൾ വെച്ചിരുന്നാൽ മതി.

പഴയകാല ഫോട്ടോസ് ഇരിക്കുന്ന ആൽബത്തിൽ ഈർപ്പം തട്ടി എല്ലാം നശിച്ചു പോകുന്നുണ്ടോ എങ്കിൽ ഫോട്ടോസ് ആൽബം സൂക്ഷിക്കുന്ന പെട്ടിയിൽ അല്പം സിൽക്ക ബാഗുകൾ വച്ചാൽ ഇതെല്ലാം ഈർപ്പം തട്ടാതെ സൂക്ഷിക്കാം.

കോസ്മെറ്റിക്സ് പൗഡർ രൂപേണയുള്ള വസ്തുക്കൾ ഒരു ബാഗിൽ ഇട്ട് അതിൽ സിലിക്ക ജെൽ പാക്കറ്റ് വച്ചാൽ അത് പെട്ടെന്ന് ഈർപ്പം തട്ടി കേടാവുകയില്ല.

അതുപോലെ റൈസേഴ്‌സ്‌ ബാത്റൂമിൽ തന്നെയാണ് നിങ്ങൾ സൂക്ഷിക്കുന്നത് എങ്കിൽ അത് ഒരു കവറിലിട്ട് ഒപ്പം സിലിക്ക ബാഗ് ഇട്ടാൽ മതിയാകും അങ്ങനെ ചെയ്താൽ തുരുമ്പ് പിടിക്കാതെ അത് കുറേക്കാലം ഇരിക്കും.

അതുകൂടാതെ ക്യാമറയുടെ ലെൻസിൽ ഈർപ്പം തട്ടാതെ ഇരിക്കാൻ സിലിക്ക ജെൽ പാക്കറ്റുകൾ ഉപയോഗിക്കാവുന്നതാണ്.

ഇത്രയും ഉപകാരപ്രദമായ സിലിക്ക ജേലിന്റെ ഉപയോഗങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും അത് ഫ്രണ്ട്സിനും ഫാമിലിക്കും ഒക്കെ പറഞ്ഞു കൊടുക്കുക.