നാസയുടെ വോയേജർ 2 പകർത്തിയ യുറാനസിന്റെ ചിത്രം

Simple Science Technology

നാസയുടെ വോയേജർ 2 പകർത്തിയ യുറാനസിന്റെ ചിത്രം 

⭕1986 ൽ വോയേജർ 2 എന്ന ബഹിരാകാശപേടകം എടുത്ത യുറാനസ് ഗ്രഹത്തിന്റെ ഒരു ചിത്രമാണ് ഇത്. ജെറ്റ് പ്രൊപ്പല് ഷന് ലബോറട്ടറിയാണ് നാസയ്ക്ക് വേണ്ടി വോയേജര് പദ്ധതി കൈകാര്യം ചെയ്യുന്നത്.ദൂരദർശിനിയുടെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹമായ യുറാനസ് 1781-ൽ ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷൽ ആണ് കണ്ടെത്തിയത്. ഇത് ധൂമകേതുവാണോ അതോ നക്ഷത്രമാണോ എന്ന് സംശയം ഉണ്ടായിരുനെങ്കിലും രണ്ടു വർഷങ്ങൾക്കു ശേഷം ജ്യോതിശാസ്ത്രജ്ഞനായ ജൊഹാൻ എലെർട്ട് ബോഡെയുടെ നിരീക്ഷണങ്ങൾ കാരണം ഈ വസ്തു ഒരു പുതിയ ഗ്രഹമായി അംഗീകരിക്കപ്പെട്ടു, . ജോർജ് മൂന്നാമൻ രാജാവിന്റെ സ്മരണാർത്ഥം തന്റെ കണ്ടുപിടിത്തം ജോർജിയം സിദുസിന്റെ പേര് പറയാൻ ഹെർഷൽ ശ്രമിച്ചുഎങ്കിലും പകരം ബോഡെ നിർദ്ദേശിച്ചപ്രകാരം, ആകാശത്തിലെ ഗ്രീക്ക് ദൈവമായ യുറാനസ് എന്ന പേര് ശാസ്ത്രസമൂഹം അംഗീകരിച്ചു.

⚙️യുറാനസിനെ കുറിച്ചുള്ള ചില രസകരമായ വസ്തുതകൾ:

???? യുറാനസ് "sideways planet" എന്ന് അറിയപ്പെടുന്നു, കാരണം അത് അതിന്റെ പാർശ്വത്തിൽ കറങ്ങുന്നു.

????1781-ൽ വില്യം ഹെർഷൽ ആണ് യുറാനസ് കണ്ടെത്തിയത്.

????ഒരു ദൂരദർശിനി ഉപയോഗിച്ച് കണ്ടെത്തിയ ആദ്യ ഗ്രഹമാണ് യുറാനസ്.

????യുറാനസ് ഒരു ഐസ് ഭീമൻ ഗ്രഹമാണ്, ഭൂമിയേക്കാൾ നാലിരട്ടി വലിപ്പമുണ്ട്.

????യുറാനസിന് 27 അറിയപ്പെടുന്ന ഉപഗ്രഹങ്ങൾ ഉണ്ട്, അവയിൽ മിക്കതും സാഹിത്യകഥാപാത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് .

????ശനി, വ്യാഴം, നെപ്ട്യൂൺ എന്നിവപോലെ, യുറാനസ് ഒരു വളയമുള്ള ഗ്രഹമാണ്.(റിങ് ചിത്രത്തിൽ പതിന്നിട്ടില്ല)

⭕സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹം. 84 ഭൂവർഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്‌, 17 മണിക്കൂർകൊണ്ടു അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് യുറാനസിനനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌.

⭕ മറ്റു വാതകഭീമന്മാരെപ്പോലെ യുറാനസിനു ചുറ്റും വലയങ്ങളും, കാന്തികമണ്ഡലവും, ധാരാളം ഉപഗ്രഹങ്ങളുമുണ്ട്. യുറാനസിന്റെ അച്ചുതണ്ട് വശത്തേക്കാണെന്ന പ്രത്യേകതയുണ്ട്. മറ്റു മിക്ക ഗ്രഹങ്ങളുടെയും മദ്ധ്യരേഖയ്ക്കടുത്താണ് യുറാനസിന്റെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും. 1986-ൽ വോയേജർ 2-ൽ നിന്നു ലഭിച്ച ചിത്രങ്ങ‌ൾ കാണിച്ചത് യുറാനസിന്റെ ഉപരിതലത്തിൽ എടുത്തുകാണാനാവുന്ന പ്രത്യേകതകളൊന്നുമില്ലയെന്നാണ്. മറ്റു വാതകഭീമന്മാർക്ക് തണുത്ത നാടകളും വലിയ കൊടുങ്കാറ്റുകളും മറ്റും ദൃശ്യമാണെങ്കിലും യുറാനസിൽ അത്തരമൊന്നും കാണപ്പെട്ടില്ല. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഋതു ഭേദങ്ങളും കാലാവസ്ഥാമാറ്റങ്ങളും കാണപ്പെട്ടിട്ടുണ്ട്. യുറാനസ് ഇക്വിനോക്സിനോട് അടുക്കുന്നതിനോടനുബന്ധിച്ചാണീ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങിയത്. ഇവിടെ കാറ്റിന്റെ വേഗത സെക്കന്റിൽ 250 മീറ്റർ വരെയാകാം (900 കിലോമീറ്റർ/അവർ