ഗാനിമീഡ്

Simple Science Technology

ഗാനിമീഡ് (Ganymede) 

⭕വ്യാഴത്തിന്റെ ചന്ദ്രൻ, സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ, വലുപ്പത്തിൽ ബുധഗ്രഹത്തെ വെല്ലുന്ന വമ്പൻ....... 

സൗരയൂഥത്തിൽ കാന്തമണ്ഡലമുള്ള ഒരേയൊരു ചന്ദ്രനായ ഗാനിമീഡ് (Ganymede) ആണ് ഇത്. അമേരിക്കൻ ബഹിരാകാശവാഹനമായ ജൂണോ പ്രസ്തുത ചന്ദ്രന്റെ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ചിത്രം അടുത്തിടെ പുറത്തുവിട്ടു. ഈ ചന്ദ്രന്റെ ഉത്തരധ്രുവത്തിന്റെ ചിത്രമാണ് നമുക്കിപ്പോൾ ലഭ്യമായിരിക്കുന്നത്.

⭕ഏറെക്കുറെ ഹിമാവൃതമായ ഈ ചന്ദ്രന് വ്യാഴത്തിന്റെ അറിയപ്പെടുന്ന മറ്റ് എഴുപത്തൊൻപത് ചന്ദ്രന്മാരുടെ കഥ പറയാൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വ്യാഴത്തിന്റെ അതിശക്തമായ കാന്തമണ്ഡലം ഗാനിമീഡിന്റെ ഹിമപാളികളിൽ സൃഷ്ടിക്കുന്ന 'വിരൽനഖപ്പാടുകൾ' ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അന്തരീക്ഷമില്ലാത്ത ഗാനിമീഡ് സ്വന്തമായി കാന്തമണ്ഡലമുള്ള സൗരയൂഥത്തിലെ ഒരേയൊരു ചന്ദ്രനാണ്.

⭕അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ, വ്യാഴം ഗ്രഹത്തെപ്പറ്റി പഠിക്കാൻ അയച്ച ബഹിരാകാശ വാഹനമാണ് ജൂണോ. കഴിഞ്ഞവർഷം ഡിസംബറിൽ ഈ വാഹനത്തിലെ ജിറാം (ജോവിയൻ ഇൻഫ്രാറെഡ് അറോൽ മേപ്പൽ) ഗാനിമീഡിന്റെ ഉത്തരധ്രുവത്തിന്റെ വിശദമായ ചിത്രങ്ങളെടുത്തു. ഈ ഉപഗ്രഹത്തെ എവിടെ, എപ്പോൾ കാണാമെന്നായിരിക്കും അടുത്ത സംശയം. രാത്രിയാകുന്നതോടെ വ്യാഴഗ്രഹം തെക്കുകിഴക്കൻ മാനത്ത് ഉദിച്ചുയർന്നിട്ടുണ്ടാകും. ഒരു ചെറിയ ടെലിസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാൽ കൂട്ടുകാർക്ക് വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെയും കാണാൻ കഴിയും. കണ്ട ചന്ദ്രന്മാരിൽ ഗാനിമീഡ് ഏതെന്ന് തിരിച്ചറിയാൻ ഇന്റർനെറ്റിന്റെ സഹായം തേടാം.

കുള്ളന്‍ ഗ്രഹമായ സീറസില്‍ ഉപ്പുവെള്ളം നിറഞ്ഞ സമുദ്രം; സൂചന നല്‍കി നാസയുടെ പേടകം

⭕ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹ വലയത്തിലെ ഏറ്റവും വലിയ ഗോളവസ്തുവായ സീറിസിന്റെ ഉപരിതലത്തിനടിയിൽ ഉപ്പുവെള്ളമുണ്ടെന്ന് കണ്ടെത്തിൽ. തണുത്തുറഞ്ഞ പ്രതലത്തിനടിയിൽ ഉപ്പുവെള്ളത്തിന്റെ ശേഖരമുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാരണത്താൽ സീറിസിന് ശാസ്ത്രജ്ഞർ ഓഷ്യൻ വേൾഡ് എന്ന പേര് നൽകി. ഇക്കാരണം കൊണ്ടു തന്നെ ഈ കുള്ളൻ ഗ്രഹം വാസയോഗ്യമായിരുന്നിരിക്കാം അല്ലെങ്കിൽ ജീവിക്കാനുള്ള സാധ്യതയുള്ളതാവാം എന്ന സംശയവും ഉയരുന്നുണ്ട്.

⭕2018 ൽ നാസയുടെ ഡോൺ (DAWN) ബഹിരാകാശ പേടകം സിറസിന്റെ 35 കിലോമീറ്റർ അകലത്തിലൂടെ പറന്നപ്പോൾ ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് ഈ കുള്ളൻ ഗ്രഹത്തെ കുറിച്ചുള്ള പുതിയ അറിവുകൾ ലഭിച്ചത്.

⭕ഓഷ്യൻ വേൾഡ് അഥവാ സമുദ്ര ലോക പദവി നൽകിയിട്ടുണ്ടെങ്കിലും ഈ വിഭാഗത്തിലെത്താൻ ഗ്രഹത്തിലുടനീളം സമുദ്രങ്ങൾ വേണമെന്നില്ല. ഒരു പ്രദേശത്ത് മാത്രമാണ് ജന സംഭരണി കണ്ടെത്തിയിട്ടുള്ളത്. പക്ഷേ ഇത് ആഗോളമാണെന്ന് ഞങ്ങൾക്ക് കൃത്യമായി പറയാൻ കഴിയില്ല. എങ്കിലും കണ്ടെത്തിയിരിക്കുന്നത് ദ്രാവകത്തിന്റെ വലിയൊരു ശേഖരമാണ്. ഡോൺ പദ്ധതിയുടെ പ്രിൻസിപ്പൾ ഇൻവെസ്റ്റിഗേറ്ററായ കാരോൾ റെയ്മണ്ട് പറഞ്ഞു.

⭕950 കിലോമീറ്റർ വ്യാസമുണ്ട്. ഇത് ചന്ദ്രന്റെ നാലിൽ ഒന്നിനേക്കാൾ കൂടുതലുണ്ട്. സീറിസിന്റെ വടക്കൻ അർധഗോളത്തിൽ സ്ഥിതി ചെയ്യുന്ന ഒക്കേറ്റർ എന്ന 92 കിലോമീറ്റർ വീതിയുള്ള ഗർത്തത്തിലാണ് ശാസ്ത്രജ്ഞർ പ്രധാനമായും ശ്രദ്ധചെലുത്തുന്നത്. ഏകദേശം 22 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഈ ഗർത്തം ഉണ്ടായതെന്ന് പറയപ്പെടുന്നു.

⭕ഉപരിതലത്തിന് ഏകദേശം 40 കിലോമീറ്റർ അടിയിലായി നൂറുകണക്കിന് മൈലുകൾ വ്യാപിച്ചുകിടക്കുന്ന നിന്നാണ് ഈ ഉപ്പുവെള്ളത്തിന്റെ ഉത്ഭവം എന്നാണ് നിഗമനം.

⭕അതേസമയം ഭൂഗർഭ സമുദ്രങ്ങൾ നിലവിലുള്ളതായി കണ്ടെത്തിയിട്ടുള്ള ഒരേയൊരു ആകാശ ഗോളമല്ല സീറിസ്. വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പ, ശനിയുടെ ഉപഗ്രഹമായ എൻസെലാഡസ്, നെപ്ട്യൂണിന്റെ ഉപഗ്രഹമായ ട്രൈറ്റൺ കുള്ളൻ ഗ്രഹമായ പ്ലൂട്ടോ എന്നിവയും ഈ പട്ടികയിലുണ്ട്. ഓരോ തവണയും ഒരു ആകാശ വസ്തുവിയിൽ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുമ്പോൾ അത് ശാസ്ത്രജ്ഞർക്ക് പുതിയ പ്രത്യാശ നൽകുകയാണ് ഒപ്പം സൗരയൂഥത്തിന്റെ ചരിത്രം മനസിലാക്കാനുള്ള മാർഗവും തുറന്നിടുന്നു