ടൈം ട്രാവല്‍ സാധ്യമാണോ?

Simple Science Technology

ഐൻസ്റ്റീൻ ചിന്തകൾ - ടൈം ട്രാവല്‍ സാധ്യമാണോ? 

⭕കാലങ്ങളായി സമയങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ നമ്മുടെ മനസ്സുകളില്‍ നിരവധി സയന്‍സ് ഫിക്ഷനുകളിലൂടെ സ്ഥാനം പിടിച്ചിട്ടുള്ള ഒരു സ്വപ്നമാണ്. ബാക്ക് ടു ദ ഫ്യൂച്ചര്‍, ടെര്‍മിനേറ്റര്‍ അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.യാഥാര്‍ത്ഥ്യം പക്ഷെ വളരെ വ്യത്യസ്ഥമാണ്. നമ്മള്‍ക്ക് ടൈം ട്രാവല്‍ എപ്പോഴേലും സാധ്യമാകുമോ? ശാസ്ത്രജ്ഞര്‍ എന്താണു വിശ്വസിക്കുന്നത്? ടൈം ട്രാവല്‍ എന്നതു മനസ്സിലാക്കാന്‍ ആദ്യം നമ്മള്‍ക്ക് സമയം എന്താണെന്നു മനസ്സിലാക്കാം. 

എന്താണു സമയം എന്നതുകൊണ്ടു അര്‍ത്ഥമാക്കുന്നത്?

⭕നമ്മളില്‍ പലരും കരുതിയിരിക്കുന്നത് സമയം മാറ്റമില്ലാത്ത ഒരു സംഗതിയാണെന്നയിരിക്കും, പക്ഷെ ആല്‍ബെര്‍ട് ഐന്‍സ്റ്റീന്‍ തന്‍റെ ആപേക്ഷിക സിദ്ധാന്തത്തിലൂടെ സമയം എന്നതു ഒരു മായ ആണെന്നും അതു ബഹിരാകാശത്ത് നിരീക്ഷകന്‍റെ വേഗത്തിനനുസ്സരിച്ചു മാറിക്കോണ്ടിരിക്കുമെന്നും സമയം വെറും ആപേക്ഷികമാണെന്നും തെളിയിച്ചു. ഐന്സ്റ്റീനെ സംബന്തിച്ചിടത്തോളം സമയം ഒരു നാലാമത്തെ ഡയമെന്‍ഷന്‍ ആണ്. സ്പേസ് എന്നതു നീളം, ഉയരം, വീതി മുതലായ മൂന്നു ഡയമെന്‍ഷനിലാല്‍ സ്ഥിതീകരിക്കാവുന്ന ഒരു ഇടമായിട്ടാണു കരുതുന്നത്. സമയം അവിടെ ഗതി നിയന്ത്രിക്കുന്ന നാലാമത്തെ ഡയമെന്‍ഷനാണ്. 

⭕ഐന്‍സ്റ്റീന്‍റെ സ്പെഷ്യല്‍ ആപേക്ഷിക സിദ്ധാന്തമനുസരിച്ച്, മറ്റൊരു വസ്തുവിന്‍റെ വേഗത്തിനു ആപേക്ഷികമായി സ്പേസ്സില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് സമയം വേഗത്തില്‍ പോകുന്നതായിട്ടോ പതുക്കെ പോകുന്നതായിട്ടോ അനുഭവപ്പെടും. പ്രകാശത്തിന്‍റെ വേഗത്തിനടുത്ത വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശപേടകത്തില്‍ സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് തന്‍റെ പ്രായം ഭൂമിയിലുള്ള ഒരു വ്യക്തിയേക്കാള്‍ പതുക്കയെ നീങ്ങുകയുള്ളൂ. അതുപോലെ അദ്ദേഹത്തിന്‍റെതന്നെ ജെനറല്‍ ആപേക്ഷിക സിദ്ധാന്തമനുസ്സരിച്ച് ഗുരുത്വാകര്‍ഷണത്തിനു സമയത്തെ വളയ്ക്കാന്‍ സാധിക്കും. വ്യക്തമായിപ്പറഞ്ഞാല്‍, ഒരു നാലു ഡയമെന്ഷനുള്ള ഒരു ഘടനയായി സ്പേസ്-ടൈമ്മിനെ മനസ്സില്‍ കാണുക, അതില്‍ പിണ്ഡമുള്ള ഒരു വസ്തു വെക്കുമ്പോള്‍ അതില്‍ ഒരു കുഴിയോ കുനിപ്പോ രൂപപ്പെടുന്നുവല്ലോ, ആ കുഴി മൂലം ഒരു വസ്തു സ്പേസ്-ടൈമില്‍ വക്രരേഖയിലേ നീങ്ങൂ. സ്പേസ്-ടൈമില്‍ ഉള്ള ആ കുഴി അഥവ കുനിപ്പാണു നമ്മള്‍ ഗുരുത്വാകര്‍ഷണമായി കരുതുന്നത്. 

ഐന്‍സ്റ്റീന്‍റെ രണ്ട് ആപേക്ഷിക സിദ്ധാന്തങ്ങളും ജി.പി.എസ് സാറ്റലൈറ്റ് ടെക്നോളജി ഉപയോഗിച്ച് സ്ഥിതീകരിച്ചുട്ടുണ്ട്. ഭൂമിയിലെ നിരീക്ഷകനേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ച സാറ്റലൈറ്റില്‍ 38 മൈക്രോ സെക്കന്‍റ് ലാഭിക്കാന്‍ സാധിച്ചു.  ഒരു തരത്തില്‍ പറഞ്ഞാല്‍ ബഹിരാകാശയാത്രികര്‍ ടൈം ട്രാവല്ലേര്‍സ് ആണു!!! അവര്‍ ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ ഭൂമിയിലുള്ള തങ്ങളൂടെ ഇരട്ടകളേക്കാള്‍ വളരെ വളരെ ചെറിയ രീതിയില്‍ ചെറുപ്പമായിരിക്കും!!

⚙️വോം ഹോളിലൂടെ സഞ്ചരിക്കുക

⭕ഐന്‍സ്റ്റീന്‍റെ ജെനറല്‍ ആപേക്ഷിക സിദ്ധാന്തമനുസരിച്ചു സമയത്തിന്‍റെ പിറകിലോട്ട് പോകാന്‍ കഴിയുമെന്നാണു നാസ കരുതുന്നത്. പക്ഷേ അതിനുള്ള ഇക്വേഷനുകള്‍ പ്രാക്റ്റിക്കലായി നേടിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഒരു സാധ്യത പ്രകാശത്തിനേക്കാളും വേഗത്തില്‍ സഞ്ചരിക്കുക എന്നാണു. അതായത് സെക്കണ്ടില്‍ 299,792 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുക എന്നാണ്. പക്ഷേ ഐന്‍സ്റ്റീന്‍റെ സിദ്ധാന്തമനുസ്സരിച്ച് പ്രകാശത്തിന്‍റെ വേഗത്തിലുള്ള ഒരു വസതുവിനു അനന്തമായ പിണ്ഡവും പൂജ്യം നീളവും ആയിരിക്കും. അതിനാല്‍ പ്രകാശത്തിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുക സാധ്യമാകാന്‍ ഇടയില്ല. പക്ഷേ ചില ശാസ്ത്രജ്ഞര്‍ ആ ഇക്വേഷനെ വീണ്ടും എക്സ്റ്റെണ്ട് ചെയ്ത് അതു സാധ്യമാണെന്ന് അവകാശപ്പെടുന്നുണ്ട്. മറ്റൊരു സാധ്യത നാസ പറയുന്നത് രണ്ട് സ്പേസ്-ടൈമുകളെ ബന്ധിപ്പിച്ച് ഒരു വോം ഹോള്‍ ഉണ്ടാക്കുക എന്നതാണ്. ഐന്സ്റ്റീന്‍റെ സിദ്ധാന്തം അതു അംഗീകരിക്കുന്നൂണ്ടെങ്കിലും അതിലൂടെ ചെറിയ പാര്‍ട്ടിക്കളുകള്‍ക്ക് മാത്രമേ സഞ്ചരിക്കാനാകൂ. കൂടാതെ, ശാസ്ത്രജ്ഞര്‍ ഇതു വരെ ഒരു വോം ഹോളും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, നമ്മുടെ ഇന്നത്തെ ടെക്നോളജി അനുസരിച്ച് ഒരൂ വോം ഹോള്‍ ഉണ്ടാക്കുക എന്നത് നമ്മള്‍ക്ക് അപ്രാപ്യമാണ്.  

മറ്റ് ടൈം ട്രാവല്‍ സിദ്ധാന്തങ്ങള്‍

1. അനന്തമായ ഒരു സിലണ്ടര്‍

ഫ്രാങ്ക് ടിപ്ലര്‍ എന്ന ശാസ്ത്രജ്ഞന്‍ ആണീ സിദ്ധാന്തം അവതരിപ്പിച്ചത്. അതിനാല്‍ ഇതിനെ ടിപ്ലര്‍ സിലണ്ടര്‍ എന്നും വിളക്കും. ഈ സിദ്ധാന്തമനുസരിച്ച് സൂര്യനേക്കാള്‍ 10 ഇരട്ടി പിണ്ഡമുള്ള ഒരു വസ്തുവിനെ ഒരു ഡെന്‍സ് സിലണ്ടറായി റോള്‍ ചെയ്യുക, അതിന്‍റെ നീളം അനന്തമായിരിക്കണം. അതിനെ ഒരു മിനിറ്റില്‍ 1 ബില്ല്യണ്‍ പ്രാവശ്യം എന്ന രീതിയില്‍ കറക്കുക, അതിന്‍റെ മുകളിലൂടെ അതില്‍ ചുറ്റി ഒരു പേടകം സഞ്ചരിച്ചാല്‍ അതൊരു അടഞ്ഞ ടൈം വക്രതയില്‍ അകപ്പെടും. പക്ഷേ ഈ സിലണ്ടര്‍ മനുഷ്യനുണ്ടാക്കുക ഇന്നത്തെ സാഹചര്യത്തില്‍ അസാദ്യമാണ്.

2. തമോഗര്‍ത്തത്തിലൂടെ

മറ്റൊരു മാര്‍ഗം തമോഗര്‍ത്തത്തിനു ചുറ്റും പ്രകാശ വേഗത്തില്‍ വലം വെക്കുക എന്നതാണ്. പ്രശസ്ത ശാസത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ് തന്‍റെ 2010 ലെ ലേഖനത്തില്‍ പറയുന്നത്, അങ്ങനെ സഞ്ചരിച്ചാല്‍ ആ പേടകത്തിനകത്ത് തമോഗര്‍ത്തത്തിനെ വലം വെക്കാത്ത വ്യക്തികളേക്കാള്‍ മെല്ലെയെ സമയം സഞ്ചരിക്കൂ എന്നാണ്.

3. കോസ്മിക് സ്ട്രിങ്ങ്സ്

മറ്റൊരു തിയറി കോസ്മിക് സ്ട്രിങ്ങ്സനെ ചുറ്റിയാണ്. കോസ്മിക് സ്ട്രിങ്ങ് എന്നത് ഈ പ്രപഞ്ചം മുഴുവന്‍ നീണ്ട് കിടക്കുന്ന എനര്‍ജിയുടെ ഒരു ട്യൂബ് ആണ്. ഈ സ്ട്രിങ്ങ്സ് സ്പേസ്-ടൈമിനെ വളക്കുമെന്നാണു കരുതപ്പെടുന്നത്. അതിലൂടെ ടൈം ട്രവല്‍ സാധ്യമാണെന്നാണ് വിശ്വസിക്കുന്നത്.

⭕അവസാനമായി ടൈം ട്രാവല്‍ സാധ്യമാണോ? ഇന്നത്തെ ഫിസിക്സിന്‍റെ സാധ്യതകള്‍ക്കൊണ്ട് അതു സാധ്യമല്ലെങ്കിലും ഭാവിയിലെ ക്വാണ്ടം തിയറികള്‍ക്കൊണ്ട് അതു സാധ്യമാകുമെന്ന് നമ്മള്‍ക്ക് കരുതാം