ഗവേഷണത്തിന് എലികളെ കൂടുതലായി ഉപയോഗിക്കുന്നത് എന്തുകൊണ്ട്?

Simple Science Technology

മെഡിക്കൽ ഗവേഷണത്തിന് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച്  എലികളെ കൂടുതലായി ഉപയോഗിക്കുന്നത് എന്തുകൊണ്ട്? 

⭕ശാസ്ത്രജ്ഞരും, ഗവേഷകരും പല കാരണങ്ങളാൽ എലികളെ ആശ്രയിക്കുന്നു.പുതിയ കാൻസർ മരുന്നുകൾ രൂപപ്പെടുത്തുന്നതു മുതൽ ഭക്ഷണപദാർത്ഥങ്ങൾ പരിശോധിക്കുന്നത് വരെ എലികളിലാണ്. പുതിയ മെഡിക്കൽ അത്ഭുതങ്ങൾ വികസിപ്പിക്കുന്നതിൽ എലികൾ നിർണായക പങ്ക് വഹിക്കുന്നു. എല്ലാ ലാബ് മൃഗങ്ങളിലും 95 ശതമാനവും എലികളെ കാണാം.എലികൾ ചെറുതും ,എളുപ്പത്തിൽ അവയെ പാർപ്പിക്കാനും , പരിപാലിക്കാനും, പുതിയ ചുറ്റുപാടുകളുമായി നന്നായി പൊരുത്തപ്പെടുന്നതുമാണ്. അവ വേഗത്തിൽ പ്രത്യുൽപാദനം നടത്തുകയും രണ്ട് മുതൽ മൂന്ന് വർഷം വരെ മാത്രം ആയുസ്സ് ഉള്ളതിനാൽ  താരതമ്യേന കുറഞ്ഞ കാലയളവിൽ നിരവധി തലമുറ എലികളെ നിരീക്ഷിക്കാൻ കഴിയും. എലികൾ താരതമ്യേന വിലകുറഞ്ഞവയാണ്. മാത്രമല്ല എലികളെ വളർത്തുന്നതിനായി വാണിജ്യ നിർമ്മാതാക്കളിൽ നിന്ന് വലിയ അളവിൽ വാങ്ങാനും കഴിയും. എലികൾ പൊതുവെ സൗമ്യവും, മൃദുലവുമാണ്, ഇത് ഗവേഷകർക്ക് കൈകാര്യം ചെയ്യാൻ എളുപ്പമാക്കുന്നു, എന്നിരുന്നാലും ചിലതരം എലികളും മറ്റുള്ളവയെ അപേക്ഷിച്ച് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. മെഡിക്കൽ പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്ന മിക്ക എലികളും നല്ല രീതിയിൽ പുനരുത്പാദിപ്പിച്ചവ ആയതിനാൽ ആൺ പെൺ വ്യത്യാസങ്ങൾ കൂടാതെ ജനിതകപരമായി അവ ഏതാണ്ട് സമാനമാണ്.  

⭕നാഷണൽ ഹ്യൂമൻ ജീനോം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് മെഡിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളിൽ ഇത് കൂടുതൽ  സഹായിക്കുന്നു.  പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്ന എലികൾ ഒരേ ശുദ്ധമായ ഇനം ആയിരിക്കണം.എലികളെ കൂടുതൽ ഉപയോഗിക്കുന്നതിനുള്ള മറ്റൊരു കാരണം അവയുടെ ജനിതക, ജൈവ, സ്വഭാവ സവിശേഷതകൾ മനുഷ്യരുടേതിന് സമാനമാണ്, മാത്രമല്ല മനുഷ്യരുടെ അവസ്ഥയുടെ പല ലക്ഷണങ്ങളും എലികളിൽ ആവർത്തിക്കാനാകും.  എലികളും മനുഷ്യരുമായി പല പ്രക്രിയകളും പങ്കിടുന്ന സസ്തനികളൾ ആയതിനാൽ നിരവധി ഗവേഷണ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവ ഉചിതവുമാണ്. 

⭕മനുഷ്യരോഗങ്ങൾക്ക് കാരണമാകുന്ന ജീനുകളെ വഹിക്കുന്ന ജനിതകമാറ്റം വരുത്തിയ എലികളാണ് ട്രാൻസ്ജെനിക് എലികൾ.അവയെ ഇപ്പോൾ വളർത്താൻ കഴിയും. അതുപോലെ, തിരഞ്ഞെടുത്ത ജീനുകൾ നിഷ്ക്രിയമാക്കാനും കഴിയും. അവയുടെ ശരീരഘടന, ശരീരശാസ്ത്രം, ജനിതകശാസ്ത്രം എന്നിവ ഗവേഷകർക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നതിനാൽ ,ഇത് എലികളുടെ സ്വഭാവത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന് പറയാൻ എളുപ്പമാക്കുന്നു.എലികൾ സ്വാഭാവികമായും രോഗപ്രതിരോധ ശേഷിയില്ലാതെ ജനിക്കുന്നവയാണ്, അതിനാൽ സാധാരണവും മാരകവുമായ മനുഷ്യ ടിഷ്യു ഗവേഷണത്തിന്റെ മാതൃകകളായി ഇവ പ്രവർത്തിക്കുന്നു.