പൂച്ചയുടേയും പട്ടിയുടേയും കണ്ണുകൾ

Simple Science Technology

പൂച്ചയുടേയും പട്ടിയുടേയും കണ്ണുകൾ രാത്രിയിൽ തിളങ്ങുന്നതെന്തുകൊണ്ട് ?

✍️V S Nihal

പകൽ സമയത്ത് നല്ല ബാക്കിയുള്ള വെള്ളാരം കണ്ണുകളുമായി നടക്കുന്ന പൂച്ചകൾ പക്ഷെ, രാത്രിയിൽ നമുക്ക് ഭീതി ഉണ്ടാക്കി തരാറുണ്ട്. പൊടുന്നനെയുള്ള അവയുടെ കണ്ണുകളിലെ തിളക്കം, ഇരുട്ടത്ത് നമ്മളിൽ ഭയം സൃഷ്ട്ടിക്കും. പൂച്ചകളിൽ മാത്രമല്ല, നായകളിലും പശുക്കളിലും,മറ്റു അനേകൾ ജീവികളിലും ഇതുണ്ട്. ഇവയുടെ മേൽ ബാധ കൂടിയതാണ്, മറ്റു ആത്മാക്കളുടെ സാന്നിധ്യമാണ്, മരണപെട്ടുപോയവരാണ്, ജിന്നാണ്, ചാത്തനാണ് എന്ന് തുടങ്ങി അനേകം അന്ധവിശ്വാസങ്ങൾ ഇതുമായി ബന്ധപെട്ടു നമ്മുടെ ചുറ്റുമുണ്ട്. ഇത്തരം അന്ധവിസ്വാസങ്ങൾ കേട്ടുവളരുന്നതിലൂടെയാണ് നമ്മുടെ ഉള്ളിൽ ഭീതിയുടെ മറ്റുജനിക്കുന്നത്. കഥകളുടെ ആഖ്യാനം, നിരീക്ഷിച്ച വസ്തുതകളുമായി ബന്ധിപ്പിച്ചാൽ, നല്ല അസ്സൽ അന്ധവിശ്വാസ ഭീതി തയ്യാർ. 

കണ്ണിലെ റെറ്റിനക്ക് പിറകിൽ കണ്ണാടി പോലെ ഒരു പാളി ഉള്ളതിനാലാണ് പൂച്ചയുടെയും, രാത്രി സഞ്ചാരികളായ മറ്റു പല മാംസ ഭുക്കുകളുടെയും കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നുന്നത്. മങ്ങിയ പ്രകാശത്തിൽ കാണുവാനുള്ള ഒരു അനുവർത്തനമാണിത്. കിട്ടുന്ന വെളിച്ചത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം. സാധരണ ഗതിയിൽ റെറ്റിനയിൽ പതിക്കുന്ന പ്രകാശ രശ്മികൾ ദൃശ്യകോശങ്ങളിൽ കൂടി കടന്ന ശേഷം, അതിനു പിറകിലുള്ള രക്തപടലത്തിലും ദൃഢ പടലത്തിലുമായി ആഗിരണം ചെയ്യപ്പെട്ടുപോകും. ധാരാളം വെളിച്ചമുള്ളപ്പോൾ ഇതൊരു പ്രശ്നം അല്ല. എന്നാൽ രാത്രിയിലെ വെളിച്ചത്തിൽ ചിലപ്പോൾ പ്രകാശ രശ്മികളുടെ തീവ്രത ദൃശ്യകോശങ്ങളെ ഉത്തേജിപ്പിക്കുവാൻ പര്യാപ്തമായിരിക്കില്ല. ആ സമയത്ത് പ്രകാശരശ്മികളെ രണ്ടുപ്രാവശ്യം ദൃശ്യ കോശങ്ങളിലൂടെ കടത്തി വിടുകയെന്നതാണ് ടാപിറ്റം (tapetum lucidum) എന്ന പേരിലറിയപെടുന്ന  തിളങ്ങുന്ന പാളിയുടെ ധർമം. 

ടാപിറ്റം എങ്ങനെ ഇവർക്ക് മാത്രം ലഭിച്ചു?

എന്തുകൊണ്ട് നമുക്ക് ഇത് പോലെ രാത്രി തിളക്കം കിട്ടിയില്ല? ഇത്തരം ചില ജീവികള്ക്ക് മാത്രം ലഭിച്ചു? 

ഉത്തരം ഒന്നുമാത്രം - പരിണാമം. 

രാത്രി സഞ്ചരിക്കേണ്ട ആവശ്യം വന്ന ജീവികളാണ് നായകളും പൂച്ചകളും മറ്റും. മനുഷ്യരെ പോലെ ഗുഹകളോ, പക്ഷികളെ പോലെ കൂടുകളോ, ചെറു ജീവികളെ പോലെ മാളങ്ങളോ ഇവക്കുണ്ടായിരുന്നില്ല. അന്നത്തെ പുരയിടം,അന്ന് കാണുന്നിടമായിരുന്ന ഇവർക്ക്, ഇവരുടെ രാത്രിയിലെ കണ്ണിൻറെ ആവശ്യകത അവരുടെ തലച്ചോർ തന്നെ മനസിലാക്കി, പരിണാമത്തിലൂടെ സിദ്ധിച്ച ഒരു പ്രകൃതിവരമാണ് ഈ തിളക്കം.

ഈ തിളക്കത്തിന്റെ ഉപയോഗം മൂലം കൊണ്ടാണ്, മനുഷ്യരുടെ ഉറ്റചങ്ങാതിമാരായി നായകൾ പരിണമിച്ചത്. രാത്രിയിലെ വേട്ടയ്ക്കും, കാഴ്ചക്കും, ഇതുപോലെയുള്ള രാത്രിഞ്ചരന്മാരായ മറ്റു മൃഗങ്ങളെയും കണ്ടെത്താൻ ഇവക്ക് കഴിയുമായിരുന്നു.

ടാപിറ്റം രാത്രിഞ്ചരന്മാരായ പല മൃഗങ്ങളിലും പക്ഷികളിലുമുണ്ട്. ഇതിന്റെ ഘടന വിഭിന്നമാണ്‌. പൂച്ചയിലും മറ്റു മാംസഭുക്കുകളിലും രക്തപടലത്തിനു പിറകിലെ പ്രത്യേക കോശസ്തരത്തിലുള്ള ഗുവാനിൻ പരലുകളാണ് പ്രതിഫലനമുണ്ടാക്കുന്നത്. എന്നാൽ പശുക്കളിലും മറ്റും നേർത്തതും തിളങ്ങുന്നതുമായ നാടകളാണ് ടാപിറ്റമായി പ്രവർത്തിക്കുന്നത്. ഇപ്പറയുന്ന ടാപ്പിറ്റം നമ്മൾ പഠനവിധേയമാക്കി മനുഷ്യനിർമിത വസ്തുക്കൾ നിർമിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെട്ടറോ റിഫ്ളക്ടറുകൾ