ഇലോൺ മസ്കും ചൊവ്വാ സ്വപ്നങ്ങളും

Simple Science Technology

ഇലോൺ മസ്കും ചൊവ്വാ സ്വപ്നങ്ങളും

????ബഹിരാകാശ ഗവേഷകരുടെ പ്രതീക്ഷകളും ഇപ്പോൾ ചൊവ്വയിലാണ്. നാസയും ഐഎസ്ആർഒയും ഇഎസ്എയും, എന്തിന് സ്വകാര്യ ബഹിരാകാശ ഏജൻസികള്‍ പോലും ചൊവ്വയിലേക്ക് യാത്ര പോകാനിരിക്കുകയാണ്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് തന്നെയാണ്. ഇലോൺ മസ്കിന്റെ ചൊവ്വാ യാത്രയുടെ രൂപരേഖയെ കുറിച്ച് കഴിഞ്ഞ ദിവസം ഇലോൺ മസ്ക് വെളിപ്പെടുത്തി.

????തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ആദ്യ യാത്രാ സംഘം 2022 ൽ ചൊവ്വയിൽ ലാൻഡ് ചെയ്യുമെന്നാണ് മസ്കിന്റെ പ്രതീക്ഷ. ഭൂമിയിൽ നിന്ന് താമസക്കാരെയും ജീവിക്കാനുള്ള സാമഗ്രികളും എത്തിച്ച് ചൊവ്വയിൽ ഒരു നഗരം തന്നെ സൃഷ്ടിച്ചെടുക്കാനാണ് മസ്കിന്റെ പദ്ധതി. ഇതിനായി 1000 സ്റ്റാർഷിപ്പുകൾ നിർമിക്കുമെന്നാണ് സ്പേസ് എക്സ് മേധാവി പറഞ്ഞത്. സ്പേസ് എക്സ് പദ്ധതികളെ കുറിച്ചുള്ള ഒരാളുടെ ട്വീറ്റിന് താഴെയാണ് മസ്കിന്റെ പ്രതികരണം.

????രണ്ടു വർഷത്തിലൊരിക്കൽ മാത്രമാണ് ചൊവ്വയും ഭൂമിയും നേർരേഖയിൽ വരുന്നത്. ഇതിനാൽ തന്നെ 10 ലക്ഷം ടണ്‍ സാമഗ്രികൾ ചൊവ്വയിൽ എത്തിക്കാൻ ഏകദേശം 20 വർഷം വരെ കാത്തിരിക്കേണ്ടിവരും. ഇതിനാൽ തന്നെ ചൊവ്വയിൽ നഗരങ്ങൾ സ്ഥാപിക്കുക വൻ വെല്ലുവിളിയായിരിക്കുമെന്നാണ് കരുതുന്നത്.

????സപെയ്സ് എക്സിന്റെ ഏറ്റവും ബിഗ് റോക്കറ്റ് ഫാൽക്കൺ ഉപയോഗിച്ചാണ്വി ക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വരും മാസങ്ങളിൽ നടകക്കും. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ചൊവ്വാ ദൗത്യ പേടകങ്ങളുടെ പരീക്ഷണങ്ങൾ നടക്കുകയാണ്.

????ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഭൂമിയിൽ ജീവിക്കുന്ന ഒരാൾക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാൽ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് എലോൺ മസ്ക് പറഞ്ഞു.

????'ചൊവ്വാ യാത്ര വളരെ അപകടകരമാണ്. ഈ ദൗത്യം ബുദ്ധിമുട്ടേറിയതും അപകടകരവും ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത ഏറെയുള്ളതുമാണ്' ഇലോണ്‍ മസക് സമ്മതിക്കുന്നു. ഒരിക്കല്‍ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുക. അത്തരത്തില്‍ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക. തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത, തികച്ചു ആത്മഹത്യാപരമായ യാത്രയാണിതെന്ന് പറയാം.

????ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് ഇപ്പോൾ തന്നെ ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോണ്‍ മസ്‌കിന്റെ ആദ്യ സ്വപ്‌നം. 'ആദ്യത്തെ ചൊവ്വാ ഗ്രഹാന്തര പേടകമാണ് ഇപ്പോൾ നിര്‍മിച്ചിരിക്കുന്നത്. പേടകം തയാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകള്‍ നടത്തും.

????ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ രൂപഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ചൊവ്വാ ദൗത്യത്തിനായി ഉപയോഗിക്കുന്ന റോക്കറ്റാണ് ബിഗ് ഫാല്‍ക്കണ്‍ എക്‌സ്. ജാപ്പനീസ് കോടീശ്വരനും കലാസൃഷ്ടികള്‍ ശേഖരിക്കുന്നയാളുമായ യുസാകു മെസാവയായിരിക്കും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിലെ ആദ്യ സഞ്ചാരിയെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. എട്ട് ചിത്രകാരന്മാര്‍ക്കൊപ്പമായിരിക്കും യുസാകു മെസാവ ബഹിരാകാശത്തെത്തുക. #dearMoon എന്നാണ് ഒരാഴ്ച നീളുന്ന ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.