കോൺകോർഡ് ഫ്ലൈറ്റ്

Simple Science Technology

കോൺകോർഡ്(യാത്രാ വിമാനം) 

✍️ : Vinil Chacko

1.ലോകത്തിൽ ഇന്നുവരേ നിർമ്മിക്കപ്പെട്ടിട്ടുള്ള രണ്ട് ശബ്ദാധിവേഗ (Supersonic) യാത്രാവിമാനങ്ങളിൽ ഒന്നാണ് കോൺകോർഡ്.

2.നിർമ്മാതാവ് ഏയ്റോസ്പേഷ്യേൽ-ബ്രിട്ടീഷ് ഏയ്റോസ്പേസ്

3.ആദ്യ പറക്കൽ 1969- മാർച്ച് 2

4.ആരംഭം- 1965 - ബ്രിട്ടൻ‍-ഫ്രാന്‍സ് ചേർന്ന്

5.ആദ്യ ഉപഭോക്താവ്-British Airways

6.പാസഞ്ചർ കപ്പാസിറ്റി-92 to 128 passengers.

7.ഫ്യൂവൽ കപ്പാസിറ്റി-119,500 litres

8.അവസാന സർവ്വീസ്-2003 oct

9.വേഗത-2179kmph

10.കോൺകോർഡിന്റെ ടേക്ക് ഓഫ് സ്പീഡ് മണിക്കൂറിൽ 402 കിലോമീറ്ററാണ്. ലാൻഡിങ് വേഗം മണിക്കൂറിൽ 300 കിലോമീറ്ററും.

11.സ്ട്രാറ്റോസ്ഫിയറിനും അയണോസ്ഫിയറിനും ഇടയിലുള്ള ഈ ദൂരത്തിലൂടെ വിമാനം പോകുമ്പോൾ ഭൂമിയുടെ വൃത്താകൃതി കാണാനാകുമെന്ന കൗതുകവുമുണ്ട്. ഇത്ര ഉയരത്തിലും വേഗത്തിലും സഞ്ചരിക്കുമ്പോൾ ക്രമാതീതമായ ചൂടായിരിക്കും. ചൂടിൽ വിമാനം ആറു മുതൽ 10 ഇ‍ഞ്ചുവരെ വികസിക്കും. ഇതിനനുസരിച്ചാണ് നിർമാണം

12.പ്രത്യേക വെള്ള പെയിന്റ് പൂശിയിട്ടുള്ളതിനാൽ അകത്തിരിക്കുന്നവർക്ക് കഠിനമായ ചൂട് അനുഭവപ്പെടില്ല. മണിക്കൂറിൽ 25,629 ലിറ്റർ‌ ഇന്ധനം വേണ്ടതിനാൽ വിമാനത്തിന്റെ ഇന്ധശേഷി കൂടുതലാണ്. 1.19 ലക്ഷം ലിറ്റർ.

13.ഇതുവരെ 14 കോൺകോർ‍ഡുകളേ വ്യവസായികാവശ്യത്തിന് ഉപയോഗിച്ചിട്ടുള്ളൂ. യാത്രക്കാരെ മാത്രമല്ല, മനുഷ്യാവയവങ്ങൾ, ഡയമണ്ട്, കറൻസി എന്നിവയുടെ കൈമാറ്റത്തിനും സഞ്ചരിച്ചു

14.ശബ്ദശല്യം കൂടുതലാണെന്നായിരുന്നു പരാതി. സൗദിയിൽ നിന്നും വന്നിരുന്നു വിചിത്രമായ തടസവാദം. സൗദിയ്ക്കു മുകളിലൂടെ പറക്കുമ്പോഴുള്ള വലിയ ശബ്ദം ഒട്ടകങ്ങളുടെ പ്രതുത്പാദനത്തെ ബാധിക്കുമെന്നായിരുന്നു അവരുടെ അഭിപ്രായം

15. അതിവേഗത്തിൽ സഞ്ചരിക്കാൻ പണക്കാരും സെലിബ്രിറ്റുകളും രാഷ്ട്രത്തലവന്മാരും കൂടുതൽ താത്പര്യം കാണിച്ചു. ജയിംസ് കാല്ലഗൻ (James Callaghan) ആണ് കോൺകോർഡിൽ യാത്ര ചെയ്ത ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രി. ബ്രിട്ടന്റെ വ്യോമയാനങ്ങളുടെ അമേരിക്കയിലെ ലാൻഡിങ് പ്രശ്നങ്ങൾ പ്രസിഡന്റുമായി ചർച്ച ചെയ്യാനായിരുന്നു ആ യാത്ര. 1991ൽ എഡിൻബർഗ് രാജ്ഞിയും പ്രഭുവും യാത്രക്കാരായി. ഫ്രാൻസിന്റെയും ബ്രിട്ടന്റെയും തലപ്പത്തുള്ളവർ നിരവധി തവണ കയറി. ക്യൂൻ എലിസബത്ത് 2, പ്രധാനമന്ത്രിമാരായ എഡ്‍വാർഡ് ഹീത്ത്, മാർഗരറ്റ് താച്ചർ, ജോൺ മേജർ, ടോണി ബ്ലയർ തുടങ്ങിയവർ നിത്യയാത്രക്കാരായി.ജോൺ കോളിൻസ്, എൽ‌ട്ടൺ ജോൺ, മിക് ജാഗർ, എലിസബത്ത് ടെയ്‍ലർ, സീൻ കോണറി, ഡയാന റോസ്, ഫിൽ കോളിൻസ് തുടങ്ങിയ പ്രശസ്തരും ഇഷ്ടപ്പെട്ടു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1989ൽ യാത്ര ചെയ്തു. വ്യോമപ്രദർശനങ്ങൾ, പരേഡുകൾ എന്നിവയിലും വിമാനം അണിനിരന്നു. പരസ്യകമ്പനികൾക്കു വേണ്ടിയും ഒളിമ്പിക് ദീപശിഖാ റാലിയിലും (1992) പ്രത്യക്ഷപ്പെട്ടു. സൂര്യഗ്രഹണം നിരീക്ഷിക്കാനായി 1973 ജൂണിൽ പറന്ന കഥയും കോൺകോർഡിന് പറയാനുണ്ട്.

16. അതിഭയാനക ശബ്ദം മൂലം ഒട്ടുമിക്ക രാജ്യങ്ങളും കോണ്‍കോര്‍ഡ് തങ്ങളുടെ ആകാശത്ത് നിരോധിച്ചിരുന്നു. ലാന്‍ഡിങ് സമയത്ത് സമീപത്തെ കണ്ണാടികൾ പൊട്ടുന്നത് പതിവാണ്. 500 ഡെസിബൽ ശബ്ദം പരിസ്ഥിതിക്കു ഭീഷണിയാണെന്ന വാദങ്ങളുമുണ്ടായി. 2000 ജൂലായ് 25. എയര്‍ ഫ്രാന്‍സിന്റെ 4590 വിമാനം പാരീസിലെ ചാൾസ് ഇ ഗാര്‍ലെ എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനൊരുങ്ങുന്നു. നൂറു യാത്രക്കാരും 9 ജീവനക്കാരുമടങ്ങുന്ന സംഘമാണ് അകത്ത്. ക്ലിയറന്‍സ് ലഭിച്ചതോടെ വിമാനം ടേക്ക് ഓഫ് ചെയ്തു. ഒന്നാം നമ്പര്‍ റണ്‍വേയിലൂടെ കുതിച്ച വിമാനം സെക്കൻഡുകൾക്കുള്ളിൽ 450 കിലോമീറ്റര്‍ വേഗതയിലേക്ക്. തൊട്ടുമുമ്പ് പറന്നുപൊങ്ങിയത് കോണ്ടിനന്റൽ എയർലൈൻസി ഡിസി–10. ഇതിൽ നിന്നു വളരെ ചെറിയൊരു മെറ്റൽകഷണം റൺവേയിൽ വീണിരുന്നു.ഇതാരും ശ്രദ്ധിച്ചിരുന്നില്ല. കോൺകോർഡിന്റെ ഇടതുചക്രം ഈ മെറ്റൽകഷണത്തിൽ ഉരസി. ടയർ പൊട്ടിത്തെറിച്ചു. തീപിടിച്ച റബറിന്റെ കഷണം ഇന്ധനടാങ്കിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ ടാങ്ക് ചോർന്നു. അഗ്നിബാധ മുന്നറിയിപ്പിനെ തുടർന്നു രണ്ടാമത്തെ എഞ്ചിൻ ഓഫാക്കി. പക്ഷേ ഒന്നാം എഞ്ചിനു മാത്രമായി വിമാനത്തെ നീക്കാനോ ഉയർത്താനോ കഴിഞ്ഞില്ല. ഏതാനും സെക്കൻഡുകൾക്കകം കോൺകോർഡ് ഭീമാകാരമായ അഗ്നിഗോളമായി. 109 യാത്രക്കാരും എയർപോർട്ടിലെ നാലുപേരും വെന്തുവെണ്ണീറായി. വിജയചരിത്രം കുറിച്ച പാരീസിന്റെ മണ്ണില്‍ തന്നെ അപകടവുമെന്ന വിധിവൈപരീത്യം. കോണ്‍കൊര്‍ഡിന്റെ ആദ്യ അപകടം. അതുവരെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിലൊന്നായിരുന്നു. ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കാറ്റുപിടിച്ചു. കോൺകോർഡിന്റെ സുരക്ഷ വീണ്ടും ചർച്ചയായി. പിന്നെയും മൂന്നു വര്‍ഷം കൂടി കോണ്‍കോര്‍ഡ് പറന്നു. 2003ല്‍ സേവനം അവസാനിപ്പിക്കേണ്ടി വന്നു. ഭീമമായ അറ്റകുറ്റപ്പണി ചെലവും പ്രതിബന്ധമായി. ന്യൂയോർക്കിൽ നിന്നു ഹീത്രൂവിലേക്ക് 2003 ഒക്ടോബർ 24ന് ആയിരുന്നു അവസാനത്തെ പറക്കൽ.