സ്മാർട്ട് ഫോൺ എന്ന അത്ഭുത ലോകം

Simple Science Technology

സ്മാർട്ട് ഫോൺ എന്ന അത്ഭുത ലോകം - അറിയാം അതിലെ ടെക്നോളജികൾ

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

????പ്രോസസ്സർ : ഒരു സ്മാർട്ട് ഫോണിനെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു ഘടകം അതിന്റെ പ്രൊസസർ തന്നെയാണ് .നല്ല പ്രൊസസർ ഉണ്ടെങ്കിൽ നല്ല രീതിയിൽ ഉപഭോതാക്കൾക്ക് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഫാസ്റ്റ് ആയിട്ട് ആപ്ലിക്കേഷനുകളും മറ്റും ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .

⭕പ്രോസസ്സർ ബ്രാൻഡ് :

ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്ന കൂടുതൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളും, സ്നാപ്ഡ്രാഗൺ അല്ലെങ്കിൽ മീഡിയടെക്കിന്റെ പ്രോസസറിലാണ് പുറത്തിറങ്ങുന്നത് .സ്നാപ്ഡ്രാഗന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങുന്ന അൽപ്പം വിലകൂടിയ മോഡലുകളിലാണ് ഉപയോഗിക്കുന്നത് എന്നാൽ മീഡിയടെക്കിന്റെ പ്രൊസസർ മിഡ് റെയിഞ്ച് ഫോണുകളിൽ മുതൽ എത്തുന്നുണ്ട് .എന്നാൽ സാംസങ്ങിന്റെയോ അല്ലെങ്കിൽ ഹുവാവെയുടെയോ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Exynos അല്ലെങ്കിൽ Kirin പ്രൊസസ്സറുളളിലാണ് .ഈ പ്രോസസറുകളും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രോസസറുകളാണ് .എന്നാൽ ഇതിൽ സ്നാപ്ഡ്രാഗന്റെ പ്രോസസറുകൾക്കാണ് നമുക്ക് അൽപ്പം മുൻഗണന .ഇപ്പോൾ പ്രോസാസറുകളിൽ പ്രധാനമായും രണ്ടു ഓപ്‌ഷനുകളാണ് ഉള്ളത് .

ഒന്ന് ഒക്ടകോർ പ്രൊസസർ അല്ലെങ്കിൽ ക്വാഡ് കോർ പ്രോസസറുകൾ ഉദാ:1.4GHz Octa-Core പ്രൊസസർ കൂടാതെ 2.0GHz Quad-Core പ്രോസസറുകൾ . ഈ പ്രോസസറുകളെല്ലാം മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതാണ് . 

????കോർസ് :കോറുകൾ പ്രോസസ്സറിന്റെ പേശികൾ പോലെയാണ്. നിങ്ങൾക്ക് കൂടുതൽ കോറുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ പ്രോസസറുകൾ കൂടുതൽ ശക്തമാണ്. അതിനാൽ, അക്വാ കോറുകൾ സാധാരണയായി ക്വാഡ് കോറുകളേക്കാൾ ശക്തമാണ്, ഡ്യുവൽ കോറുകളേക്കാൾ കൂടുതൽ ഊർജ്ജസ്വലമായ ഇവയാണ്. പ്രോസസറുകൾ അതിൽ ഒരു നിശ്ചിത എണ്ണം കോറുകൾ ഉണ്ട് . ഇത് നിങ്ങൾക്ക് മാറ്റാൻ കഴിയുന്ന ഒന്നല്ല. എന്നാൽ നിങ്ങൾക്ക് കൂടുതൽ കോറുകൾ പ്രൊസസ്സർ ആയി വരുന്ന ഒരു ഫോൺ തിരഞ്ഞെടുക്കാം.

????ക്ലോക്ക്സ്പീഡ് : ക്ലോക്ക് സ്പീഡ് വേഗതയുണ്ടെങ്കിൽ നിങ്ങളുടെ ഫോണിന് മികച്ച പെർഫോമൻസ് ലഭിക്കുന്നു 

????ഗ്രാഫിക്സ് പ്രൊസസർ യൂണിറ്റ് :ഗ്രാഫിക്സ് പ്രൊസസർ യൂണിറ്റ് നമ്മൾ ചുരുക്കി GPU എന്ന് പറയുന്നത് .GPU സ്മാർട്ട് ഫോണുകളുടെ ഒരു പ്രധാന ഘടകം തന്നെയാണ് .വലിയ ഗെയിമുകൾ കളിക്കണമെങ്കിൽ നല്ല പെർഫോമൻസ് ഉള്ള GPU ആവിശ്യമാണ് . അതുകൊണ്ടുതന്നെ മികച്ച GPU കപ്പാസിറ്റി ഉള്ള സ്മാർട്ട് ഫോൺ തിരഞ്ഞെടുക്കുക .

????ഡിസ്പ്ലേ :ഡിസ്‌പ്ലേയുടെ സൈസിന് അനുസരിച്ചാണ് നമ്മളുടെ സ്മാർട്ട് ഫോണുകളുടെ ക്വാളിറ്റി നിർണയിക്കുന്നത് . ഇപ്പോൾ നല്ല വലിയ ഡിസ്‌പ്ലേയിലെ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് . അതുകൊണ്ടുതന്നെ നല്ല ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ശ്രദ്ധിക്കുക .

????ഡിസ്പ്ലേ സൈസ് :

ഡിസ്പ്ലേ വലുപ്പം നിങ്ങളുടെ സ്മാർട്ട്ഫോൺ എത്ര വലുതാണെന്ന് തീരുമാനിക്കുന്നു. ഇത് ഇഞ്ചീൽ ആണ് അളക്കുന്നത് .വലിയ ഡിസ്പ്ലേ , വലിയഫോൺ എന്നാൽ കൂടുതൽ കാഴ്ച അനുഭവം നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ് . വിവിധ വലുപ്പങ്ങളിൽ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .

വ്യത്യസ്ത ഉപയോഗത്തിനുള്ള സ്മാർട്ട് ഫോൺ ഡിസ്പ്ലേ സൈസുകൾ 

 5 ഇഞ്ച് (അല്ലെങ്കിൽ ചെറുത്) : ഇപ്പോഴത്തെ വലിയ സ്മാർട്ട്ഫോണിനേക്കാൾ ചെറിയ ഫോൺ എങ്കിലും ബാറ്ററി ബാക്ക് ആപ്പ് വളരെ വലുത് ആണ് .

⭕5.5-6 ഇഞ്ച് :ഇത്തരത്തിലുള്ള ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് നല്ല ഒരു ദൃശ്യാനുഭവമാണ് കാഴ്ചവെക്കുന്നത് .നല്ല രീതിയിൽ ഉപഭോതാക്കൾക്ക് വിഡിയോകളും, കൂടാതെ മറ്റു ഗെയിമുകളും ഇതിൽ ആസ്വദിക്കുന്നതിനു സാധിക്കുന്നതാണ് .അതുകൊണ്ടുകൊണ്ടു തന്നെ ഒരു വലിയ ഉപയോഗത്തിന് ഇത്തരത്തിലുള്ള ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നത് നല്ലതാണ് .

⭕6.5 ഇഞ്ച് അല്ലെങ്കിൽ അതിനു മുകളിൽ :

ഇത്തരത്തിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ കൂടുതലായും ഗെയിമിങ് ഉപയോഗത്തിന് കൂടുതലായും ഉപയോഗിക്കുന്നത് .എന്നാൽ ഇത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ നിങ്ങളുടെ കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന ഫോണുകളാവില്ല .

????ആസ്പെക്ട് റെഷിയോ ബെനിഫിറ്റ് :  

ഒരു പ്രത്യേക സ്ക്രീൻ വലിപ്പം നൽകിയ ഡിസ്പ്ലെയുടെ മൊത്തം ദൈർഘ്യവും ,വീതിയും വീക്ഷണ അനുപാതം നിർണ്ണയിക്കുന്നു. കുറച്ചു വർഷം വരെ 16: 9 അനുപാത അനുപാതത്തിലാണ് എല്ലാ ഫോണുകളും പുറത്തിറങ്ങിയത് , പക്ഷെ ഇപ്പോൾ 18: 9, 19: 9 എന്നിവയാണ് സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നത് .

????പാനൽ ടൈപ്പ് :

ആധുനിക സ്മാർട്ട്ഫോൺ ഡിസ്പ്ലേയ്ക്കായി IPS-LCD അല്ലെങ്കിൽ OLED പാനലുകൾ ഉപയോഗിക്കുന്നു. ഐ പി എസ്-എൽസിഡി വളരെ ആകർഷണീയമായ രീതിയിൽ ഫോട്ടോഗ്രാഫർമാർക്ക് എഡിറ്റിംഗുംമറ്റും കൃത്യതയുമെല്ലാം ചെയ്യാം. എന്നാൽ വളരെ വേഗത്തിലുള്ള നിറങ്ങൾ, എച്ച്ഡിആർ വീഡിയോ, മികച്ച ബാറ്ററി ലൈഫ് എന്നിവ വേണമെങ്കിൽ, ഒഎലേഡി പാനലിലുള്ള ഒരു സ്മാർട്ട്ഫോൺ കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. ഡിസ്പ്ലേയുടെ തെളിച്ചം റേറ്റിംഗ് പരിശോധിക്കുന്നതിനായി, കുറഞ്ഞത് 150 നൈറ്റ്സ് (അല്ലെങ്കിൽ 500 lumens) ഡിസ്പ്ലേയ്ക്ക് മിഴിവുള്ള മധ്യത്തോടെ സൂര്യപ്രകാശത്തിൽ കാണാൻ കഴിയും. IPS പാനലുകളും, OLED ഡിസ്പ്ലേകളും മികച്ച കാഴ്ചപ്പാടുകളാണ് നൽകുന്നത്.

പലതരത്തിലുള്ള ഡിസ്‌പ്ലേ വകഭേദങ്ങൾ ഉണ്ട്. 

????AMOLED

????Super AMOLED 

????Optic AMOLED 

????റെസലൂഷൻ :

ഡിസ്പ്ലേയിൽ എത്ര പിക്സലുകൾ ഉണ്ട് എന്ന് സാധാരണയായി നിശ്ചയിച്ചിട്ടുള്ള നമ്പറാണ് Resolution എന്നത്. ഉയർന്ന പിക്സലുകൾ കൂടുതൽ വ്യക്തത അല്ലെങ്കിൽ നല്ല ക്ലിയർ ലഭിക്കുന്നു . ചിലപ്പോൾ, നിങ്ങൾ

 ⭕HD- RD (720p)

HD (1080p) അല്ലെങ്കിൽ

QHD (1440p) എന്നിവയിൽ ലഭിക്കുന്നുണ്ട് . ഉയർന്ന റെസല്യൂഷനുള്ള ഫോൺ വളരെ ചെലവേറിയതാണ്. നല്ല ബാറ്ററി കപ്പാസിറ്റി ഇതുപോലെയുള്ള സ്മാർട്ട് ഫോണുകൾക്ക് ആവിശ്യമായി വരുന്നു .

????HDR vs Non HDR:

നിങ്ങളുടെ ഡിസ്‌പ്ലേയിൽ എത്രമാത്രം കളർ വർധിപ്പിക്കുവാൻ സാധിക്കുന്നു എന്നതിനെ പറയുന്നതാണ് കളർ ഡിസ്പ്ലേ .എന്നാൽ HDR കളറിൽ പുറത്തിറങ്ങുന്നത് നല്ല ക്ലാരിറ്റി കാഴ്ചവെക്കുന്നവയാണ് .എന്നാൽ non HDR ഫോണുകൾ അത്ര പെർഫോമൻസ് ഇല്ല .കൂടുതലും HDR പിക്ച്ചറിൽ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ശ്രദ്ധിക്കുക . മികച്ച എക്‌സ്‌പീരിയൻസ് ലഭിക്കുന്നതാണ് .

????റാം :വലിയ റാമ്മിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ മികച്ച പെർഫോമൻസ് നിങ്ങളുടെ സ്മാർട്ട് ഫോണുകൾക്ക് നൽകുന്നു . ഉദാഹരണത്തിന് 1ജിബിയുടെ അല്ലെങ്കിൽ 2ജിബിയുടെ റാമ്മിൽ പുറത്തിറങ്ങുന്ന ഫോണുകൾ ആവറേജ് പെർഫോമൻസ് മാത്രമാണ് കാഴ്ചവെക്കുന്നത് .എന്നാൽ 4ജിബിയുടെ കൂടാതെ 6ജിബിയുടെ റാമ്മിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ 8ജിബിയുടെ വരെ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .

????1 അല്ലെങ്കിൽ 2GB റാമ്മിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ കൊണ്ട് ഒരു വലിയ ഉപയോഗത്തിന് സാധിക്കുകയില്ല വലിയ ഗെയിമുകൾ ഒകെ കളിക്കുന്നതിനു പ്രയാസ്സമാകുന്നു .

???? 3 or 4GB RAM:

ഇപ്പോൾ നമ്മൾ പലതരത്തിലുള്ള ആപ്ലികേഷനുകളാണ് സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്നത് .അതിൽ കൂടുതലും സോഷ്യൽ മീഡിയ ആപ്ലികേഷനുകൾ തന്നെയാണ് .ഇത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ആപ്ലിക്കേഷനുകളും മറ്റു അനായാസം ഉപയോഗിക്കുന്നതിനു സാധിക്കുന്നു .എന്നാൽ അത്ര വലിയ ഗെയിമുകൾ ഇല്ലാതെ ഗ്രാഫിക്സ് കുറഞ്ഞ ഗെയിമുകൾ ആസ്വദിക്കുന്നതിനു സാധിക്കുന്നതാണ് .4ജിബിയുടെ റാം സ്മാർട്ട് ഫോണുകൾക്ക് കുറച്ചുംകൂടി പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .

????6GB RAM:

ഇപ്പോൾ പ്രധാനമായും നമ്മൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പെർഫോമൻസ് അല്ലെങ്കിൽ സ്മാർട്ട് ഫോണുകളുടെ ഹാങ്ങിങ് .ഇത്തരത്തിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ അങ്ങനെ ഒരു പ്രശ്‌നം നിങ്ങൾ നേരിടുകയില്ല .നല്ല പെർഫോമൻസിൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

????8GB RAM:

ഏറ്റവും വലിയ പെർഫോമൻസിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണിത് .8ജിബിയുടെ റാമ്മിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളുടെ പെർഫോമൻസ് മികച്ചതാണ് .എത്ര വലിയ ഗെയിമുകളും ഇതിൽ ഉപഭോതാക്കൾക്ക് അനായാസം കളിക്കുന്നതിനു സാധിക്കുന്നതാണ് .

????സ്റ്റോറേജ് :

പലതരത്തിലുള്ള സ്റ്റോറേജുകളിൽ ആണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് ആയി പുറത്തിറങ്ങുന്നത് .കുറഞ്ഞത് ഉപഭോതാക്കൾക്ക് 32 ജിബിയുടെ സംഭരണ ശേഷി എങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരുപാടു വിഡിയോകളും കൂടാതെ ആപ്ലിക്കേഷനുകളും നിങ്ങൾക്ക് ഫോണുകളിൽ സൂക്ഷിക്കുവാൻ സാധിക്കുകയുള്ളു .64 ജിബിയുടെ സ്റ്റോറേജ് ആണ് ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക സ്മാർട്ട് ഫോണുകളും കാഴ്ചവെക്കുന്നത് .എന്നാൽ 128 ജിബി ,256 ജിബി വരെ നീണ്ടു നിൽക്കുന്ന ശേഷിയുള്ള സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .ധാരാളം സ്റ്റോറേജുകൾ ഉണ്ടെങ്കിൽ ഒരുപാടു വിഡിയോകളും ,സിനിമകളും മറ്റു സ്റ്റോർ ചെയ്യുവാൻ സാധിക്കുന്നു 

????ഉയർത്താവുന്ന സ്റ്റോറേജുകൾ :

നിങ്ങൾ ഉപയോഗിക്കുന്ന ഫോണിലെ സ്റ്റോറേജ് മതിയല്ലെങ്കിൽ കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ് . അതുകൊണ്ടുതന്നെ മൈക്രോ എസ്ഡി കാർഡുകൾ സപ്പോർട്ട് ആയിട്ടുള്ള സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് .ഉദാഹരത്തിനു വൺപ്ലസ് പോലെയുള്ള സ്മാർട്ട് ഫോണുകളിൽ എസ്ഡി കാർഡുകൾ ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല.എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ വലിയ ഇന്റേണൽ സ്റ്റോറേജ് ശേഷി ലഭിക്കുന്നുണ്ട് .മൈക്രോ കാർഡ് വാങ്ങിക്കുന്നതിനു മുൻപ് നിങ്ങളുടെ ഫോണിന്റെ സംഭരണ ശേഷി നോക്കുക .

????ബാറ്ററി :ഒരു സ്മാർട്ട് ഫോണിന് വേണ്ട കാര്യങ്ങളിൽ പ്രധാനമായും എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ബാറ്ററിയുടെ കപ്പാസിറ്റി അനുസരിച്ചാണ് അതിന്റെ ലൈഫ് അളക്കുന്നത് .കൂടാതെ ഇപ്പോൾ പുറത്തിറങ്ങുന്ന ചില സ്മാർട്ട് ഫോണുകൾ വലിയ mAh ലൈഫ് കാഴ്ചവെക്കുന്നുണ്ട് .നല്ല ലൈഫ് ലഭിക്കുകയാണെങ്കിൽ നല്ല രീതിയിൽ വിഡിയോകളും മറ്റു ആസ്വദിക്കുവാൻ സാധിക്കുന്നു .വലിയ ബാറ്ററി ലൈഫ് എന്നുവെച്ചാൽ നല്ല ഫോണുകൾ എന്നാണ് .

????വയർലെസ്സ് ചാർജിങ് :

ഏറ്റവും പുതിയ ടെക്നോളോജിയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന വയർലെസ്സ് ചാർജിങ് എന്ന സംവിധാനം .എവിടെ വേണമെങ്കിലും വെച്ച് കേബിളുകളുടെ സഹായം ഇല്ലാതെ നിങ്ങൾക്ക് ചാർജിങ് ചെയ്യുവാൻ സാധിക്കുന്നു . ഫോൺ ഉപയോഗിച്ചു കൊണ്ടുതന്നെ നിങ്ങൾക്ക് ചാർജിങ് ചെയ്യുവാനും സാധിക്കുന്നു .ഇത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾക്ക് അല്പം വിലകൂടുതൽ ആണ്

????ഫാസ്റ്റ് ചാർജിങ് :

ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ 50 ശതമാനം ബാറ്ററി ലൈഫ് ലഭിക്കുന്നു എന്നതാണ് പ്രത്യേകത . OnePlus 6 സ്മാർട്ട് ഫോണുകൾക്ക് ഒക്കെ 5500mAhന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട് .ഡാഷ് ചാർജിങ് സപ്പോർട്ട് ഇതിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്നത് Qualcomm’s Quick Charge 3.0 ആണ് .

????ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷൻ :ഡിസ്‌പ്ലേയുടെ സംരക്ഷണം ഏറ്റവും പ്രധാനമാണ് .അതിനായി ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ ഗൊറില്ല ഗ്ലാസ്സുകൾ ഉപയോഗിക്കുന്നുണ്ട് .ഉദാഹരത്തിനു Gorilla Glass 5 vsGorilla Glass 3 എന്നിവയാണ് ഇപ്പോൾ ഉപയോഗിക്കുന്നത് .ഗൊറില്ല ഗ്ലാസ് സപ്പോർട്ട് ആയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ശ്രദ്ധിക്കുക 

????ഡിസൈൻ : പലതരത്തിലുള്ള രൂപകൽനയിലാണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഒരു സ്മാർട്ട് ഫോണിനെ താങ്ങി നിർത്തുന്നത് അതിന്റെ രൂപകൽപ്പന തന്നെയാണ് .ഒറ്റനോട്ടത്തിൽ തന്നെ ഉപഭോതാക്കൾക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള ഡിസൈൻ നൽകുകയാണെങ്കിൽ അത് സ്മാർട്ട് ഫോണുകളുടെ വിപണിയിലെ മുന്നേറ്റത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്നു .

????കളർ :കളർ എന്നത് ഒരു മികച്ച പാർട്ട് തന്നെയാണ് സ്മാർട്ട് ഫോണുകളിൽ . കൂടുതലായും സ്മാർട്ട് ഫോണുകളിൽ ബ്ലാക്ക് കൂടാതെ ഗോൾഡ് ,സിൽവർ എന്നി നിറങ്ങൾ ആണ് ഉപയോഗിക്കുന്നത് . ഹുവാവെയിലും ,സാംസങിലും ഒക്കെയാണ് കൂടുതലും കളറുകൾ ആഡ് ചെയ്യുന്നത് .

⭕ ഡസ്റ്റ് കൂടാതെ വാട്ടർ റെസിസ്റ്റൻസ് :ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു മുൻപ് അത് വാട്ടർ റെസിസ്റ്റൻസ് ആണോ അല്ലയോ എന്ന് പരിശോധിക്കുക . IP68 റേറ്റിംഗ് നൽകുന്ന സ്മാർട്ട് ഫോണുകളും കൂടാതെ P67,IP66 കൂടാതെ IP65 സെർറ്റിഫിക്കേഷൻ ലഭിച്ച സ്മാർട്ട് ഫോണുകൾ ഇതിൽ നിന്നും കൂടുതൽ സംരക്ഷണം നൽകുന്നു .

???? ഐപി റേറ്റിംഗ് :പൊടി, ദ്രാവക പ്രതിരോധം എന്നിവയ്ക്കുള്ള വ്യത്യസ്ത അളവുകളുടെ സാർവത്രികമായി അംഗീകരിക്കപ്പെട്ട അളവാണ് ഐപി, അല്ലെങ്കിൽ ഇൻഗ്രസ് പ്രൊട്ടക്ഷൻ. അതിനർത്ഥം ഈ ഉപകരണങ്ങളെ സാഹസികതയിൽ നിങ്ങളോടൊപ്പം കൊണ്ടുവരാൻ കഴിയും എന്നത് ആണ് .IP68 എന്ന അന്താരാഷ്ട്ര നിലവാരമുള്ള റേറ്റിംഗിന്റെ പിന്തുണയുള്ള ഉപകരണങ്ങൾ പൊടി, അഴുക്ക്, മണൽ എന്നിവയെ നേരിടാൻ പര്യാപ്തമാണെന്ന് കരുതപ്പെടുന്നു, കൂടാതെ മുപ്പത് മിനിറ്റ് വരെ പരമാവധി 1.5 മീറ്റർ വെള്ളത്തിനടിയിൽ വരെ വെള്ളത്തിൽ മുങ്ങുന്നതിനെ പ്രതിരോധിക്കും.

അല്പം കൂടി വിശദമാക്കിയാൽ ഐപി കോഡ് ( ഇന്റർനാഷണൽ പ്രൊട്ടക്ഷൻ മാർക്കിംഗ്) എന്നത് ഒരു ഫോണിലേക്ക് പൊടി, ജലം തുടങ്ങിയവയുമായുള്ള ആകസ്മിക സമ്പർക്കത്തിനെതിരെ ആ ഉപകരണത്തിന്റെ മെക്കാനിക്കൽ കെയ്‌സിംഗുകളും, ഇലക്ട്രിക്കൽ എൻ‌ക്ലോസറുകളും നൽകുന്ന സംരക്ഷണത്തിന്റെ അളവ് തരംതിരിക്കുകയും , വിലയിരുത്തുകയും ചെയ്യുന്ന സ്റ്റാൻഡേർഡ് ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഫോണുകൾ വാട്ടർപ്രൂഫ് ആണോന്ന് ഉപയോക്താക്കൾക്ക് നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന് ഒരു ഫോണിനെ IP68 എന്ന സ്റ്റാൻഡേർഡ് റേറ്റുചെയ്തിട്ടുണ്ടെങ്കിൽ അതിൽ 6 എന്നത് ചുറ്റുപാടും ഉള്ള പൊടിയിൽ നിന്നുള്ള പ്രതിരോധംആണ്.കൂടാതെ 8 എന്നത് 1.5 മീറ്റർ ശുദ്ധജലത്തിൽ 30 മിനിറ്റ് വരെ മുക്കിവയ്ക്കാം എന്നാണ് ഉദ്ദേശിക്കുന്നത്.അതുപോലെ പരിരക്ഷ നൽകാത്തയിടത്ത് X എന്ന അക്കമാണ് ഉപയോഗിക്കുന്നത്. 

????ക്യാമറ :ഇപ്പോൾ സെൽഫിയുടെ കാലമാണ് .ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് സ്മാർട്ട് ഫോണുകളിലെ ക്യാമറകളാണ് .ഇപ്പോൾ ഡ്യൂവൽ ക്യാമറയും അതിൽ കൂടുതലും പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത് .പല പല എഫക്ടുകളും ഇതിൽ ലഭിക്കുന്നുണ്ട് . അതുകൊണ്ടു മികച്ച ക്യാമറ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ തിരഞ്ഞെടുക്കുക .

????റെസലൂഷൻ :നിങ്ങളുടെ ക്യാമറയിലുള്ള പിക്സലുകളുടെ എണ്ണം മിഴിവ് വ്യക്തമാക്കുന്നു. പലപ്പോഴും മെഗാപിക്സൽ എന്നാണു് വിളിയ്ക്കുന്നത്, അതുകൊണ്ടു അതിന്റെ ഭംഗി അതിൽ നിങ്ങൾക്ക് ലഭിക്കുന്നു .കൂടുതൽ മെഗാപിക്സൽ ലഭിക്കുന്ന ക്യാമറകളുട പിക്ച്ചർ ക്വാളിറ്റി കൂടുതലായിരിക്കും .അതുപോലെതന്നെ മികച്ച പിക്സൽ ക്യാമറകൾ ഉണ്ടെങ്കിൽ ദൂരത്തിലുള പിക്ച്ചറുകൾ വരെ നല്ല രീതിയിൽ എടുക്കുവാൻ സാധിക്കുന്നു .12-14 മെഗാപിക്സൽ എല്ലാം മികച്ചതാണ് .

????ഡ്യൂവൽ ക്യാമറ :

ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ എല്ലാം തന്നെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് .ഡ്യൂവൽ ക്യാമറകൾ പല ഉപയോഗങ്ങളാണ് .അതിന്റെ ഒരു ക്യാമറ ബൊക്കെ പോലെയുള്ള എഫക്ടുകൾക്ക് ഉപയോഗിക്കുന്നതാണ് .രണ്ടും രണ്ടു തരത്തിലുള്ള ക്യാമറകളാണ് ഡ്യൂവൽ പിൻ ക്യാമറകളിൽ ഉപയോഗിക്കുന്നത് .ഇപ്പോൾ സെൽഫിയിൽ വരെ ഡ്യൂവൽ ക്യാമറകൾ എത്തിയിരിക്കുകയാണ് .

????ട്രിപ്പിൾ ക്യാമറകൾ : 

ട്രിപ്പിൾ ക്യാമറകൾ ആദ്യം പുറത്തിറക്കിയത് ഹുവാവെയുടെ സ്മാർട്ട് ഫോണുകളാണ് .നല്ല ഷാർപ്പ് ആയിട്ടുള്ള പിക്ച്ചറുകൾ ,നല്ല സൂം ക്ലാരിറ്റി എന്നിവയെല്ലാം ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഫോണുകൾ എല്ലാം തന്നെ വിലകൂടുതലായ സ്മാർട്ട് ഫോണുകളാണ് .

????പോർടെയ്റ്റ് മോഡ് :

 പലതരത്തിലുള്ള മോഡുകളാണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് നൽയിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് പോർടെയ്റ്റ് മോഡുകളിൽ നല്ലരീതിയിൽ പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മികച്ച പോർട്ട് ടെയ്റ്റ് സ്മാർട്ട് ഫോണുകളിൽ ഒന്ന് Google Pixel 2 എന്ന സ്മാർട്ട് ഫോൺ ആണ് .ഈ സ്മാർട്ട് ഫോണിൽ മികച്ച പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്നതാണ് .

????സെൽഫി ക്യാമറകൾ :

 ഇപ്പോൾ സെൽഫി ക്യാമറകളുടെ കാലമാണ് .അതുകൊണ്ടുതന്നെ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളാണ് .ഡ്യൂവൽ സെൽഫി ക്യാമറയിൽകൂടി സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .കൂടാതെ സെൽഫി ക്യാമറകളിലെ പിക്ച്ചറുകൾ മികച്ച മോഡുകൾ ഉപയോഗിച്ച് എടുക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ വിപണിയിൽ മികച്ച സെൽഫി ക്യാമറ സ്മാർട്ട് ഫോണുകളിൽ മികച്ചു നിൽക്കുന്നത് ഓപ്പോ കൂടാതെ വിവോ പോയുള്ള സ്മാർട്ട് ഫോണുകളാണ് . സെൽഫിയുടെ ഏറ്റവും വലിയ സവിശേഷത എന്തെന്ന് വെച്ചാൽ ആരുടേയും സഹായം ഇല്ലാതെ തന്നെ മികച്ച ചിത്രങ്ങൾ എടുക്കുന്നതിനു നമ്മെ സഹായിക്കുന്നു . ഇപ്പോൾ സെൽഫി സ്റ്റിക്കുകൾവരെ വിപണിയിൽ ലഭിക്കുന്നുണ്ട് .

????വീഡിയോ മോഡ്സ് :

ഓർമ്മകൾ അമൂല്യമാണ്, അതിനാൽ അവ സാധ്യമായ ഏറ്റവും മികച്ച വിധത്തിൽ നിങ്ങൾക്ക് വിഡിയോ രൂപത്തിൽ എടുക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിന്നായി റെസലൂഷൻ കൂടിയ വീഡിയോ എടുക്കുന്നതിനും നല്ല വീഡീയോ മോഡുകൾ ഉള്ള സ്മാർട്ട് ഫോണുകളിൽ സാധിക്കുന്നതാണ് . മികച്ചറെസലൂഷൻ കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളിൽ നല്ല രീതിയിൽ വിഡിയോകൾ എടുക്കുവാൻ സാധിക്കുന്നു .4K, 1080p പോലെയുള്ളത് മികച്ച നിലവാരം കാഴ്ച വെക്കുന്നതാണ് . അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക .കൂടാതെ ഇത്തരത്തിലുള്ള വിഡിയോകൾ ഉള്ള ഫോണിൽ സ്റ്റോറേജ് കൂടുതലാണ് .

????ഫ്രെയിം - റേറ്റ് :നിങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഒരു സെക്കൻഡിൽ എടുത്ത ഫോട്ടോകളുടെ ഫ്രെയിം റേറ്റ് റഫർ ചെയ്യുന്നു.വീഡിയോഎടുത്തുകഴിഞ്ഞു വളരെയധികം ഫോട്ടോകൾ ചേർത്ത് വളരെ വേഗത്തിലാണ് പ്രവർത്തിക്കുന്നത്. ഏറ്റവും കുറഞ്ഞ ഫ്രെയിം റേറ്റ് സെക്കന്റിൽ 24 ഫ്രെയിമുകളാണ് (അല്ലെങ്കിൽ 24fps) പ്രവർത്തിക്കുന്നത് . 60 fps വരെ ഉയർന്നതാണ്. നിങ്ങൾ വേഗത്തിൽ ചലിക്കുന്ന പ്രവർത്തനം പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ഉയർന്ന ഫ്രെയിം റേറ്റുകൾ സഹായിക്കും. ഉദാഹരണത്തിന്, നിങ്ങൾ 60fps, 24 fps എന്നിവയിൽ വേഗത്തിൽ ചലിക്കുന്ന ആക്ഷൻ സീക്വൻസ് റെക്കോർഡ് ചെയ്താൽ, 60fps വീഡിയോ കൂടുതൽ സുഗമവും, 24fps കൌണ്ടർപാർട്ടിക്കും പ്ലേ ചെയ്യും. 

????സ്ലോ മോഷൻ :സ്ലോ മോഷനുകൾ നമ്മൾ സിനിമയിൽ മാത്രമാണ് കണ്ടിരിക്കുന്നത് . എന്നാൽ ഇത്തരത്തിലുള്ള വിഡിയോകൾ ഇപ്പോൾ നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകളിലും എടുക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക സ്മാർട്ട് ഫോണുകളിലും 4കെ കൂടാതെ സ്ലോ മോഷൻ വിഡിയോകൾ സപ്പോർട്ട് ചെയ്യുന്നുണ്ട് .ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 5 പ്രൊ പോലെയുള്ള ഫോണുകളിലും നല്ല സ്ലോ മോഷൻ വിഡിയോകൾ എടുക്കുവാൻ സാധിക്കുന്നു .

????ഓപ്പറേറ്റിംഗ് സിസ്റ്റം :നമ്മളുടെ സ്മാർട്ട് ഫോണുകൾ എല്ലാം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഡിപെൻഡ് ചെയ്യുന്നത് . എന്നാൽ ഇതിലും പലതരത്തിലുള്ള ഓപറേറ്റിങ് സിസ്റ്റം ഉണ്ട് .അതിൽ സ്റ്റോക്ക് ആൻഡ്രോയിഡ് ഏറ്റവും എടുത്തുപറയേണ്ടതാണ് .അപ്പ്ഡേറ്റഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ലഭിച്ചില്ലെങ്കിൽ അത് സ്മാർട്ട് ഫോണുകളുടെ പെർഫോമൻസിനെ സാരമായി ബാധിക്കുന്നു .ഇപ്പോൾ ഗൂഗിൾ പിക്സൽ കൂടാതെ നോക്കിയ പോലെയുള്ള സ്മാർട്ട് ഫോണുകളിലാണ് കൂടുതലായും സ്റ്റോക്ക് ആൻഡ്രോയിഡ് ലഭിക്കുന്നത് .

 ????സ്റ്റോക്ക് ആൻഡ്രോയിഡ് എന്നത് ആൻഡ്രോയിഡിന്റെ ഒരു വേർഷൻ തന്നെയാണ് അത് നമുക്ക് ആൻഡ്രോയ്ഡ് os ൾ സ്ലോ ഇല്ലാതെ വളരെ വേഗത്തിൽ ഉപയോഗിക്കാൻ പറ്റും

????കസ്റ്റം ആൻഡ്രോയിഡ് UI:

ഗൂഗിൾ സ്റ്റോക്ക് ആൻഡ്രോയിഡ് ഉപയോഗിക്കുന്നത് കൂടുതലായും , ഹുവാവേ, സാംസങ് തുടങ്ങിയ നിരവധി നിർമ്മാതാക്കളാണ്. സ്റ്റോക്ക് Android- ൽ ലഭ്യമായ സവിശേഷതകളും മറ്റ് നൽകാൻ മിക്ക നിർമ്മാതാക്കളും സമാന സമീപനം സ്വീകരിക്കുന്നു. തീമുകൾ പ്രയോഗിക്കാനോ, ഇഷ്ടാനുസൃത ഐക്കണുകൾ ഉപയോഗിക്കുക അല്ലെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനം മാറ്റുന്നതിനുള്ള കഴിവോ ആക്കാൻ ഇത് സഹായിക്കുന്നു .

????ആൻഡ്രോയിഡ് ഗോ :

ആൻഡ്രോയിഡ് ഗോ എഡിഷൻ കൂടുതലായും 1 ജിബിയുടെ റാമ്മിൽ പുറത്തിറങ്ങിയിരിക്കുന്ന സ്മാർട്ട് ഫോണുകളിലാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് .എന്നാൽ ഇത് 8000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട് ഫോണുകളിലാണ് ലഭ്യമാകുന്നത് . ആൻഡ്രോയിഡിന്റെ അത്ര പവർഫുൾ അല്ലാത്ത ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയിഡ് ഗോ എഡിഷൻ . മൈക്രോമാക്സ് പോലെയുള്ള സ്മാർട്ട് ഫോൺ കമ്പനികൾ ആണ് ഇത്തരത്തിലുളള ഗോ എഡിഷനുകൾ കൂടുതലായും ഉപയോഗിക്കുന്നത് .

????ആൻഡ്രോയിഡ് വൺ :

 ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ആൻഡ്രോയിഡ് വൺ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം .നല്ല എക്‌സ്‌പീരിയൻസ് കാഴ്ചവെക്കുന്നുണ്ട് .

????സെക്യൂരിറ്റി :സെക്യൂരിറ്റി എന്നത് ഒരു സ്മാർട്ട് ഫോണിന്റെ അടിസ്ഥാനപരമായ ഒരു ഘടകം തന്നയാണ് .നിങ്ങളുടെ സ്വകാര്യതകൾ മറ്റുള്ളവരിൽ നിന്നും നിങ്ങൾക്ക് ഒളിപ്പിച്ചു വെക്കുവാൻ സാധിക്കുന്നു .ഇപ്പോൾ ഫോൺ അൺലോക്ക് ചെയ്യുവാൻ പലവഴികളാണ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് . നിങ്ങളുടെ ഫിംഗർ ഉപയോഗിച്ച് ലോക്ക് ചെയ്യുവാൻ സാധിക്കുന്നു. കൂടാതെ പാസ്സ്‌വേർഡ്, ഫേസ് റികോഗ്നിഷൻ തുടങ്ങിയവയും ഉപയോഗിക്കാം .

????ഫിംഗർ പ്രിന്റ് സെൻസർ :

ഏറ്റവും പുതിയ തരത്തിലുള്ള ഒരു അൺലോക്കിങ് സംവിധാനം ആണ് ഫിംഗർ ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യുവാൻ സാധിക്കുന്നത് .നിങ്ങളുടെ ഫിംഗർ ഉപയോഗിച്ച് ലോക്ക് ചെയ്യുവാൻ സാധിക്കുന്നു കൂടാതെ നിങ്ങൾക്ക് ഫിംഗർ ഉപയോഗിച്ച് പാറ്റേൺ ഉണ്ടാക്കാം .അത് നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ സെകുരിറ്റിയായി ഉപയോഗിക്കാം . കൂടുതലായും ഫിംഗർ പ്രിന്റ് സെൻസറുകൾ സ്മാർട്ട് ഫോണുകളുടെ താഴെ അല്ലെങ്കിൽ സ്മാർട്ട് ഫോണുകളുടെ പിൻ വശത്തായി നൽകിയിരിക്കുന്നു .അത് ഉപയോഗിച്ച് എളുപ്പത്തിൽ ലോക്ക് ചെയ്യുവാൻ സാധിക്കുന്നു .

????ഫേസ് ഐഡി / ഫേസ് അൺലോക്ക് : സ്മാർട്ട് ഫോണുകൾ ലോക്ക് ചെയ്യുന്നതിന് ഇപ്പോൾ പല വഴികളാണ് നമ്മൾക്ക് ഉള്ളത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഫേസ് അൺലോക്കിങ് സംവിധാനമാണ് . നിങ്ങളുടെ മുഖം ഉപയോഗിച്ച് നിങ്ങൾക്ക് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക്ക് ചെയ്യുവാൻ സാധിക്കുന്നതാണ് . ഇപ്പോൾ വിവോ ,ആപ്പിൾ തുടങ്ങിയ മിക്ക സ്മാർട്ട് ഫോണുകളില് ഇത് ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഇതും ഒരു 100% സെക്യൂർ ആയിട്ടുള്ള ഒരു സംവിധാനമാണ് .

????ഡ്യൂവൽ സിം vs. ഹൈബ്രിഡ് സിം :

ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഡ്യൂവൽ സിം സ്മാർട്ട് ഫോണുകൾ തന്നെയാണ് ഏറ്റവും മികച്ച ഓപ്‌ഷൻ .കാരണം ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ കൂടുതലും രണ്ടു സ്ലോട്ടുകളിൽ ആണ് പുറത്തിറങ്ങുന്നത് . അതായത് ഒന്നുല്ലെങ്കിൽ രണ്ടു സിം ഉപയോഗിക്കാം അല്ലെങ്കിൽ 1 സിം കൂടാതെ 1 മെമ്മറി കാർഡ് ഉപയോഗിക്കുന്ന രീതിയിലാണ് .എന്നാൽ മറ്റു ചില സ്മാർട്ട് ഫോണുകളിൽ ഡ്യൂവൽ സിം ഉപയോഗിക്കുവാനും അതോടൊപ്പം തന്നെ വേറെ മെമ്മറി കാർഡ് സ്ലോട്ടും ലഭിക്കുന്നുണ്ട് . അത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾ തെരെഞ്ഞടുക്കുക .

???? ഡ്യൂവൽ VoLTE:

ഇപ്പോൾ 4ജി കണക്ഷനുകൾ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല . എന്നാൽ സാധാരണയായി പുറത്തിറങ്ങുന്ന ഡ്യൂവൽ സിം സ്മാർട്ട് ഫോണുകളിൽ കൂടുതലായും 1 സിം സ്ലോട്ടിൽ മാത്രമെ 4ജി LTE ലഭിക്കുകയുള്ളു .എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന ചില സ്മാർട്ട് ഫോണുകളിൽ ഉപഭോതാക്കൾക്ക് ഡ്യൂവൽ സിം 4ജി LTE സപ്പോർട്ട് നൽകുന്നുണ്ട് .അതുകൊണ്ടു തന്നെ രണ്ടു സിമ്മ്മുകളിലും 4ജി ഉപയോഗിക്കുവാൻ സാധിക്കുന്നു .

????നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ NFC:

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ എന്ന് വെച്ചാൽ സ്മാർട്ട് ഫോണുകൾ തമ്മിൽ ബന്ധിപ്പിക്കുവാനുള്ള സംവിധാനത്തിന്നാണ് NFC എന്ന് പറയുന്നത് .ബ്ലൂടൂത്ത് വഴി രണ്ടു സ്മാർട്ട് ഫോണുകൾ പെയർ ചെയ്യുവാനും കൂടാതെ അതുവഴി ഉപഭോതാക്കൾക്ക് ബ്ലൂടൂത്ത് സ്പീക്കറുകൾ പോയെയുള്ള ഉപകരണങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നവാനും സാധിക്കുന്നതാണ് . ഇത് സ്മാർട്ട് ഫോണുകളുടെ ഒരു പ്രധാന ഘടകം തന്നെയാണ് .

????ഓഡിയോ ജാക്ക് :

3.5mm ഓഡിയോ ജാക്കുകളാണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് കൂടുതലായും ഉള്ളത് .ചില സ്മാർട്ട്ഫോണുകൾ പോർട്ട് ഡ്രോപ്പ് ചെയ്യാൻ തുടങ്ങി. ഇപ്പോൾ അതിനുപകരമായി ഒരു USB- സി 3.5 എംഎം കൺവെർട്ടറിലേക്ക് എത്തി കഴിഞ്ഞു .

Courtesy: JJSA