കൊവിഡ് 19 എന്ന് തീരും?

Simple Science Technology

കൊവിഡ് 19 എന്ന് തീരും?

⭕️കൊവിഡ് മഹാമാരി കാരണം ലോകം ഒന്നടങ്കം പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി മിക്ക രാജ്യങ്ങളും കൊറോണ വൈറസ് ഭീതിയിലാണ്. ഇതിനിടെയാണ് ഇന്ത്യയില്‍ രണ്ടാമതും കൊവിഡ് - 19 കേസുകള്‍ വ്യാപകമായത്. കൊവിഡ് 19 എന്ന് തീരും എന്നുള്ളതാണ് ഇപ്പോള്‍ ഉയരുന്ന സ്വാഭാവികമായ ചോദ്യം. കൊവിഡ് 19 അവസാനത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്ന ചില ഘടകങ്ങളെ കുറിച്ച്‌ പറയുകയാണ് ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുല്‍ഫി നൂഹു.

⭕️കൊവിഡ് 19 എന്ന് തീരും എന്നുള്ളതാണ് സ്വാഭാവികമായ ചോദ്യം. ഒരുപക്ഷേ ലോകത്തെ ശാസ്ത്ര സമൂഹം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നതും വിശകലനം ചെയ്യുന്നതും അപഗ്രഥിക്കുന്നതും ഈ വിഷയത്തെക്കുറിച്ച്‌ തന്നെ.കോവിഡ് 19 എന്ന് തീരുമെന്ന് ആരെങ്കിലും പ്രവചിച്ചാല്‍ അദ്ദേഹം പറയുന്നതൊന്നും പിന്നീട് വിശ്വസിക്കരുതെന്നു പറയേണ്ടിവരും. എന്നാലും കോവിഡ്-19 അവസാനത്തിലേക്കു വിരല്‍ചൂണ്ടുന്ന ചില ഘടകങ്ങള്‍ നോക്കാം.

⭕️വാക്സിനേഷന്‍ 50 ശതമാനത്തിനു മുകളിലെങ്കിലും എത്തുന്ന ദിവസം.. രോഗലക്ഷണങ്ങളോടൊപ്പമോ ഇല്ലാതെയോ അസുഖം വന്നു പോയവരുടെ കണക്കും കൂടി എത്തുമ്ബോള്‍ അത് ഒരു ഹാര്‍ഡ് ഇമ്മ്യൂണിറ്റി എത്തുമെന്ന് വിശ്വസിക്കാം. ഹെര്‍ഡ് ഇമ്മ്യൂണിറ്റി ത്രഷ് ഹൊള്‍ഡ് ഓരോ അസുഖങ്ങള്‍ക്കും പലതായിരുന്നതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരേണ്ടതുണ്ട്.എന്നാല്‍ വാക്സിനേഷന്‍ എത്രയും കൂടുന്നുവോ അത്രയും നല്ലത്. അങ്ങനെ ചോദിക്കുമ്ബോള്‍ വാക്സിനേഷന്‍ എന്ന് ഈ തോതില്‍ എത്താന്‍, എത്തിക്കാന്‍ കഴിയും എന്നുള്ളത് പ്രസക്തം. അതിവേഗം ബഹുദൂരം എന്നാണ് ഉത്തരം.

⭕️ഇനി കോവിഡ്-19 തീരാനുള്ള രണ്ടാമത്തെ വഴി. കൊറോണ വൈറസിന് ഒരു പ്രത്യേകതയുണ്ട്. ഒരാളുടെ ശരീരത്തില്‍ കടന്നു കൂടുക. അവിടെ പ്രത്യുല്പാദനം നടത്തുക . വീണ്ടും അടുത്ത ആളിലേക്ക് പോവുക . ഈ പരക്കം പാച്ചിലിനിടയില്‍ വകഭേദങ്ങള്‍ നിരവധിതവണ, നിരവധി എന്ന് പറഞ്ഞാല്‍ പോരാ ആയിരക്കണക്കിന്. ഇതില്‍ അല്പം പ്രാധാന്യമുള്ള വകഭേദങ്ങള്‍ കുറവ് എന്ന് മാത്രം.

⭕️ഇങ്ങനെ രൂപവും ഭാവവും മാറി മുന്നേറുമ്ബോള്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വെച്ച്‌ വൈറസ് നിര്‍ജീവമായി പോയേക്കാം. മുന്‍പ് സാര്‍സ് രോഗത്തിലും വൈറസിന് അങ്ങനെ സംഭവിച്ചു എന്നാണ് നിഗമനം.ഇത് രണ്ടും വളരെ വളരെ ദൂരെയല്ല എന്നുതന്നെ കരുതേണ്ടിവരും.

അപ്പോള്‍ രണ്ടുകാര്യങ്ങള്‍ - വാക്സിന്‍ കുറഞ്ഞത് 50 ശതമാനം പേരില്‍, ജനതിക വ്യതിയാനം നടത്തി തളരുന്ന വൈറസ്. ഇതുരണ്ടും ഒരു സാധ്യത തന്നെയാണ്.