ഇലക്ട്രോണിക് വോടിംഗ് മെഷീൻ EVM

Simple Science Technology

ഇലക്ട്രോണിക് വോടിംഗ് മെഷീനും (EVM) അതിന്റെ വിശ്വാസ്യതയും .

???? എന്താണ് EVM?

⭕ഇലക്ട്രോണിക് വോടിംഗ് മെഷീൻ എന്നതിന്റെ ചുരുക്കപ്പേരാണ് EVM, കുറഞ്ഞ മനുഷ്യ അധ്വാനത്തിൽ പെട്ടെന്ന് വോട്ടെടുപ്പ് നടത്താനായി ഉണ്ടാക്കിയ സംവിധാനം. ബാലറ്റ് പേപ്പറിന് പകരം ഇലക്ട്രോണിക് മെമ്മറി ചിപ്പിൽ വോട്ടു വിവരങ്ങൾ സൂക്ഷിക്കുന്നു. വൈദ്യുതി പോയാലും പ്രവർത്തിക്കുന്നതിനായി ബാറ്ററി സംവിധാനം ഉണ്ട്. 1998 ഇൽ ആണ് ഇന്ത്യയിൽ ആദ്യമായി വോടിംഗ് മെഷീൻ ഉപയോഗിക്കുന്നത്.

???? എന്തൊക്കെയാണ് EVM ന്റെ പ്രധാന ഭാഗങ്ങൾ. എങ്ങിനെയാണ് EVM പ്രവര്ത്തിക്കുന്നത് ?

⭕EVM ന്റെ പ്രധാന ഭാഗങ്ങൾ എന്നത് ഒരു കണ്ട്രോൾ യൂണിറ്റും പിന്നെ ഒരു ബാലറ്റിങ് യൂണിറ്റും ചേർന്നതാണ്.

????കൺട്രോൾ യൂണിറ്റ് : പ്രിസീഡിങ് ഓഫീസർ നിയന്ത്രിക്കുന്ന യൂണിറ്റ് കൺട്രോൾ യൂണിറ്റ് എന്ന് അറിയപ്പെടുന്നു. വോട്ടറുടെ പേരും ഐഡി കാർഡും പരിശോധിച്ചു വോട്ട് ചെയ്യുന്നതിന് യോഗ്യത ഉണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രം പ്രിസീഡിങ് ഓഫീസർ കൺട്രോൾ യൂണിറ്റിലെ ബട്ടൺ പ്രെസ്സ് ചെയ്തു വോടിംഗ് മെഷീൻ ഒരു വോട്ട് സ്വീകരിക്കാൻ ഒരുക്കുന്നു.ഒരു വോട്ട് രേഖപെടുത്തി കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ബാലറ്റ് യൂണിറ്റ് ലോക്ക് ആകുന്നു, പിന്നെ വീണ്ടും പ്രിസീഡിങ് ഓഫീസർ ബട്ടൺ പ്രെസ്സ് ചെയ്തല്ലാതെ അടുത്ത വോട്ട് ചെയ്യാൻ സാധിക്കുന്നതല്ല.

????ബാലറ്റിങ് യൂണിറ്റ് : വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നത് ബാലറ്റിങ് യൂണിറ്റിൽ ഉള്ള ബട്ടണുകൾ അമർത്തിയാണ്.

ഓരോ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അടയാളപ്പെടുത്തിയ സ്ലിപ്പിനു നേരെ തന്നെ കാണുന്ന ബട്ടൺ അമർത്തിയാൽ വോട്ടറിനു ആ സ്ഥാനാർഥിക്കു വേണ്ടി വോട്ടു രേഖപെടുത്താവുന്നതാണ്.

???? എന്തൊക്കെയാണ് EVM ന്റെ സുരക്ഷ സംവിധാനങ്ങൾ ?

???? പ്രിസീഡിങ് ഓഫീസർ കൺട്രോൾ യൂണിറ്റ് ബട്ടൺ പ്രെസ്സ് ചെയ്താൽ മാത്രമേ വോട്ടു ചെയ്യാൻ സാധിക്കുകയുള്ളു.

????ഒരു മിനിറ്റിൽ 5 വോട്ടിൽ കൂടുതൽ രേഖപ്പെടുത്താൻ പറ്റില്ല.

???? കൺട്രോൾ യൂണിറ്റ് ബാലറ്റ് യൂണിറ്റുമായി ബന്ധം വേർപെടുത്തിയാൽ വോട്ടിംഗ് സാധ്യമാകില്ല.

???? 3840 ഓളം വോട്ടുകൾ ഒരൊറ്റ വോടിംഗ് മെഷീനിൽ സ്റ്റോർ ചെയ്യാവുന്നതാണ്. ഇത് വൈദ്യുതി നഷ്ടപ്പെട്ടാലും ഈ വോട്ടുകൾ മെമ്മറി ചിപ്പിൽ നിന്നും നഷ്ടപ്പെടുകയില്ല.

????എന്താണ്   EVM ഹാക്കിങ് , ഇന്ത്യൻ EVM ഹാക്ക് പ്രൂഫ് ആണോ ?

???? ഒരു ഉപകരണത്തിന്റെ സാധാരണ പ്രവർത്തനത്തിൽ മാറ്റം വരുത്തി ചെയ്യുന്ന എല്ലാം ഹാക്കിങ് ആണ്. ഹാക്കിങ് ഇന്റർനെറ്റ്‌ ഉണ്ടെങ്കിൽ മാത്രം നടക്കുള്ളൂ എന്നുള്ളത് തെറ്റിദ്ധാരണയാണ് . ഉദാഹരണത്തിന് ഒരു ഇലക്ട്രോണിക് ത്രാസിൽ കൃത്രിമത്വം ചെയ്തു അളവിൽ കുറവ് സാധനങ്ങൾ വിൽക്കാം. പക്ഷെ ഡിസ്‌പ്ലേയിൽ കാണിക്കുന്നത് എല്ലാം കൃത്യമായിരിക്കും. അതുപോലെ വൈദ്യുതി മീറ്റർ തട്ടിപ്പ്, വാട്ടർ മീറ്റർ തട്ടിപ്പ്, ഓട്ടോ കളിലും ടാക്സി കാറിലും ഉള്ള ഫെയർ സ്റ്റേജ് മീറ്റർ തട്ടിപ്പ്...ഇനി EVM ഹാക്കിങ് അസാധ്യം എന്ന് പറയാൻ സാധിക്കില്ല, പക്ഷെ കുറച്ചു ബുദ്ധിമുട്ടാണ് എന്നാൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുറച്ചൊക്കെ ചെയ്യുകയും ചെയ്യാം.പഴയ തലമുറ EVM സുരക്ഷ കുറഞ്ഞവ ആയിരുന്നു, ബാലറ്റ് യൂണിറ്റിൽ കൃത്രിമത്വം കാണിച്ചു വോട്ട് ആർക്ക് ചെയ്താലും ഒരൊറ്റ പാർട്ടിക്ക് പോകുന്ന തരത്തിൽ . മാറ്റം വരുത്താം, പക്ഷെ ഉദ്യോഗസ്ഥരുടെ സഹായം കൂടെ ഉണ്ടെങ്കിൽ..അതുകൊണ്ട് തന്നെ ഇന്ത്യൻ എന്നല്ല ഒരു EVM ഉം ഹാക്ക് പ്രൂഫ് അല്ല.

????ഒന്നോ രണ്ടൊ EVM ഇൽ തട്ടിപ്പ് വരുത്തിയത് കൊണ്ട് ഒരു പാർട്ടി ജയിക്കുമോ ?

⭕ഇവിടെയാണ് നമ്മൾ കൂടുതൽ ചിന്തിക്കേണ്ടത്. ഒന്നോ രണ്ടൊ EVM ഹാക്ക് ചെയ്തത് കൊണ്ട് 10000 അല്ലെങ്കിൽ 20000 ഒക്കെ മാർജിനിൽ ജയിക്കുന്ന സ്ഥാനാർത്ഥികളെ അത് കാര്യമായി ബാധിക്കുകയില്ല. പക്ഷെ ഹാക്കിങ് രണ്ടു തരത്തിൽ ആവാം. ഒന്ന് പുറത്തു നിന്നുള്ള ഹാക്കിങ് മറ്റൊരാളും അറിയാതെ വോട്ടറും ഇലക്ഷന് കംമീഷനും അല്ലാതെ മൂന്നാമതൊരാൾ ഇടപെട്ടു വോടിംഗ് മാറ്റി മറിക്കുന്നു. രണ്ടാമത്തേത് കള്ളൻ കപ്പലിൽ തന്നെ ഇലക്ഷന് കംമീഷനിലെ ആരെങ്കിലും ആണ് ഹാക്കിങ് നു പിന്നിലെങ്കിൽ ഹാക്കിങ് നടന്നു എന്നുള്ളത് തന്നെ തിരിച്ചറിയപ്പെടാതെ പോകാം.ഇതാണ് കൂടുതൽ ഗൗരവപരമായ പ്രശ്നം.

????കള്ളൻ കപ്പലിൽ തന്നെ ആണെങ്കിൽ ??

ഇത്തരം അവസരത്തിൽ വോട്ടർ നിസ്സഹായകനാണ്. താൻ ചെയ്തു വോട്ട് ആർക്കാണ് പോകുന്നത് എന്നോ എന്താണ് വോടിംഗ് മെഷീനിൽ സംഭവിക്കുന്നത് എന്നോ അറിയാൻ നിർവാഹമില്ല, വോട്ടർ കണ്ണടച്ച് ഇലക്ഷൻ കംമീഷനെ വിശ്വസിച്ചേ പറ്റുള്ളൂ.

???? കപ്പലിൽ ഉള്ള കള്ളൻ എങ്ങിനെയാണ് EVM ഇൽ മാറ്റങ്ങൾ വരുത്തുന്നത് ?.

⭕EVM നിര്മിക്കുന്നവർക്കു വേണമെങ്കിൽ ഒരു ബാക്ക് ഡോർ (അതായത് EVM ഡിസൈനർ നു മാത്രം അറിയാവുന്ന വഴി) അതിൽ ഉൾപ്പെടുത്താം. ഉദാഹരണത്തിന് നിങ്ങളുടെ മൊബൈൽ ഫോൺ ലോക്ക് ആയെന്നു കരുതുക സാധാരണ ഗതിയിൽ ഒരാൾക്കും ആ ലോക്ക് അറിയാതെ അത് തുറക്കാൻ സാധിക്കുകയില്ല എന്നാൽ മൊബൈൽ കമ്പനിക്ക് മാത്രം അറിയാവുന്ന ഒരു നമ്പർ #, * തുടങ്ങിയ കോമ്പിനേഷൻ വച്ചു ഡയൽ ചെയ്താൽ അൺലോക്ക് ചെയ്യാൻ സാധിക്കും.എന്നാൽ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് കമ്പനി / ഡിസൈനർ പറഞ്ഞില്ലെങ്കിൽ  ഒരാളും അറിയില്ലായിരുന്നു.അതാണ് ബാക്ക് ഡോർ. ഇനി നമ്മുടെ EVM ലേക്ക് വരാം, A,B,C എന്നീ മൂന്നു സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. EVM ബാലറ്റ് യൂണിറ്റിൽ A,B,C എന്ന് സ്ലിപ് എഴുതി  എല്ലാം തയ്യാറാക്കി വച്ചിരിക്കുന്നു, സാധാരണ പോലെ തന്നെ പ്രിസീഡിങ് ഓഫീസർ ബട്ടൺ പ്രെസ്സ് ചെയ്യുന്നു വോട്ടർ വോട്ടു ചെയ്യുന്നു, പുറമേ നിന്നും ഒരു ഹാക്കിങ്ങും നടക്കുന്നുമില്ല എന്ന് കരുതുക.എല്ലാം കൃത്യമായി നടക്കുന്നു. ഏതാണ്ട് വോടിംഗ് തീരാൻ ഒരു 5 മിനിറ്റ് ഉള്ളപ്പോൾ ഒരു വോട്ടർ വന്നു ഈ ബാക്ക് ഡോർ കോമ്പിനേഷൻ വോടിംഗ് മെഷീനിൽ ചെയ്യുന്നു, അതിൽ ജയിപ്പിക്കേണ്ട B യുടെ വോട്ടും ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് ആർക്കാണോ അയാളുടെ വോട്ടും പരസ്പരം മാറ്റുന്നു. അതായത് മൊത്തം 150 വോട്ട് ആണെങ്കിൽ A = 100, B = 10, C = 40 എന്നുണ്ടായിരുന്നത്,

ഈ ബാക്ക് ഡോർ ട്രിക്ക് കാരണം 

A = 10, C = 40, B = 100 ആയി മാറിയിട്ടുണ്ടാകും മൊത്തം വോട്ടിൽ മാറ്റം ഇല്ലാത്തതിനാൽ കണ്ടുപിടിക്കപെടുകയും ഇല്ല. ബാക്ക് ഡോർ ഒരു EVM ഇൽ എങ്ങിനെ വേണെമെങ്കിലും അറേഞ്ച് ചെയ്യാം ഉദാഹരണത്തിന് 10 ബട്ടൺ ഉള്ള ബാലറ്റ് യൂണിറ്റിൽ ഡിസൈനറിനു മാത്രം അറിയാവുന്ന പ്രത്യേക ഓർഡറിൽ ബട്ടണുകൾ പ്രെസ്സ് ചെയ്താൽ മാത്രം ഇത് സംഭവിക്കുന്ന രീതിയിൽ ആകാം. ഉദാഹരണത്തിന് 44325833 എന്നിങ്ങനെ ക്രമത്തിൽ പ്രെസ്സ് ചെയ്തു അവസാനം  9 അമർത്തി പിടിക്കുക. അങ്ങനെ 4. മതേ സ്ഥാനാർഥിക്കു കൂട്ടത്തിൽ ഏറ്റവും വോട്ട് കിട്ടിയ സ്ഥാനാർത്ഥിയുടെ വോട്ടുമായി കൈമാറ്റം (സ്വാപ്പിങ് ) നടത്താം. 34325833 ആണ് എങ്കിൽ 3 മതേ സ്ഥാനാർത്ഥിയുടെ വോട്ടും ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളുടെ വോട്ടും തമ്മിൽ സ്വാപ്പിങ് നടത്താം.

???? ഇങ്ങനെ ആണെങ്കിൽ ഇതിനു എങ്ങിനെ പ്രതിവിധി കാണും ??

⭕ഉണ്ട് ഒരു പരിധി വരെ EVM സുരക്ഷിതം ആക്കാം ആക്കാം അതിനാണ് VVPAT.

???? എന്താണ് VVPAT,എങ്ങിനെ അത് വോടിംഗ് , കൂടുതൽ വിശ്വാസ്യത ഉള്ളതാക്കുന്നു ???

⭕VVPAT എന്നാൽ Voter Verifiable Paper Audit Trail എന്നതിന്റെ ചുരുക്കം പേരാണ്.

അതായത് വോട്ടർ ഓരോ വോട്ട് ചെയ്യുമ്പോളും വോടിംഗ് മെഷീനോട് ബന്ധിപ്പിച്ചിട്ടുള്ള പ്രിന്റർ ഒരു സ്ലിപ് പ്രിന്റ് ചെയ്യുന്നു ഈ സ്ലിപ്പിൽ വോട്ടർ ആർക്കാണ് വോട്ട് ചെയ്തത് എന്ന വിവരങ്ങൾ v ഉണ്ടായിരിക്കും അതായത് ഏറ്റവും കുറഞ്ഞത് വോട്ട് ചെയ്ത ചിഹ്നവും, സ്ഥാനാർത്ഥിയുടെ ക്രമനംബറും ഉണ്ടാകും ഇത് പക്ഷെ വോട്ടറിനു ലഭ്യമായിരിക്കുകയില്ല പകരം 7 സെക്കൻഡ് നേരത്തേക്ക് വോട്ടറിനു കാണാവുന്ന തരത്തിൽ പ്രിന്ററിൽ ഒരു ഗ്ലാസ്സ് വിൻഡോയിലൂടെ  പ്രദർശിപ്പിച്ചു അതിനോട് തന്നെ ബന്ധിപ്പിച്ചിട്ടുള്ള പെട്ടിയിൽ വീഴുന്നു.അതായത് വോട്ടർ ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെയാണ് വോട്ട് പോയിട്ടുള്ളത് എന്നുള്ളതിന്റെ തെളിവ്.

????VVPAT ഉണ്ടെങ്കിൽ എല്ലാം സുരക്ഷിതം അല്ലേ പിന്നെ എന്തിന് വോടിംഗ് മെഷീനെ സംശയിക്കണം ?

⭕VVPAT ഉണ്ടായത് കൊണ്ട് മാത്രം ഒരു വോടിംഗ് മെഷീനും സുരക്ഷിതം ആകുന്നില്ല. ഓരോ വോടിംഗ് മെഷീനിലെ വോട്ടും VVPAT പ്രിന്റൗട്ട് സ്ലിപ്പുകളും ഒത്തുനോക്കി ഓരോ സ്ഥാനാർത്ഥിയുടെ വോട്ടിന്റെ എണ്ണം കൃത്യമാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. മൊത്തം വോട്ട് എണ്ണുന്നതിൽ കാര്യമില്ല എന്ന് നമ്മൾ നേരത്തെ കണ്ടു, അതിനാൽ മൊത്തം വോട്ടല്ല ഓരോ സ്ഥാനാർഥിക്കു കിട്ടിയ വോട്ട് മെഷീനിൽ കാണിച്ചതും കാണിച്ചതും VVPAT സ്ലിപ്പിൽ ഉള്ളതും ഒരുപോലെ വരണം, വന്നേ പറ്റു. ഇല്ലെങ്കിൽ എവിടെയോ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

????എന്തുകൊണ്ട് എലെക്ഷൻ കംമീഷൻ VVPAT സ്ലിപ്പുകൾ എണ്ണിനോക്കി ഓരോ സ്ഥാനാർഥിക്കു വോടിംഗ് മെഷീനിൽ കിട്ടിയതും സ്ലിപ്പിൽ കാണിക്കുന്നതും ഒത്തു നോക്കുന്നില്ല ???

⭕സ്ലിപ് എണ്ണിയാലും ഇല്ലെങ്കിലും ഓരോ വോട്ടിനും ഓരോ സ്ലിപ് പ്രിന്റ് ചെയ്യുന്നുണ്ട് എന്നാൽ പിന്നെ അതും കൂടെ എണ്ണിനോക്കി വോടിംഗ് മെഷീനിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിൽ എന്തെ എലെക്ഷൻ കംമീഷൻ എതിർപ്പു കാണിക്കുന്നു??? ആർക്കാണ് വോടിംഗ് സ്ലിപ് ഒത്തു നോക്കരുത് എന്ന് നിർബന്ധം ഉള്ളത്???

ഇതിനു ഉത്തരം നിങ്ങൾതന്നെ സ്വയം ചോദിക്കുക...

ഇത് രാഷ്ട്രീയത്തിനും എതിരല്ല,

ജനാധിപത്യത്തിൽ നുഴഞ്ഞു കയറിയ തട്ടിപ്പ് കാർക്ക് എതിരെയാണ് .

ജനാധിപത്യം നില നിൽക്കേണ്ടത് നമ്മുടെ മാത്രമല്ല വരും തലമുറയുടെ കൂടെ അവകാശമാണ്..