ലിനക്സും & ഉബുണ്ടു

Simple Science Technology

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പകരക്കാരൻ ലിനക്സും പിന്നെ ഉബുണ്ടുവും

⭕വിൻഡോസ് ഒരു സൗജന്യ സോഫ്റ്റ്‌വെയർ അല്ല എന്നും വ്യാജ പതിപ്പുകൾ ഉപയോഗിക്കുന്നതു ശിക്ഷാർഹമാണ് എന്നും നമുക്കറിയാം. ആയതിനാൽ ഒരുപാടു കംപ്യൂട്ടറുകൾ ഉപയോഗിക്കുന്ന സ്ഥാപനമാണെങ്കിൽ വിൻഡോസ് ഉപയോഗം കൊണ്ടു കീശ കാലിയാകും.അതിനുള്ള പോംവഴിയാണ് ലിനക്‌സ്. തീർത്തും സൗജന്യമായ ഓപ്പറേറ്റിംഗ് സിസ്‌റ്റം. വ്യാജ പതിപ്പുകൾ കൊണ്ടുള്ള ധനനഷ്‌ടവും, മാനഹാനിയും ഒഴിവാക്കാം.മാത്രമല്ല അതിൻ്റെ കോഡ് എല്ലാവർക്കും സൗജന്യമായി ലഭ്യമാണ് താനും. അതിനാൽ ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അതു തിരുത്തി ഉപയോഗിക്കുകയും ചെയ്യാം. വിൻഡോസിൽ ഇതു നടക്കില്ല മാത്രമല്ല വൈറസ് ശല്യം ലിനക്‌സിൽ ഇല്ല. വിൻഡോസിനേക്കാളും എത്രയോ നന്നായി നമ്മുടെ ഇഷ്ടാനുസൃതം കമ്പ്യൂട്ടറിനെ മാറ്റിയെടുക്കാം, ഭംഗി കൂട്ടിയെടുക്കാം.മൈക്രോസോഫ്റ്റ് എന്ന കമ്പനി മാത്രമാണ് വിൻഡോസിനെ മോഡി പിടിപ്പിക്കുന്നത്. എന്നാൽ ലിനക്സിനെ മോഡി പിടിപ്പിക്കാൻ ലോകത്തിലെ സോഫ്റ്റ്‌വെയർ എഞ്ചിനീർമാർ മൊത്തം ഉണ്ട്.സോഫ്റ്റ്‌വെയർ ഡിസൈൻ പഠിപ്പിക്കാൻ ഉത്തമം ലിനക്‌സ് തന്നെ ആണ് .റോബോട്ടിക്‌സ് പോലുള്ള മേഖലകളിലെ മൊത്തം വികസനങ്ങളും ഇന്നു നടക്കുന്നതു ലിനക്‌സ് സിസ്റ്റംസ് ഉപയോഗിച്ചു കൊണ്ടാണ്.ആപ്പിൾ, മൈക്രോസോഫ്റ്റ്, ഐ.ബി.എം പോലുള്ള വൻകിട സോഫ്റ്റ്‌വെയർ കുത്തകകളുടെ ആധിപത്യം നീക്കി, സോഫ്റ്റ്‌വെയറുകൾ സാധാരണ ജനങ്ങളിൽ വരെ സൗജന്യമായി എത്തിക്കാൻ പാടുപെടുന്ന FOSS (ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ) കൂട്ടായ്‌മക്ക് നന്ദി രേഖപ്പെടുത്താം.

 ഉബുണ്ടു ഓപ്പറേറ്റിങ്‌ സിസ്റ്റം

⭕പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. ജനപ്രിയങ്ങളായ ലിനക്സ് വിതരണങ്ങൾ കണ്ടെത്താനുള്ള സർ‌വേയിൽ desktoplinux.com 2006-ലും, 2007-ലും ഉബുണ്ടുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 2007ൽ www.desktoplinux.com സംഘടിപ്പിച്ച, 38500 പേർ പങ്കെടുത്ത ഉപയോഗ നിർണ്ണയത്തിൽ, ലിനക്സ് ഡെസ്ക്ടോപ്പ്‌ ഇൻസ്റ്റലേഷനുകളിൽ ഏകദേശം 30% പേർ ഉബുണ്ടു ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 2010 ഏപ്രിലിൽ കാനോനിക്കൽ നടത്തിയ അവകാശവാദമനുസരിച്ച് ഉബുണ്ടു 1.2 കോടി ആൾക്കാർ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ലിനക്സ് ഉപയോഗിക്കുന്നവരിൽ ഉബുണ്ടു ഉപയോഗിക്കുന്നവർ 50% ആണെന്ന് ഇന്റർനെറ്റ് ഉപയോഗത്തിന്റെ കണക്കുകളിൽ സമർത്ഥിക്കപ്പെടാറുണ്ട്, വെബ് സെർവറുകൾക്കിടയിലും ഉബുണ്ടു വ്യാപകമായിക്കൊണ്ടിരിക്കുന്നു

ഉബുണ്ടു

⭕പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. ജനപ്രിയങ്ങളായ ലിനക്സ് വിതരണങ്ങൾ കണ്ടെത്താനുള്ള സർ‌വേയിൽ desktoplinux.com 2006-ലും, 2007-ലും ഉബുണ്ടുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 2007ൽ www.desktoplinux.com സംഘടിപ്പിച്ച, 38500 പേർ പങ്കെടുത്ത ഉപയോഗ നിർണ്ണയത്തിൽ, ലിനക്സ് ഡെസ്ക്ടോപ്പ്‌ ഇൻസ്റ്റലേഷനുകളിൽ ഏകദേശം 30% പേർ ഉബുണ്ടു ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 2010 ഏപ്രിലിൽ കാനോനിക്കൽ നടത്തിയ അവകാശവാദമനുസരിച്ച് ഉബുണ്ടു 1.2 കോടി ആൾക്കാർ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ലിനക്സ് ഉപയോഗിക്കുന്നവരിൽ ഉബുണ്ടു ഉപയോഗിക്കുന്നവർ 50% ആണെന്ന് ഇന്റർനെറ്റ് ഉപയോഗത്തിന്റെ കണക്കുകളിൽ സമർത്ഥിക്കപ്പെടാറുണ്ട്, വെബ് സെർവറുകൾക്കിടയിലും ഉബുണ്ടു വ്യാപകമായിക്കൊണ്ടിരിക്കുന്നു.

⭕ഓപ്പൺ സോഴ്സ് അനുമതിയുള്ള വിവിധ സോഫ്റ്റ്‌വേർ പാക്കേജുകൾ ഉപയോഗിച്ചാണ് ഉബുണ്ടു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഗ്നു സാർവ്വ ജനിക അനുമതി (GNU General Public License) ആണ് പ്രധാന അനുമതി, ഒപ്പം തന്നെ ഗ്നു ലഘു സാർവ്വ ജനിക അനുമതിയും (GNU Lesser General Public License) ഉപയോഗിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക്, ഉബുണ്ടു പ്രവർത്തിപ്പിക്കാനും, വിതരണം ചെയ്യാനും, പകർത്താനും, മാറ്റം വരുത്താനും, പഠനങ്ങൾ നടത്താനും, വികസിപ്പിക്കാനും, അഴിച്ചുപണിയാനുമുള്ള അവകാശം നൽകുന്നു. കാനോനിക്കൽ ലിമിറ്റഡ് ആണ് ഉബുണ്ടുവിനായി പണം മുടക്കുന്നതെങ്കിലും, ഉബുണ്ടുവിനെ സ്വതന്ത്ര സോഫ്റ്റ്‌വേറായി നിർവ്വചിച്ചിരിക്കുന്നതിനാൽ സമൂഹത്തിലുള്ള വിദഗ്ദ്ധരുടെയും അവിദഗ്ദ്ധരുടെയും സേവനവും പ്രയോജനപ്പെടുത്താൻ കഴിയുന്നു. ഉബുണ്ടു വിൽക്കുന്നതിനു പകരം ഉബുണ്ടുവിനാവശ്യമായ സേവനങ്ങളും സാങ്കേതികസഹായവും പണം വാങ്ങി നൽകുന്നതുവഴിയാണ് കാനോനിക്കൽ പണം ശേഖരിക്കുന്നത്.

⭕ഉബുണ്ടുവിന്റെ പുതിയ പതിപ്പുകൾ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്. എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട് വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു. ഇത്തരം പതിപ്പുകളുടെ ഡെസ്ക്‌ടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, സെർവർ പതിപ്പുകൾക്ക് 5 വർഷവും ഔദ്യോഗിക സഹായം ലഭ്യമാണ്