എങ്ങനെയാണ് ഇടിമിന്നൽ ഉണ്ടാവുന്നത്?

Simple Science Technology

എങ്ങനെയാണ് ഇടിമിന്നൽ ഉണ്ടാവുന്നത്

1 ) ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് എടുക്കുക.( കടകളിൽനിന്നു കിട്ടുന്ന ക്യാരി ബാഗോ. അല്ലെങ്കിൽ പലചരക്ക് സാധങ്ങൾ കിട്ടുന്ന പ്ലാസ്റ്റിക്ക് കവറോ മതി. ) ഇനി കുറച്ചു കടലാസു കഷ്ണങ്ങൾ ചെറിയ ചെറിയ കഷണങ്ങൾ ആയി കീറി ടേബിളിനു നടുക്ക് വെക്കുക. ഇനി പ്ലാസ്റ്റിക്ക് ഷീറ്റിന്റെ രണ്ട് അറ്റവും രണ്ടുകൈകളിൽ വലിച്ചു പിടിച്ചു മരംകൊണ്ടുണ്ടാക്കിയ ടേബിളിനു സൈഡിൽ കുറച്ചു പ്രാവശ്യം ഉരസുക. എന്നിട്ട് കടലാസു ക്ഷണങ്ങൾക്കു മുകളിൽ കൊണ്ട് ചെല്ലുക. അപ്പോൾ കടലാസ്സ് പ്ലാസ്റ്റിക്കിലേക്കു ചാടിപ്പിടിക്കുന്നതു കാണാം.

ഇവിടെ പ്ലാസ്റ്റിക്ക് മരത്തിൽ ഉരസിയപ്പോൾ സാറ്റിക്ക് ഇലക്ട്രിസിറ്റി ഉണ്ടായി. അതുകൊണ്ടാണ് കടലാസ് അതിലേക്കു ആകർഷിച്ചത്.

2 ) വൂളൻ സോക്സ് ട്ടു ട്രെഡ്മില്ലിൽ കുറച്ചു ഓടിയാൽ ഷോക്ക് അടിക്കുന്ന അനുഭവവും,പലർക്കും ഉണ്ടാവും.

3 ) വാഹനത്തിൽ കാറ്റുകൊണ്ട് കുറെ യാത്രചെയ്തു പുറത്തിറങ്ങുമ്പോൾ ചിലപ്പോൾ നമുക്ക് ഷോക്കടിക്കുന്ന അനുഭവവും ഉണ്ടാവും.


ഇതുപോലെത്തന്നെ ആണ് ഇടിമിന്നലും ഉണ്ടാവുന്നത്. മഴമേഘങ്ങളിൽ വെള്ളത്തുള്ളികളുടെയും, ഐസ് പാർട്ടിക്കിളിന്റെയും, പൊടിയുടെയും, കാറ്റിന്റെയും ഒക്കെ ചലനം മൂലം സ്റ്റാറ്റിക്ക് എനർജി ഉണ്ടാവുന്നു. കൂടുതൽ ചലനം മൂലം സ്റ്റാറ്റിക്ക് എനർജി കൂടിക്കൂടി വരുന്നു. മേഘങ്ങളിൽ ഭാരം കൂടിയ നെഗറ്റീവ് ചാർജ്ജ് താഴെയും, ഭാരം കുറഞ്ഞ പോസറ്റിവ് ചാർജ്ജ് മേലെയും ആണ് രൂപം കൊള്ളുക. ഇനങ്ങനെയുള്ള രണ്ട് മേഘങ്ങൾ അടുത്തടുത്തായി താഴെയും മേലെയും ആയി വന്നാൽ നെഗറ്റീവ് ചാർജ്ജും, പോസറ്റിവ് തമ്മിൽ ആകർഷിച്ചു ഡിസ്ചാർജ്ജ് ആവും. അതാണ് ഇടിമിന്നൽ.

ഇടിമിന്നൽ ഉണ്ടാവുമ്പോൾ സാധാരണ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന വോൾട്ടേജിന്റെ ആയിരം മടങ്ങു വോൾട്ടേജ് (

200,000 V ) ഉണ്ടാവും. അതുപോലെ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന കറന്റിന്റെ ആയിരം മടങ്ങു കറന്റും ( 30-40 kA ) ഉണ്ടാവുന്നു. ഇത്ര അധികം വോൾട്ടെജ്ഉം കറന്റും മൂലം ഇടിമിന്നലിൽ 30000 മുതൽ 40000 ഡിഗ്രി സെൽഷ്യസ് വരെ നൊടിയിടയിൽ അവിടെ ഉണ്ടാവുന്നു ! ഈ ചൂടിൽ അവിടത്തെ വായു പെട്ടന്ന് വികസിച്ചുണ്ടാവുന്ന ശബ്ദം ആണ് ഇടിവെട്ട്.

ഇടിമിന്നൽ സാധാരണ 2 രീതിയിൽ ആണ് ഉണ്ടാവുക.

1 ) ഒരു മേഘത്തിൽനിന്നു മറ്റൊരു മേഘത്തിലേക്ക്.

2 ) ഒരു മേഘത്തിൽനിന്നു കെട്ടിടങ്ങളിലൂടെയോ, മരങ്ങളിലൂടെയോ, മറ്റു വസ്തുക്കളിലൂടെയോ ഒക്കെ ..അല്ലങ്കിൽ നേരെ ഭൂമിയിലേക്ക്.

( ഈ അടുത്തു ഒരു ഉയരമുള്ള പൈൻ മരത്തിൽ മിന്നൽ ഏറ്റു അത് വീഴുന്ന വീഡിയോ പലരും കണ്ടിരിക്കുമല്ലോ )

മിന്നൽ ആണ് ആദ്യം ഉണ്ടാവുന്നത്. അതിന്റെ സൈഡ്എഫക്ട് ആണ് ഇടിവെട്ട് ശബ്ദം.

ഇടിമിന്നൽ സിഗ്സാഗ് ആയി ശബ്ദത്തെക്കാൾ വേഗത്തിൽ ഉണ്ടാവുന്നു. ശബ്ദത്തിനേക്കാൾ വേഗത്തിൽ ഉണ്ടാവുന്നതുകൊണ്ടാണ് 'സോണിക്ക് ബൂം' ആയി കീറുന്നതുപോലുള്ള രീതിയിൽ ഇടിവെട്ട് ശബ്ദം നാം കേൾക്കുന്നത്.

ശബ്ദത്തിന്റെ വേഗത സെക്കന്റിൽ ഏതാണ്ട് 343 മീറ്റർ ആണ്. അതുകൊണ്ട് ഇടിമിന്നൽ കഴിഞു 1 സെക്കന്റ് കഴിഞ്ഞാണ് ഇടിവെട്ട് കേൾക്കുന്നതെങ്കിൽ മിന്നൽ ഉണ്ടായത് 343 മീറ്റർ അകലെ ആണെന്ന് മനസിലാക്കാം.

2 സെക്കന്റ് കഴിഞ്ഞാണ് ഇടിവെട്ട് കേൾക്കുന്നതെങ്കിൽ മിന്നൽ ഉണ്ടായത് 686 മീറ്റർ അകലെ ആണെന്ന് മനസിലാക്കാം.

3 സെക്കന്റ് കഴിഞ്ഞാണ് ഇടിവെട്ട് കേൾക്കുന്നതെങ്കിൽ മിന്നൽ ഉണ്ടായത്1 കിലോമീറ്റർ അകലെ എന്നും മനസിലാക്കാം