അവർ എവിടെയാണ്

Simple Science Technology

അവർ എവിടെയാണ് 

നമ്മുടെ സ്വന്തം മിൽക്കിവേ ഗാലക്സിയിൽ മാത്രം ഇരുപതിനായിരം കോടി നക്ഷത്രങ്ങളുണ്ട്.. അങ്ങനെ മില്ല്യൺ ബില്ല്യൺ കോടി ഗാലക്സികളുമുണ്ട്.. ഓരോ ഗാലക്‌സികളിലും സൂര്യനെ പോലുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളുമുണ്ട് അവയെ ഭ്രമണം ചെയ്യുന്ന ഭൂമിയെ പോലുള്ള അനേകം കോടി ഗ്രഹങ്ങളുമുണ്ട്.. 

എന്നിട്ടും പ്രപഞ്ചത്തിന്റെ വിസിബിളായ ചിത്രങ്ങളിൽ പോലും അടയാളപെടുത്താൻ കഴിയാത്തത്ര സൂക്ഷ്‌മ ഗ്രഹമായ ഈ ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്ന് കരുതിയിരിക്കുന്നത് ശെരിയാണോ... !

1380 കോടി വർഷം മുൻപ് ജനിച്ച ഈ പ്രപഞ്ചത്തിൽ 450 കോടി വർഷം മാത്രം മുൻപ് ജനിച്ച ഈ ഭൂമിയിലെ ഒരു കോണിലിരുന്ന് വെറും 3 ലക്ഷം വർഷം മാത്രം പഴക്കമുള്ള വെറുമൊരു മനുഷ്യൻ നമ്മൾ മാത്രമേയുള്ളൂ ഈ പ്രപഞ്ചത്തിലെന്ന് അഹങ്കരിക്കാൻ മാത്രമുള്ള എന്തെങ്കിലും അറിവുകൾ ഇത്‌വരേ നേടിയിട്ടുണ്ടോ..? 

3 ലക്ഷം വർഷം കൊണ്ട് മനുഷ്യൻ ഇത്‌ വരേ സഞ്ചരിച്ച ദൂരം ഒരു പ്ലാനെറ്ററി സിവിലൈസേഷന്റെ .7 മാത്രമാണ്... പ്രസിദ്ധനായ റഷ്യൻ ഫിസിസ്റ്റ് നിക്കോളെ കാർദേഷേവ് എന്ന ശാസ്ത്രജ്ഞന്റെ കർദേഷ് സ്കെയിൽ പ്രകാരം സിവിലൈസേഷനെ നാലായി തരംതിരിച്ചിട്ടുണ്ട് 

1 ഇന്റലിജന്റ്, 

2 പ്ലാനെറ്ററി, 

3 സ്റ്റെല്ലാർ 

4ഗാലറ്റിക്‌ സിവിലൈസേഷൻ... 

പിന്നീട് വന്ന കാൾസ് സാഗൺ ഇത്‌ ഒന്നുക്കൂടിയൊന്ന് പരിഷ്കരിച്ചിട്ടുണ്ട്... ഡ്രെയ്ക്ക് ഇക്ക്വേഷൻ പോലുള്ള സ്പെക്കുലേറ്റീവ് ആയ ഒരുപാട് സിദ്ധാന്തങ്ങളും ഉണ്ട്... ഒരു ജീവി അവർ അധിവസിക്കുന്ന പ്ലാനെറ്റിലെ മുഴുവൻ ഊർജസൊത്രസ്സും ഉപയോഗിച്ചാൽ മാത്രമേ ആ ജീവി ഒരു പ്ലാനെറ്ററി സിവിലൈസേഷൻ ആകുന്നുള്ളു... നമ്മൾ ഇത്‌ വരേ ഒരു പ്ലാനെറ്ററി സിവിലൈസേഷൻ പോലുമായിട്ടില്ല... ഒരു സ്റ്റെല്ലാർ സിവിലൈസേഷൻ ഉപയോഗിക്കുന്ന ഊർജത്തിന്റെ അളവ് ഒന്ന് കഴിഞ്ഞ് 22 പൂജ്യം വരുന്ന ഒരു സംഖ്യക്ക് തുല്ല്യമായ വാട്ട്സ് ആയിരിക്കും... നമുക്ക് അതിനെ കുറിച്ച് ചിന്തിക്കാൻക്കൂടി ഇപ്പൊ കഴിയില്ല... മനുഷ്യൻ ബഹിരാകാശ യാത്രകൾ നടത്താൻ തുടങ്ങിയിട്ട് വെറും 70 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു... ഈ 70 വർഷംകൊണ്ട് നമ്മൾ സഞ്ചരിച്ചത് ചന്ദ്രനിലേക്ക് മാത്രമാണ്.. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം വെറും മൂന്ന് ലക്ഷത്തി എൺപതിനായിരം km മാത്രമാണ്... സൂര്യനിലേക്ക് 15 കോടി km ഉണ്ട്..സെക്കന്റിൽ മൂന്ന് ലക്ഷം km വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തിന് സൂര്യനിൽ നിന്നും ഭൂമിയിലേക്ക് എത്താൻ 8 മിനിറ്റ് സമയമെടുക്കും.. സൂര്യൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും അടുത്തുള്ള നക്ഷത്ര കൂട്ടമായ പ്രോക്സിമ സെന്റൂറിയിൽ നിന്നും പ്രകാശത്തിനു ഭൂമിയിലേക്കെത്താൻ നാലര വർഷം എടുക്കും... പിന്നെ 25 ലക്ഷം പ്രകാശ വർഷം അകലെയുള്ള നമ്മുടെ അയൽവാസികളായ ആൻഡ്രോമിഡഗാലക്‌സിക്കാരെകുറിച്ച് ബാക്കി ഞാൻ പറയേണ്ടതുണ്ടോ.. !

നമ്മുടെ തിരുവാതിര നക്ഷത്രം 600 പ്രകാശവർഷം അകലെയാണ്.. തിരുവാതിര നക്ഷത്രത്തിൽ നിന്നും 600 വർഷം മുൻപ് പുറപ്പെട്ട പ്രകാശത്തെയാണ് നമ്മളിന്ന് കാണുന്നത് തിരുവാതിര ഇപ്പൊ അവിടെയുണ്ടോ എന്ന് നമുക്ക് ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല.. അതായത് തിരുവാതിര നക്ഷത്രം 500 വർഷം മുൻപ് ന്യൂക്ലിയർ ഫ്യുഷൻ നിന്ന് ഇല്ലാതായി പോയിട്ടുണ്ടെങ്കിൽ നമ്മൾ അതറിയണമെങ്കിൽ ഒരു നൂറ് വർഷം കൂടി കഴിയണമെന്ന് സാരം.. തിരുവാതിര ഒരു ചുവന്ന നിറത്തിൽകാണുന്ന ഒരു നക്ഷത്രമായത്കൊണ്ട് അത് ഇതിനോടകം നശിച്ചിട്ടുണ്ടാകാം എന്നാണ് ശാസ്ത്രം ഇന്ന് അനുമാനിക്കുന്നത്.. 

മനുഷ്യൻ ഇന്നേ വരേ സഞ്ചരിച്ച വേഗത മണിക്കൂറിൽ 30000 km ൽ താഴെയാണ്.. അത് ഒരിക്കലും മനുഷ്യൻ കൈവരിച്ച വേഗതയല്ല . അത് അപ്പോളോ മിഷന്റെ സ്‌പേസ് ക്രാഫ്റ്റിന്റെ തിരിച്ചുവരവിൽ ഭൂമിയുടെ ഗ്രാവിറ്റി ചെലുത്തിയ ഒരു വേഗത മാത്രമാണ്.. ഇത്രയോക്കെ പരിമിതികൾക്കുള്ളിൽ നിൽക്കുന്ന ഇന്നത്തെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏലിയൻസുള്ള ഏതെങ്കിലുമൊരു പ്ലാനെറ്റ്  തിരിച്ചറിഞ്ഞാൽ പോലും അങ്ങോട്ട് എത്തിപ്പെടുക എന്നകാര്യം അസാധ്യമാണ്... 

കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളിത് വരേ തോറ്റുകൊടുക്കാൻ തയ്യാറായിട്ടില്ല.. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നമ്മളിപ്പോഴും പരമാവധി ശ്രമിക്കുന്നുണ്ട്... അതിനായി ഒരുപാട് സേറ്റിപ്രോഗ്രാമ്സുകൾ നമ്മൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.. അരകിലോമീറ്റർ വ്യാസവലിപ്പമുള്ള വലിയ ഡിഷുകൾ സ്‌പേസിൽ സ്ഥാപിച്ചു നമുക്ക് പരിചിതമല്ലാത്ത റേഡിയോ വേവ്സ് കാത്ത് നമ്മളിപ്പോഴുമിരിക്കുന്നുണ്ട്.. M 70 എന്ന ഗാലറ്റിക്‌ ക്ലസ്റ്ററിലേക്ക് നമ്മുടെ സന്ദേശങ്ങളെ തൊടുത്ത് വിടുന്ന ആക്റ്റീവ് സേറ്റി പോജക്റ്റും ഇപ്പോഴും നടന്ന്കൊണ്ടിരിക്കുന്നുമുണ്ട്.. 

ഇതുവരെ നമ്മുടെ 5 സ്‌പേസ്ക്രാഫ്റ്റ്കൾ സൗരയൂഥത്തിന് വെളിയിലേക്ക് പോയിട്ടുണ്ട്.. 

70 ൽ പൈനിയർ 11

72 ൽ പൈനിയർ 12

76 ൽ വോയേജർ 1

78 ൽ വോയേജർ 2

2006 ൽ പുറപ്പെട്ട് പ്ലൂട്ടോയൊ പഠിച്ചതിന് ശേഷം 2015 ൽ സൗരയൂഥത്തിന്റെ വേലിക്കെട്ടിന്‌ പുറത്തേക്ക് പോയ ന്യൂ ഹോറൈസൺ... ഇതിൽ മൂന്ന് സ്‌പേസ് ക്രാഫ്റ്റ്കളിൽ നിന്നും ഇപ്പോഴും നമുക്ക് സിഗ്നൽസ് കിട്ടുന്നുണ്ട്.. പൈനിയേർ പൂർണ്ണമായി നമ്മളിൽ നിന്നും അകന്ന് പോയി... പുറത്ത് പോയ ഈ സ്‌പേസ് ക്രാഫ്റ്റുകളിൽ ഇരിക്കുന്നത് 40 വർഷം പഴക്കമുള്ള ടെക്‌നോളജിയാണെന്ന് കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.. പൈനിയേറിൽ നിന്നും സിഗ്‌നൽ ഒന്നും കിട്ടുന്നില്ലെങ്കിലും അതിപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നുണ്ട്... സിഗ്‌നൽ കിട്ടുന്നില്ലെങ്കിലും 

ഈ പോയ ക്രാഫ്റ്റുകളിലൊക്കെ ഗാലക്സിയിലേ നമ്മുടെ സൂര്യന്റെ സ്ഥാനവും ഹൈട്രജൻ ആറ്റത്തിന്റെ എനർജി ഘടനയും ആണിന്റെയും പെണ്ണിന്റെയും വസ്ത്രങ്ങളില്ലാത്ത ചിത്രങ്ങളും ഹിന്ദി ഉൾപ്പെടെ 52 ഭാഷകളിലുള്ള ഹായ് മെസ്സേജസും ആലേഖനം ചെയ്തിട്ടുണ്ട്... എന്നെങ്കിലും ഏതെങ്കിലും ഏലിയൻസ് അത് കാണുമായിരിക്കും... അവർ ഒരു ഗാലറ്റിക്‌ സിവിലൈസേഷൻ ആണെങ്കിൽ അവരിവിടെ ഉറപ്പായും എത്തും... അതോടെ നമ്മുടെ കാര്യത്തിലും ഒരു തീരുമാനമാകും മെന്ന് ഭയപ്പെടുന്ന ശാസ്ത്രജ്ഞരും ഉണ്ട് കെട്ടോ.. കാരണം അവർ ഒരു സ്റ്റെല്ലാർ, ഗാലറ്റിക്‌ സിവിലൈസേഷൻ ആണെങ്കിൽ അവരുടെ പ്ലാനറ്റ് ഇതിനോടകം അവർക്ക് വാസയോഗ്യമല്ലാതായി തീർന്നിട്ടുണ്ടാകും... 

ഈ പ്രപഞ്ചത്തിൽ മനുഷ്യനേക്കാൾ ടെക്‌നോളജി ഡെവലപ്പ് ചെയ്ത സ്‌പേസ് ട്രാവൽ നടത്തുന്ന ജീവികൾ ഇല്ല എന്ന് തീർത്തു പറയാൻ നമുക്ക് സാധിക്കില്ല.. കാരണം.. 1380 കോടി വർഷം പഴക്കമുള്ള ഈ പ്രപഞ്ചത്തിൽ നമ്മുടെ ഭൂമി ജനിച്ചത് 450 കോടി വർഷം മുൻപ് മാത്രമാണല്ലോ... അങ്ങിനെയെങ്കിൽ ഒരു 800 കോടി വർഷം മുൻപ് കറക്കം തുടങ്ങിയ ഏതെങ്കിലുമൊരു പ്ലാനെറ്റിലെ ഒരു ജീവി ഇപ്പോൾ പ്രകാശവേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു സ്റ്റെല്ലാർ, ഗാലറ്റിക്‌ സിവിലൈസേഷൻ ആയി മാറാനുള്ള സാദ്ധ്യത തള്ളി കളയാൻ കഴിയില്ല... 

""But Where are they.. ""

ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിട്ടും അവരവിടെ.. !ഒരു പ്രസിദ്ധമായ ചോദ്യമാണിത്.. ഫെർമി പാരഡോക്സ് എന്നാണ് ഇത്‌ അറിയപ്പെടുന്നത്.. ഹെൻട്രിക്കൊ ഫെർമി എന്ന ഒരു ഫിസിസ്റ്റ് ആൺ ഈ ചോദ്യം ആദ്യമായി ചോദിച്ചത്... 

ഏലിയൻസ് ഇല്ല എന്ന് വാദിക്കുന്ന ശാസ്ത്രജ്ഞരും ഒരുപാടുണ്ട് കെട്ടോ... അവരുടെ ഒരുപാട് സിദ്ധാന്തങ്ങളിൽ പ്രബലമായ ഒരു സിദ്ധാന്തമാണ് റെയർ എർത്ത് ഹൈപ്പോത്തിസിസ്... ഭൂമിപോലെ മറ്റൊരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് അവരുടെ വാദം... 

1 ഭൂമിയുടെ ഹാബിറ്റബിൾ സോൺ.. 

2 ഭൂമിയുടെ മാഗ്നറ്റിക് ഫീൽഡ്.. 

3 ഭൂമിയുടെ അധികമോ കുറവോ അല്ലാത്ത കൃത്യതയുള്ള ഗ്രീൻ ഹൌസ് എഫക്ട്. 

4 ഭൂമിയുടെ വലുതോ ചെറുതോ അല്ലാത്ത       ഇടത്തരത്തിലുള്ള വലുപ്പം.. 

5 ഹൈട്രജൻ ഹീലിയം പോലുള്ള ചെറിയ ആറ്റങ്ങളായ വാതകങ്ങൾ ആകർഷിക്കാൻ കഴിയാത്ത രീതിയിൽ കറക്റ്റായ ഭൂമിയുടെ ഗ്രാവിറ്റി.. 

6 ഗാലക്സിയുടെ നടുഭാഗത്തോ ഒരുപാട് വക്കിലേക്കൊ മാറാതെ കൃത്യമായ സ്ഥലത്ത് നിലകൊള്ളുന്ന നമ്മുടെ സോളാർ സിസ്റ്റത്തിന്റെ സ്ഥാനം... 

7 ഭൂമിയുടെ നാലിലൊന്ന് വലിപ്പമുള്ള നമ്മുടെ സ്വന്തം സാറ്റലൈറ്റായ ചന്ദ്രൻ.. 

ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അവർ മുന്നോട്ട് വെക്കുന്നുണ്ട്.. ഇതിൽ പ്രധാനമായത് നമ്മുടെ ചന്ദ്രനാണ്.. നമ്മൾ ഇതുവരെ തിരിച്ചറിഞ്ഞ ഗ്രഹങ്ങൾക്കൊന്നും ചന്ദ്രനെ പോലെ ഇത്രവലിയ ഒരു ഉപഗ്രഹമില്ല.. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി മറ്റേതോ ഒരു ഒബ്ജക്റ്റുമായി നടന്നക്കൂട്ടിയിടിയിൽ ഭൂമിയിൽ നിന്നും അടർന്നു മാറിയ ഭാഗങ്ങൾ കൂടിച്ചേർന്ന് ഗോളവസ്ഥ പ്രാപിച്ചു ഭൂമിയുടെ ഭ്രമണപഥത്തിൽ പെട്ട് പോയ ആളാണ് നമ്മുടെ ചന്ദ്രൻ.. ഇങ്ങനെ ഒരു ഉപഗ്രഹം മറ്റുഗ്രഹങ്ങൾക്ക് ഉണ്ടാകാനുള്ള സാദ്ധ്യത 0% മാത്രമാണ് എന്നാണ് റെയർ എർത്ത് ഹൈപ്പോത്തിസിസ്ക്കാരുടെ പ്രധാന അവകാശവാദം... 

മറ്റെന്തൊക്കെ അവകാശവാദങ്ങൾ ഉണ്ടെങ്കിലും നീലനിറത്തിലുള്ള ഒരുപാട് ഗ്രഹങ്ങളുടെ സാനിദ്ധ്യം ക്ലെപ്‌റ്റെർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.. 

എന്നെങ്കിലും ഒരുനാൾ ഒരു ആൻഡ്രോമിഡക്കാരിയോ ആൻഡ്രോമിഡക്കാരനോ നമ്മുടെ ഭൂമിയിലേക്ക് ഒരു വരനോ വധുവോ ആയി എത്തുന്നക്കാര്യത്തിന് ഇപ്പൊ ഒരു വിദൂരസാധ്യതപോലുമില്ലെങ്കിലും അതൊരിക്കലും നടക്കില്ലാന്ന് തീർത്ത് പറയാൻ കഴിയില്ല്യാട്ടോ...