ബോൾ പോയന്റ് പെൻ

Simple Science Technology

ബോൾ പോയന്റ് പെൻ 

✍️Vinoj Appukuttan

പത്രപ്രവർത്തകനായ ലാസ്ലൊ ബിറൊ എഴുതുബോൾ മഷി കുതിരുന്ന ന്യൂസ് പ്രിൻറ്, അച്ചടിമഷി പുരളുമ്പോൾ കുതിരുന്നില്ല എന്ന് മനസ്സിലാക്കിയാണ് മഷിപ്പേനയിൽ അച്ചടിമഷി നിറച്ചത്.എന്നാലത് പുറത്ത് വന്നിരുന്നില്ല.മഷിപ്പേനക്കൊണ്ടുള്ള എഴുത്ത് മെനക്കെട് പിടിച്ചതുകൊണ്ടാണ് പരീക്ഷണങ്ങൾക്ക് മുതിർന്നത്.മഷി കൂടുതലൊഴുകി പേപ്പർ കുതിരുക,പേനയുടെ മുന കാരണം ചിലപ്പോൾ പേപ്പർ കീറുക ഇതൊക്കെ ഫൗണ്ടൻ പേന ബിറൊയെ വിഷമിപ്പിച്ചുക്കൊണ്ടിരുന്നു.

പിന്നീട് സഹോദരനും രസതന്ത്രശാസ്ത്രജ്ഞനുമായ ജോർജിയുമൊത്ത് പുതിയ പേനയുണ്ടാക്കി.അറ്റത്ത് ചെറിയൊരു ബോൾ ബയറിംഗ് പിടിപ്പിച്ചതതോടെ പേന ഒരു സംഭവമായി.1938 JUN 15 ന് ബിറൊ ബോൾ പേനയ്ക്ക് പേറ്റന്റ് എടുത്തു.1907 ൽ സ്ലാവെലുബ് എന്നയാൾ ഫൗണ്ടൻ പേനയിൽ കുറച്ച് കട്ടിയുള്ള മഷി നിറച്ച് പരീക്ഷിച്ചിരുന്നു.എന്നാൽ ഗുരുത്വാകർഷണത്തിനനുസരിച്ച് ഒഴുകിയിരുന്ന മഷിയെ നിയന്ത്രിക്കാൻ പ്രയാസമായിരുന്നു.

ബിറൊയുടേത് കേശികത്വം(capillarity)അടിസ്ഥാനമാക്കിയുള്ളതാണ്.1943 ൽ അർജന്റീനയിലേക്ക് മാറിയ ബിറൊ സഹോദരൻമാർ അവിടെ ബിറൊ പെൻ ഓഫ് അർജന്റീന സ്ഥാപിച്ചു.പേനയുടെ പേര് ബിറോം എന്നായിരുന്നു.ഇന്നും അർജന്റീനയിൽ ഏതൊരു ബോൾ പേനയേയും ബിറൊം പേന എന്നും പറയാറുണ്ട്.റോയൽ എയർഫോഴ്‌സിന്റെ ജീവനക്കാർക്കായാണ് അന്ന് കൂടുതലും ബോൾ പേനകൾ ഉണ്ടാക്കിയിരുന്നത്.ഉയരങ്ങളിൽ എഴുതുവാൻ ഫൗണ്ടൻപേനയേക്കാൾ സുഖം ബോൾ പേനയായിരുന്നു.ബിറൊയുടെ ജന്മദിനമായ SEP 29 അർജന്റീനയിൽ കണ്ടുപിടുത്തത്തിന്റെ ദിവസമാണ്(Inventor's Day) ആണ്.